കാൻസർ രോഗിക്ക് ജപ്തി നോട്ടീസ്. കരളിൽ കാൻസർ ബാധിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പീരു മുഹമ്മദാണ് ജപ്തി ഭീഷണി നേരിടുന്നത്. ചികിത്സക്ക് പോലും വകയില്ലാതെ നട്ടം തിരിയുന്നതിനിടെയാണ് കുടുംബത്തിന് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. മീൻ കച്ചവടമായിരുന്നു ചിറയിൻകീഴ് കുറക്കട സ്വദേശി പീരു മുഹമ്മദിന്. നാലര വർഷം മുമ്പ് ബാധിച്ച മഞ്ഞപ്പിത്തം വിടാതെ പിന്തുടർന്നപ്പോൾ ആരോഗ്യവും സമ്പത്തും നഷ്ടമായി. ഇപ്പോൾ കരളിൽ കാൻസറും പിടിപെട്ടു. മകളുടെ വിവാഹത്തിനായി കിഴിവില്ലം സഹകരണ ബാങ്കിൽ നിന്നെടുത്ത 5 ലക്ഷം […]
Author: Tomy Thondamkuzhy
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി
ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായി. കൊച്ചിയിൽ ബി.ജെ.പി.നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. കൊച്ചിയിൽ ചേർന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് ബി.ജെ.പി നേതാക്കൾ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത്. തുടർന്നാണ് ഇരു കക്ഷികളും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. ബി.ജെ.പി. സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പാർട്ടി യോഗം ചേർന്നതിന് ശേഷമാവും […]
ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന് അവസാനിക്കും
ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന്അവസാനിക്കും. പ്രവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ റിപ്പോർട്ടുകളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി സമ്മേളനത്തെ അറിയിക്കും. കൂടുതൽ മേഖലാ സമ്മേളനങ്ങൾ നടത്താനുള്ള തീരുമാനവും ലോക കേരള സഭ കൈക്കൊള്ളും. കഴിഞ്ഞ വർഷം രൂപം നൽകിയ ലോക കേരള സഭയുടെ സംസ്ഥാനത്തിനു പുറത്തു നടക്കുന്ന ആദ്യ സമ്മേളനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഭിന്നതകൾ മാറ്റി നിർത്തി പ്രതിപക്ഷ നിരയിലെ നിരവധി എം.എൽ.എമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചകൾക്കുപരി ശക്തമായ നടപടികളാണ് […]
പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മലയാളി ജവാൻ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് കാലത്ത് 8.55 ന് കരിപ്പുരിലെത്തിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം, വസന്ത കുമാര്‍ പഠിച്ചിറങ്ങിയ ലക്കിടിയിലെ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട്ടിലെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം. വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാാണ് വി.വി.വസന്തകുമാർ. സി.ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമാണ്. ഭാര്യയും […]
തട്ടിപ്പിന്റെ മറ്റൊരു മുഖവുമായി ഫോൺ കോളുകൾ .. ശ്രെദ്ധിക്കുക നിങ്ങൾക്കുംവരാം ബുണ്ടസ് പോലീസ് ബേണിൽ നിന്നും ഫോൺകോളുകൾ .
ഇന്ന് സൂറിച്ചിൽ ഒരു മലയാളികുടുംബം റിസീവ് ചെയ്ത ഫോൺ കോളിലൂടെ സംഭവിച്ച ഞെട്ടിപ്പിക്കുന്ന സംഭവം പങ്കുവെച്ചത് ഇവിടെ കുറിക്കുന്നു . മലയാളി സ്നേഹിതന്റെ മൊബൈൽ ഫോണിൽ bundasamt polizei Bern ന്റെ നമ്പറിൽ നിന്നും ഹാക്ക് ചെയ്ത് മലയാളിയുടെ ഫോണിലേക്കാണ് കോൾ വന്നത് . കോളർ ഐഡി കൃത്യമായും എഴുതിയിരിക്കുന്നത് ബുണ്ടസ് പോലീസ് ബേൺ ..സംശയിക്കാതെ തന്നെ ഫോൺ അറ്റൻഡ് ചെയ്തു .രാവിലെ 10.30മുതൽ ഉച്ചക്ക് 2.30വരെ നീണ്ടു നിന്ന ഫോൺ കോൾ .Bundasamtinte വെബ്‌സെയ്റ്റിൽ കയറി […]
കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി
സി.ആര്‍.പി.എഫിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സുഖ്ജീന്ദര്‍ സിങ്. പുല്‍വാമയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് സുഖ്ജീന്ദര്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചിരുന്നു. മാതാപിതാക്കളോടും സഹോദരനോടും ഭാര്യയോടും പിന്നെ ഏഴു മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമോനോടും സുഖ്ജീന്ദര്‍ സംസാരിച്ചു. താന്‍ സേനയ്ക്കൊപ്പം കശ്‍മീരിലേക്കു പോകുകയാണെന്നും ക്യാമ്പില്‍ എത്തിയ ശേഷം വൈകീട്ട് വിളിക്കാമെന്നും പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. പക്ഷെ, സുഖ്ജീന്ദറിന്റെ കുടുംബത്തെ കാത്തിരുന്നത് ഒരു ദുരന്ത വാര്‍ത്തയായിരുന്നു . പഞ്ചാബിലെ ഗാന്ധിവിന്ദ് ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ […]
ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ നിന്ന് മുരളീധരപക്ഷം വിട്ടുനില്‍ക്കുന്നു
ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ പാര്‍ട്ടിയില്‍ പോര് രൂക്ഷമാകുന്നു. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ നിന്ന് മുരളീധര പക്ഷം വിട്ടുനില്‍ക്കുന്നു. വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവര്‍ കോര്‍കമ്മിറ്റി യോഗത്തില്‍ എത്തിയിട്ടില്ല. അല്‍പ്പസമയം മുമ്പാണ് കൊച്ചിയില്‍ കോര്‍കമ്മിറ്റി യോഗം തുടങ്ങിയത്. തെരഞ്ഞെടുപ്പ് സമിതി ചേരാതെയാണ് സ്ഥാനാര്‍ഥി സാധ്യതാപട്ടിക തയ്യാറാക്കിയത്. ഇതില്‍ കേന്ദ്രനേതൃത്വത്തിന് സുരേന്ദ്രന്‍ പരാതി നൽകിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥികളെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. […]
രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന് വധശിക്ഷ
സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്റെ മക്കളായ മെൽബിൻ, മെബിൻ എന്നിവരെ പ്രതി തോമസ് ചാക്കോ കൊലപ്പെടുത്തിയത്. 2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2013 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു സഹോദരന്റെ മക്കളായ മെൽബിൻ, മെബിൻ എന്നിവരെ, പ്രതി തോമസ് ചാക്കോ കൊലപ്പെടുത്തിയത്. സംഭവ […]
മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി
മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ ഗുസ്മാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഗുരുതരമായ പത്ത് കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയിരുക്കുന്നത്. 11 ആഴ്ച നീണ്ട് വിചാരണക്കൊടുവിലാണ് ഗുസ്മാനെ കോടതി കുറ്റക്കാരനായി വിധിച്ചത്. മെക്സിക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമായ സിനോള കാര്‍ട്ടെലിന്റെ തലവനാണ് എല്‍ ചാപ്പോ ഗുസ്മാന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയത്. മെക്‌സിക്കോയിലെ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട ഗുസ്മാന്‍ 2016 ജനുവരിയില്‍ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. ഗുസ്മാനെ […]
മലയാളി ജവാന്‍ വസന്തകുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് പുല്‍വാമയില്‍ ഇന്നലയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട് തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. പുല്‍വാമ ഭീകരാക്രമണം; ഞങ്ങളുണ്ട്, സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം: രാഹുല്‍ ഗാന്ധി കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനമനുഷ്ടിച്ച വി.വി വസന്ത കുമാര്‍ ലഫ്റ്റനന്റ് കമാന്‍ഡന്റായി സ്ഥാനകയറ്റം ലഭിച്ച ഉടനെയാണ് രാജ്യത്തിനായി ജീവന്‍ ത്യജിച്ചത്. കശ്മീര്‍ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും ഉള്‍പ്പെട്ടതായുള്ള വിവരം […]












