Cricket Sports

ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമോ ? ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ…

ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ ബി.സി.സി.ഐ. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ ”ലോകകപ്പിലേക്ക് ഇനിയധികം ദൂരമില്ല. പക്ഷേ നിലവില്‍ ഒന്നും പറയാന്‍ കഴിയില്ല. കുറച്ച് കൂടി കഴിഞ്ഞാല്‍ ചിത്രം വ്യക്തമാകും. ആ സമയത്ത് പാകിസ്താനെതിരെ കളിക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെ […]

India Kerala

ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാലക്ക് തിരുവനന്തപുരത്ത് ഭക്തിനിര്‍ഭരമായ തുടക്കം . ആയിരക്കണത്തിന് ഭക്തരാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത്. രണ്ടേകാലിനാണ് നിവേദ്യ സമർപ്പണം. പൊങ്കാല സമർപ്പണത്തിന് മുൻപ് തന്നെ ആറ്റുകാൽ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. 10.15 ന് പണ്ടാരയടുപ്പിലേക്ക് തീ പകർന്നു. ഇതോടെ തലസ്ഥാന നഗരിയിൽ തയ്യാറാക്കിയ പൊങ്കാല അടുപ്പുകളും തയ്യാറായി. പിന്നീട് ദേവിയുടെ ഇഷ്ട നിവേദ്യങ്ങൾ തയാറാക്കുന്ന തിരക്കിലേക്ക്. കനത്ത സുരക്ഷയാണ് പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ ഏർപെടുത്തിയത്. 3800 പൊലീസുകാർക്കായിരുന്നു സുരക്ഷാ […]

India Kerala

മലയാളി ജവാന്‍ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ വയനാട് തൃക്കൈപ്പറ്റയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ . വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ആവശ്യമെങ്കിൽ പൊലീസിൽ എസ്.ഐ റാങ്കിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി . സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസമുണ്ടെന്ന് ഷീന പ്രതികരിച്ചു . വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടു വീട്ടിൽ ‌രാവിലെ ഒൻപതു മണിയോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം സന്ദർശനം നടത്തിയത്. കുടുംബത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന സഹായങ്ങൾ നേരിട്ടറിയിക്കാനാണ് മുഖ്യമന്ത്രിയെത്തിയത്. മന്ത്രിസഭാ തീരുമാനങ്ങൾക്കു […]

India Kerala

പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പീതാംബരന്‍; ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് മൊഴി

കാസര്‍കോട് പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്‍. കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് പീതംബരന്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യത്തില്‍ പീതാംബരന്‍ നേരിട്ട് പങ്കെടുത്തതായും പൊലീസിന് മൊഴി ലഭിച്ചു. പീതാംബരനുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പൊലീസ് അല്‍പസമയത്തിനകം തെളിവെടുപ്പ് നടത്തും.

India Kerala

കൊച്ചി നഗരത്തില്‍ വന്‍ തീപിടുത്തം; സംഭവം ചെരുപ്പ് ഗോഡൌണില്‍

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് ഗോഡൌണിന് തീപിടിച്ചു. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പതിനൊന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നേവിയുടെ സഹായം തേടേണ്ടി വരുമെന്ന് മേയര്‍ അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

Entertainment

ഓസ്കാറില്‍ മത്സരിക്കാനെത്തുന്ന ആ അഞ്ചു ആനിമേഷന്‍ ചിത്രങ്ങള്‍

മികച്ച ചിത്രം പോലെ തന്നെ ഓസ്കറിൽ പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷൻ ചിത്രം. അഞ്ച് ചിത്രങ്ങളാണ് മികച്ച ആനിമേഷൻ ചിത്രമാകാൻ ഇത്തവണ മത്സരിക്കുന്നത്. ബ്രാഡ് ബേഡിന്റെ ‘ഇൻക്രെഡിബിൾസ്’, വെസ് ആൻഡേഴ്സണിന്റെ ‘ഐൽ ഓഫ് ഡോഗ്സ്’, മമോറു ഹൊസോഡയുടെ ‘മിറൈ’, റിച്ച് മൂറെ – ഫിൽ ജോൺസ്റ്റൺ ടീമിന്റെ ‘റാൽഫ് ബ്രേക്ക്സ് ദ ഇൻന്റർനെറ്റ്’, പീറ്റർ റാംസെയുടെ ‘സ്പൈഡർമാൻ ഇൻടു ദ സ്പൈഡർ വേഴ്സ്’ എന്നിവയാണ് മത്സരരംഗത്തുള്ളത്. പോയവർഷം ‘കോകോ’ ആയിരുന്നു മികച്ച ആനിമേഷൻ ചിത്രമായത്. എന്നാൽ കോകോയെ പോലെ […]

Sports

ഒളിമ്പിക് വേദിക്കായി ഇന്തോനേഷ്യയും

2032 ലെ ഒളിമ്പിക് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും. ഇന്ത്യ, ഉത്തര-ദക്ഷിണ കൊറിയകള്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളും മത്സരരംഗത്തുണ്ട്. എന്നാല്‍ ഇന്തോനേഷ്യക്ക് ഇത്തരമൊരു വലിയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ കഴിയുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല. ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഒളിമ്പിക് വേദിക്കായുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയും ഇരുകൊറിയകളും ആസ്ത്രേലിയ, റഷ്യ എന്നിവരും 2032 ലെ വേദിക്കായുള്ള മത്സരത്തിലുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ സംയുക്തമായി […]

World

ചെെന-അമേരിക്ക സാമ്പത്തിക യുദ്ധം അന്ത്യത്തിലേക്ക്

അമേരിക്ക-ചൈന വ്യാപരയുദ്ധം അന്ത്യത്തിലേക്കെന്ന് സൂചന. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം അമേരിക്കയില്‍ ഈ ആഴ്ച നടക്കുമെന്ന് ചൈന അറിയിച്ചു. വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഈ ആഴ്ച വാഷിങ്ടന്‍ ഡി.സിയില്‍ വെച്ച് നടക്കുമെന്ന് ചൈനീസ് വക്താവ് പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് വൈസ് പ്രസിഡന്റ് മെറോന്‍ ബ്രില്യന്റുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ അര്‍ജന്റീനയില്‍ നടന്ന ചര്‍ച്ചകളുടെ ബാക്കിയാണ് നടക്കാന്‍ പോകുന്നത്. […]

India National

കുല്‍‌ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും

കുല്‍‌ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. കുല്‍ഭൂഷണ്‍ ചാരനാണ്. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്താനിലെത്തിയെന്നും വ്യാജ പാസ്പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം . എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന്‍ നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. […]

India National

ഡല്‍ഹിയില്‍ നേരിയ ഭൂചലനം

ഡല്‍ഹിയിലും പരിസര പ്രദേശത്തും നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ കാണ്ഡ്‌ലയിലാണ് പ്രഭവകേന്ദ്രം. രാവിലെ 07.05ന് താജിക്സ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നു. വൈകാതെയാണ് ഡല്‍ഹിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള യു.പിയിലെ കണ്ട്‌ലയില്‍ ഭൂചലനമുണ്ടായത്. ഈ മാസമാദ്യം അഫ്ഹാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.