തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. ഫലമറിഞ്ഞ 29 വാര്‍ഡുകളില്‍ പതിനാറിടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് 11 സ്ഥലത്താണ് ജയിച്ചത്. ഒഞ്ചിയത്ത് വിജയത്തോടെ ആര്‍.എം.പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ല. കോഴിക്കോട് ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ ആര്‍.എം.പിയുടെ പി ശ്രീജിത്താണ് വിജയിച്ചത്. 308 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ആര്‍.എം.പി തോല്‍പിച്ചത്. കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. […]
Author: Tomy Thondamkuzhy
ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തില്‍
സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാതായതോടെയാണ് എണ്ണായിരത്തോളം വരുന്ന കരാര്‍ തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. സി.ഐ.ടി.യുവിന്റെ കീഴിലുള്ള കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. കേബിള്‍ ജോലികള്‍ക്കും ഓഫീസ് ജോലികള്‍ക്കുമുള്ള കരാര്‍ തൊഴിലാളികളാണ് സമരം നടത്തുന്നത്. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ തൊഴിലാളിക്കു പോലും അടിസ്ഥാന ദിവസ വേതനം 500 രൂപയില്‍ താഴെയാണ്. തുച്ഛമായ ഈ വേതനം പോലും കഴിഞ്ഞ രണ്ട് മാസമായി […]
പുല്‍വാമയും കാണ്ഡഹാര്‍ വിമാന റാഞ്ചലും തമ്മിലെ ബന്ധം..?
ചാവേര്‍ ആക്രമണത്തിന്‍റ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് എറ്റെടുക്കുമ്പോള്‍ ഓര്‍മിക്കപ്പെടുന്നത് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കൂടിയാണ്. 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്നത്. വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരം ഭീകരരെ കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ വാജ്പേയി സര്‍ക്കാരായിരുന്നു. പാര്‍ലമെന്‍റ് ആക്രണത്തിലും പഠാന്‍കോട്ട് ഭീകരാക്രമണത്തിലും ഇപ്പോള്‍ നടന്ന അവന്തിപുര ചാവേര്‍ ആക്രമണത്തിലുമെല്ലാം ഇന്ത്യ വിരല്‍ ചൂണ്ടുന്നത് മസൂദ് അസറിനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനും നേരെയാണ്. […]
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍
പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, റഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു. ആക്രമണത്തില്‍ യു.എന്നും ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും യു.എന്‍ പറഞ്ഞു.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം; വെന്ത വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നിരവധിയാണ്
വെളിച്ചെണ്ണയുടെ ഗുണങ്ങളെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അതുപോലെ തന്നെ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് വെന്ത വെളിച്ചെണ്ണയും. തേങ്ങാപ്പാലിൽനിന്നും പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്താണ് ഉരുക്കു വെളിച്ചെണ്ണ എന്നും വിളിക്കുന്ന ഇതുണ്ടാക്കുന്നത്. ഇതുണ്ടാക്കിയെടുക്കാന്‍ സമയവും അധ്വാനവും കുറച്ചധികം വേണ്ടതുകൊണ്ട് പലരും വെന്ത വെളിച്ചെണ്ണയ്ക്ക് പിറകെ പോകാറില്ല എന്നതാണ് സത്യം. ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് . ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും .മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം […]
വീരുവിന്റെ ബേബി സിറ്റിംഗിന് മറുപടിയുമായി പന്ത്
ഇന്ത്യയുടെ ആസ്ത്രേലിയൻ പര്യടനത്തനിടെ ഉയർന്ന ‘ബേബി സിറ്റർ’ പ്രയോഗത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് പരസ്യ ചിത്രത്തിൽ അഭിനയിച്ച വീരേന്ദ്രർ സെവാഗിന് മറുപടിയുമായി റിഷഭ് പന്ത്. ആസ്ത്രേലിയൻ പര്യടനത്തിനിടെ റിഷഭ് പന്തും ക്യാപ്റ്റൻ ടിം പെയിനും തമ്മിലുണ്ടായ സ്ലെഡ്ജിംഗിന്റെ ഭാഗമായി പ്രസിദ്ധമായ ‘ബേബി സിറ്റർ’ പ്രയോഗം ക്രിക്കറ്റ് ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യ-ആസ്ത്രേലിയ ടി20 പരമ്പരക്കുള്ള പ്രമോഷനൽ വീഡിയോയിലാണ് സെവാഗ് ബേബി സിറ്റിംഗ് കൊണ്ട് ഓസീസിനെ ട്രോളിയത്. ആസ്ത്രേലിയൻ ജേഴ്സിയിൽ പ്രത്യക്ഷപ്പട്ട കുട്ടികളെ പരിപാലിക്കുന്ന സെവാഗിന്റെ പരസ്യമാണ് പുറത്തു […]
‘പാകിസ്താനെ നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്തും’ എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്‌ലി
ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ. ഇതിനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാകിസ്താന് നല്‍കിയ സൌഹൃദ രാഷ്ട്ര പദവി പിന്‍വലിക്കാനും തീരുമാനിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്ലി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി.
തമിഴ്നാട്ടുകാർ തിയറ്ററിൽ പോയപ്പോൾ മലയാളികൾ സ്‌കൂളിൽ പോയതുകൊണ്ടാണ് പ്രേംനസീർ മുഖ്യമന്ത്രിയാവാത്തത്: ചാരുഹാസൻ
മലയാളികള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുതെന്ന് പ്രശസ്ത തമിഴ്‌നടന്‍ ചാരുഹാസന്‍. മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാ തിയറ്ററുകളിലേക്കായിരുന്നു പോയതെന്നും അദ്ദേഹം പറഞ്ഞു. കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3,000 തിയറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30 ശതമാനം തിയറ്ററുകളുണ്ടായിരുന്നു’- അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ പൊതുവേ തിയറ്ററുകള്‍ കൂടുതലായിരുന്നു. കേരളത്തില്‍ 1,200, കര്‍ണാടകത്തില്‍ 1,400. […]
ചാവേറാക്രമണം: കശ്മീരില്‍ സുരക്ഷ ശക്തമാക്കി
ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ. ഭീകരര്‍ക്കായി പുല്‍വാമ അടക്കമുള്ളിടങ്ങളില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മുകാശ്മീരിലെത്തും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് പ്രത്യേക ഉപസമിതി യോഗം പുരോഗമിക്കുകയാണ്. ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍ പ്രതികരിച്ചു.
പെരിയാറില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനാകാതെ പൊലീസ്
ആലുവ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനായില്ല. പഴക്കമുള്ളതിനാല്‍ മുഖം വികൃതമായ നിലയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പഴക്കം ചെന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാതായതാണ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീക്ക് 154 സെന്റീമീറ്റര്‍ ഉയരമുള്ളതായും ഇവരുടെ കീഴ്ചുണ്ടില്‍ മറുകുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കളര്‍ ലെഗിന്‍സും നീല ടോപ്പുമായിരുന്നു വേഷം. 25നും […]












