തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ്. രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവല്ലത്തെ വീട്ടില്‍ പൊലീസ് പരിശോധന നടക്കുകയാണ്.
Author: Tomy Thondamkuzhy
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ കളി പാകിസ്താൻ ബംഗ്ലാദേശിനെതിരെ
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താൻ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ബംഗ്ലാദേശ്. അഫ്ഗാനെ തോല്പിച്ചും ശ്രീലങ്കയോട് പരാജയപ്പെട്ടുമാണ് ബംഗ്ലാദേശ് സൂപ്പർ ഫോറിലെത്തിയത്. ശ്രീലങ്കക്കെതിരെ 164 റൺസിന് ഓളൗട്ടായ ബംഗ്ലാദേശ് അഫ്ഗാനെതിരെ 334 റൺസ് നേടി. ആദ്യ കളി 89നും രണ്ടാമത്തെ കളി […]
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ അധിക ബാധ്യതയുണ്ടാക്കും; മറികടക്കണമെങ്കിൽ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വൈദ്യുതി ബോർഡ്. ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും ബോർഡ് സർക്കാരിന് മുന്നറിയിപ്പ് നൽകി. ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാധ്യതയാണുണ്ടാകുന്നത്. മഴ കുറഞ്ഞതിലൂടെയും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചത്. ഇതു അഞ്ചു […]
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിൽ 26 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചു. വള്ളം മുതലപ്പൊഴി ഹാർബറിലേക്ക് നീക്കി. ഇന്നലെയും അഴിമുഖത്ത് സമാനമായ അപകടം ഉണ്ടായിരുന്നു. 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈൻ എൻഫോഴ്സ്മെൻറിൻ്റെ ബോട്ടും ഇന്നലെ അപകടത്തിൽ […]
മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്തെന്ന് സൂചന
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം ചേർന്നു. ഈ മാസം 18 മുതലാരംഭിക്കുന്ന അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനങ്ങളെ പറ്റി ചർച്ച ചെയ്യാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിലെ യോഗം. അതേസമയം പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംഭരണ ബിൽ,ഭ രണഘടനയിൽ നിന്നും ഇന്ത്യയുടെ പേര് മാറ്റാനുള്ള […]
അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല; ഉദയനിധി സ്റ്റാലിന് എതിരെ കെ.ബി ഗണേഷ് കുമാർ
സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എ രംഗത്ത്. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും മന്ത്രിമാർ പറയാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്. അപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു. വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല. അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് […]
സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ്
സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ കോട്വാലി സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിർന്ന അഭിഭാഷകരായ ഹർഷ് ഗുപ്തയും രാം സിംഗ് ലോധിയുമാണ് പരാതി നൽകിയത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ച പ്രിയങ്ക് ഖാർഗെക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്. ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എയും രംഗത്തുവന്നു. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും […]
തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക; കാലില്‍ വീണ് വധൂവരന്‍മാര്‍; പിന്നാലെ വിമര്‍ശനം
തന്റെ അസിസ്റ്റന്റ് സായിയുടെ വിവാഹച്ചടങ്ങിനെത്തി നടി രശ്മിക മന്ദാന. ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയരുകയാണ്. ഹൈദരാബാദിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വധൂവരന്‍മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ ശേഷം ഇരുവരും നടിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചതാണ് വിമര്‍ശനത്തിനു കാരണം. വധൂവരന്‍മാരേക്കാള്‍ പ്രായം കുറവുള്ള രശ്മികയുടെ കാലില്‍ വീഴേണ്ടതില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. അതേസമയം അസിസ്റ്റന്റ് സായിയ്ക്ക് ശമ്പളവും ജീവിതസൗകര്യങ്ങളും നല്‍കുന്ന വ്യക്തിയുടെ കാലില്‍ വീണാല്‍ പ്രശ്നമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.വിമര്‍ശനം ഒരു ഭാഗത്തു കൂടി നീങ്ങുന്നതിനിടെയിലും […]
ഫേസ്ബുക്കിലൂടെ മകന്റെ മരണവാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി മരിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും ചേർന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടിൽ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോയതായിരുന്നു. ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാൽ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ തന്നെ […]
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 5,500 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 120 രൂപ കൂടി 44,000 ൽ എത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ കുറഞ്ഞ് 4558 രൂപയായി. തുടർച്ചയായി സ്വർണവിപണിയിലുണ്ടായ ഉയർച്ചയ്ക്ക് പിന്നാലെ ഇന്നലെയാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വർണവിലയിലുണ്ടായത്. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര […]












