India Kerala

പെരിയ ഇരട്ടക്കൊല; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും പൊലീസ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം പ്രതി പീതാംബരൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കൂട്ടുപ്രതികൾ വടിവാൾ ഉപയോഗിച്ചുമാണ് […]

India Kerala

ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന സൂചന നല്‍കി മുല്ലപ്പള്ളി

ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസി‍ഡന്‍് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോണ്‍ഗ്രസ് സ്ഥാര്‍ഥിയെ ഇറക്കുമെന്ന സൂചന മുല്ലപ്പള്ളി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ പാലം വലിക്കുന്നവര്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇടുക്കി സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. പ്രതികരണം വരികള്‍ക്കിടയില്‍ വായിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ഇടുക്കിയില്‍ […]

Technology

ഇന്നുവരെ ജനിക്കാത്ത മനുഷ്യരുടെ മുഖങ്ങള്‍ മാത്രമുള്ള വെബ് സൈറ്റ്

ഇന്നുവരെ ജനിക്കാത്ത മനുഷ്യരുടെ മുഖം കണ്ടിട്ടുണ്ടോ? അത്തരം മനുഷ്യരുടെ മാത്രം ചിത്രങ്ങള്‍ കൊണ്ടുള്ള വെബ് സൈറ്റാണ് . ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോഴും പുതിയ മുഖങ്ങള്‍ ഈ വെബ് സൈറ്റില്‍ തെളിയും. ഇതുവരെ ജനിച്ചിട്ടുപോലുമില്ലാത്ത മനുഷ്യരുടെ മുഖങ്ങള്‍. നിര്‍മ്മിത ബുദ്ധി(A.I) ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിച്ചതെന്നാണ് വെബ് സൈറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. ഊബറിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഫിലിപ് വാങാണ് സൈറ്റിന് പിന്നില്‍. വ്യാജ പോട്രെയിറ്റുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിപ് നിര്‍മ്മാതാക്കളായ Nvidia കമ്പനി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അല്‍ഗോരിതമാണ് ഫിലിപ് […]

Health

നിങ്ങള്‍ ഒരു വൃക്കരോഗി ആകാതിരിക്കണമെങ്കില്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

വൃക്കരോഗികളുടെ, ഡയാലിസിസ് പേഷ്യന്റുമാരുടെ, മാറ്റിവെക്കാന്‍ വൃക്ക അന്വേഷിക്കുന്നവരുടെ എണ്ണം നമുക്ക് ചുറ്റും കൂടിക്കൊണ്ടിരിക്കുകയാണ്. വൃക്ക സ്തംഭനം എന്ന അവസ്ഥ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല.. രോഗം വരാതെ നോക്കുക എന്നത് തന്നെയാണ് വൃക്കരോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. പക്ഷേ എങ്ങനെ എന്നാണോ…. ? ഇതാ ഈ 7 നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കൂ: 1. ധാരാളം വെള്ളം കുടിക്കുക ദിവസം മൂന്നു ലിറ്ററെങ്കിലും വെള്ളം കുടിക്കണം…. ധാരാളം മൂത്രം ഒഴിക്കുമ്പോള്‍ മൂത്രത്തിന്റെ സാന്ദ്രത കുറഞ്ഞ് മാലിന്യങ്ങള്‍ എല്ലാം പുറന്തള്ളി വൃക്കയില്‍ […]

India National

പ്രകോപിപ്പിച്ച് ഇംറാന്‍ ഖാന്‍; പാകിസ്താനോട് വെറുതെ കളിക്കാന്‍ നില്‍ക്കേണ്ടെന്ന് മുന്നറിയിപ്പ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. വെറുതെ ആരോപണം ഉന്നയിച്ചാല്‍ മാത്രം പോര, ഇന്ത്യ തെളിവ് നല്‍കണമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് പിന്നാലെയാണ് ഇംറാന്‍ ഖാന്‍ പ്രകോപനപരമായ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റില്‍ ഇംറാന്റെ ചിത്രത്തില്‍ എന്റെ രാജ്യത്തോട് കളിക്കാന്‍ നില്‍ക്കരുതെന്നാണ് എഴുതിയിരിക്കുന്നത്. പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ പ്രതികാര നടപടി സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്നും കഴിഞ്ഞദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു. ”പാകിസ്താനെ ആക്രമിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെങ്കില്‍ ഞങ്ങള്‍ […]

India National

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെ സഹകരണം ഉറപ്പുനല്‍കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. ടൂറിസം, വാര്‍ത്താ പ്രക്ഷേപണം, ഭവന നിര്‍മാണം തുടങ്ങിയ മേഖലയില്‍ അഞ്ച് ധാരണപത്രങ്ങളും ഇരു രാജ്യങ്ങളും കൈമാറി. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. യുവാക്കളെ […]

Cricket Sports

ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കുമോ ? ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ…

ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ ബി.സി.സി.ഐ. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ ”ലോകകപ്പിലേക്ക് ഇനിയധികം ദൂരമില്ല. പക്ഷേ നിലവില്‍ ഒന്നും പറയാന്‍ കഴിയില്ല. കുറച്ച് കൂടി കഴിഞ്ഞാല്‍ ചിത്രം വ്യക്തമാകും. ആ സമയത്ത് പാകിസ്താനെതിരെ കളിക്കേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെ […]

India Kerala

ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാലക്ക് തിരുവനന്തപുരത്ത് ഭക്തിനിര്‍ഭരമായ തുടക്കം . ആയിരക്കണത്തിന് ഭക്തരാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത്. രണ്ടേകാലിനാണ് നിവേദ്യ സമർപ്പണം. പൊങ്കാല സമർപ്പണത്തിന് മുൻപ് തന്നെ ആറ്റുകാൽ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. 10.15 ന് പണ്ടാരയടുപ്പിലേക്ക് തീ പകർന്നു. ഇതോടെ തലസ്ഥാന നഗരിയിൽ തയ്യാറാക്കിയ പൊങ്കാല അടുപ്പുകളും തയ്യാറായി. പിന്നീട് ദേവിയുടെ ഇഷ്ട നിവേദ്യങ്ങൾ തയാറാക്കുന്ന തിരക്കിലേക്ക്. കനത്ത സുരക്ഷയാണ് പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ ഏർപെടുത്തിയത്. 3800 പൊലീസുകാർക്കായിരുന്നു സുരക്ഷാ […]

India Kerala

മലയാളി ജവാന്‍ വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്റെ വയനാട് തൃക്കൈപ്പറ്റയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ . വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് ആവശ്യമെങ്കിൽ പൊലീസിൽ എസ്.ഐ റാങ്കിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി . സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസമുണ്ടെന്ന് ഷീന പ്രതികരിച്ചു . വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടു വീട്ടിൽ ‌രാവിലെ ഒൻപതു മണിയോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം സന്ദർശനം നടത്തിയത്. കുടുംബത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന സഹായങ്ങൾ നേരിട്ടറിയിക്കാനാണ് മുഖ്യമന്ത്രിയെത്തിയത്. മന്ത്രിസഭാ തീരുമാനങ്ങൾക്കു […]

India Kerala

പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പീതാംബരന്‍; ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് മൊഴി

കാസര്‍കോട് പെരിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്‍. കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് പീതംബരന്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യത്തില്‍ പീതാംബരന്‍ നേരിട്ട് പങ്കെടുത്തതായും പൊലീസിന് മൊഴി ലഭിച്ചു. പീതാംബരനുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പൊലീസ് അല്‍പസമയത്തിനകം തെളിവെടുപ്പ് നടത്തും.