എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. കുറുമശേരി സ്വദേശി ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Author: Tomy Thondamkuzhy
ലബുഷെയ്നും ടിം ഡേവിഡുമില്ല, വാർണർ ടീമിൽ; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാർനസ് ലബുഷെയ്ൻ, ടിം ഡേവിഡ് എന്നിവർക്ക് 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല. മുതിർന്ന താരം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ടീമിൽ ഇടം നേടി. നേരത്തെ പ്രഖ്യാപിച്ച 18 അംഗ ടീമിൽ നിന്ന് ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുക. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് […]
ഒരു പ്രദേശമൊന്നാകെ ഉണർന്ന് പ്രവർത്തിച്ചു; 9 വയസുകാരിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവൻ; അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് സമീപവാസികളുടെ സമയോചിത ഇടപെടൽ
ആലുവയിൽ ക്രൂരപീഡനത്തിനിരയായ അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് പ്രദേശവാസികളുടെ സമയോചിത ഇടപെടൽ. രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയൽവാസികളായ ഷാജിയും അബൂബക്കറും ചേർന്നാണ് തെരച്ചിൽ ആരംഭിച്ചത്. ഇവരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ […]
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5490 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് 43,920 ൽ എത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4553 രൂപയാണ്. തുടർച്ചയായി സ്വർണവിപണിയിലുണ്ടായ ഉയർച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുതലാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വർണവിലയിലുണ്ടായത്. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ […]
തലസ്ഥാനത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു 2 കിലോ കഞ്ചാവുമായി പിടിയികുന്നത്. പാച്ചല്ലൂർ, വെങ്ങാനൂർ, കോവളം തുടങ്ങിയ പ്രദേശങ്ങളിൽ വില്പന നടത്തുന്നതിനാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ […]
മെഡിക്കൽ കോളജ് കത്രിക കേസ്; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിന എന്ന യുവതിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സസ് എം.രഹന, കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ ഹാജരായത്. CRPC 41A പ്രകാരം ഉള്ള നോട്ടീസിൽ ആണ് പ്രതികൾ ഹാജരായത്. കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിൻറെ അനുമതി […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വ്യാജ സിദ്ധന്‍ അറസ്റ്റില്‍
കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന്‍ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ബന്ധുക്കളോടൊപ്പമാണ് കുട്ടി മന്ത്രവാദ കേന്ദ്രത്തിലേക്ക് എത്തിയത്. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട മന്ത്രവാദ കേന്ദ്രത്തിനെതിരെ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
‘കേരളത്തിലെ ക്ഷേത്രങ്ങളിൽ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നു’; വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി
കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി സിദ്ധരാമയ്യ പറഞ്ഞു. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ സഖ്യം രൂക്ഷമായ വിമർശനം നേരിടുന്നതിനിടെയാണ്, കർണാടക മുഖ്യമന്ത്രി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ‘ഞാൻ ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അതിന് തയ്യാറായില്ല, പകരം പുറത്ത് […]
‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ഇന്ന് പിറന്നാൾ’ ആശംസയറിയിച്ച് മോഹൻലാൽ; ആശംസകളുമായി മലയാള സിനിമ ലോകം
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്‍റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകളെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജന്മദിനാശംസകൾ മമ്മുക്ക! ഈ വർഷം ഞങ്ങൾക്കായി നിങ്ങൾ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ എന്ന് പൃഥ്വിരാജ് കുറിച്ചു.,ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ […]
‘കണക്കിലെ കളിയെപ്പറ്റി ഞങ്ങളോട് ആരും പറഞ്ഞിരുന്നില്ല’; ശ്രീലങ്കക്കെതിരായ പരാജയത്തിൽ പ്രതികരിച്ച് അഫ്ഗാൻ പരിശീലകൻ
ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ പരാജയപ്പെട്ടതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്താൻ പരിശീലകൻ ജൊനാതൻ ട്രോട്ട്. ശ്രീലങ്ക മുന്നോട്ടുവച്ച 292 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ 37.4 ഓവറിൽ 289 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. 37.1 ഓവറിൽ 292 റൺസ് നേടിയാൽ അഫ്ഗാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുമായിരുന്നു. ഇതിനൊപ്പം 38.1 ഓവറിൽ 297 വരെ നേടിയാലും അവർ നെറ്റ് റൺ റേറ്റിൻ്റെ കരുത്തിൽ സൂപ്പർ ഫോറിലെത്തുമായിരുന്നു. എന്നാൽ, ഇക്കാര്യം തങ്ങളെ ആരും അറിയിച്ചില്ലെന്നും 37.1 ഓവറിൽ വിജലയക്ഷ്യം മറികടന്നാൽ മാത്രമേ […]












