India Kerala

പെരിയ ഇരട്ടക്കൊലപാതകം: കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് മുഖ്യ പ്രതി പീതാംബരന്‍. തന്നെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പീതാംബരന്‍ ആരോപിച്ചു. കേസില്‍ രണ്ടാഴ്ചത്തേക്ക് പീതാംബരനെയും സജി ജോർജിനെയും കോടതി റിമാന്റ് ചെയ്തു.

India Kerala

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്‍കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. വിചാരണക്കോടതി മാറ്റുന്നതിനെതിരെ ദിലീപും പള്‍സര്‍ സുനിയും നല്‍കിയ ഹരജി കോടതി തള്ളി.

India Kerala

തിരുവനന്തപുരം വിമാനത്താവള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണ ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍ . സംസ്ഥാന സര്‍ക്കാറിന്റെ കെ.എസ്.ഐ.ഡി.സി രണ്ടാം സ്ഥാനത്തുണ്ട്. മറ്റ് നാല് വിമാനത്താവളങ്ങള്‍ക്ക് വേണ്ടിയുള്ള ലേലത്തിലും അദാനി ഗ്രൂപ്പ് തന്നെയാണ് മുന്നില്‍

World

യൗവനം ഹോമിച്ച് പ്രണയത്തിന് വേണ്ടി ജീവിതത്തിലെ മൂന്ന് പതിറ്റാണ്ടുകള്‍ കാത്തിരുന്നവര്‍…

ഫാം ങോക് കാന്‍ അമ്പത് വര്‍ഷം മുമ്പ് ഉത്തര കൊറിയയിലേക്ക് പോകുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1967ല്‍ അമേരിക്കയുടെ വിയറ്റ്നാം അധിനിവേശ കാലത്ത് വിയറ്റ്നാം ഭരണകൂടം തന്നെയാണ് ഫാം ങോക് കാന്‍ ഉള്‍പ്പടെ ഇരുന്നൂറ് വിദ്യാര്‍ത്ഥികളെ ഉത്തര കൊറിയയിലേക്കയച്ചത്. യുദ്ധം അവസാനിച്ചാല്‍ യുദ്ധത്തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ പുനര്‍നിര്‍മിക്കാനാവശ്യമായ വൈദഗ്ധ്യം ആര്‍ജിക്കാനായിരുന്നു അവര്‍ അങ്ങോട്ട് പോയത്. കൊറിയന്‍ യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പിണമായി പിന്നീട് ഉയിര്‍ത്തെഴുന്നേറ്റ രാജ്യമാണല്ലോ ഉത്തര കൊറിയ. മാത്രമല്ല, വിയറ്റ്നാമിനെ പോലെ ഒരു കമ്യൂണിസ്റ്റ് രാജ്യവും. കുറച്ച് വര്‍ഷങ്ങള്‍ […]

India National

കുല്‍ഗാമില്‍ കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടു പേര്‍ പാകിസ്താനികള്‍

കശ്മീരിലെ കുല്‍ഗാമില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ രണ്ട് പേര്‍ പാകിസ്താനികളെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരായ വലീദും നുഅ്മാനുമാണ് പാകിസ്താന്‍ സ്വദേശികള്‍. മൂന്നാമത്തെയാൾ കുല്‍ഗാം സ്വദേശിയായ റാഖിബ് അഹ്മദ് ശൈഖാണ്. കൊല്ലപ്പെട്ട മൂന്ന് പേരും ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇവരില്‍ രണ്ട് പേര്‍ പാകിസ്താന്‍ സ്വദേശികളാണെന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. വലീദ്, നുഅ്മാന്‍ എന്നിവരാണ് പാകിസ്താന്‍ സ്വദേശികള്‍. കൊല്ലപ്പെട്ട […]

India Kerala

ചാര്‍ജ്ജ് തീര്‍ന്നു; കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ പെരുവഴിയിലായി

ഉദ്ഘാടന ശേഷം നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകള്‍ ചാർജില്ലാതെ നിന്നു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ഇലക്ട്രിക് ബസ് ദീർഘദൂര സർവീസിന് ഇറക്കിയതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ദീർഘദൂര സർവീസുകൾക്ക് ഇലക്ട്രിക് ബസ് ഉപയോഗിക്കുന്നത് തുടരുമെന്ന് എം.ഡി. എം.പി. ദിനേശ് അറിയിച്ചു. തച്ചങ്കരിയുടെ പരീക്ഷണങ്ങൾ അതേ പടി തുടരുന്ന പുതിയ കെ.എസ്.ആർ.ഡി.സി എം.ഡി. എം.പി.ദിനേശിന് തുടക്കത്തിലെ പാളിച്ച. വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ദീർഘദൂര സർവീസിന് ഇലക്ട്രിക് ബസ് ഇറക്കിയതാണ് ആക്ഷേപത്തിന് കാരണം. ഇന്ന് തിരുവനന്തപ്പുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ബസ് […]

India Kerala

മത്സരിക്കാന്‍ താല്‍പര്യമുണ്ട്, രണ്ട് സീറ്റ് വേണം; പി.ജെ ജോസഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള താല്‍പര്യം തുറന്ന് പറഞ്ഞ് പി.ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റെന്ന ആവശ്യം നാളെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും. കോട്ടയത്ത് മല്‍സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. അതേസമയം മല്‍സരരംഗത്ത് ഉണ്ടാകില്ലെന്ന് നിഷ ജോസ് കെ.മാണി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റെന്ന ആവശ്യം മുന്നോട്ടുവച്ചതെന്തിനെന്ന വ്യക്തമായ ഉത്തരമാണ് പി.ജെ ജോസഫ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. ലോക്സഭയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ട്. 1991 രാജീവ് ഗാന്ധിയുടെ […]

Cricket Sports

വീണ്ടും 200 കടത്തി അഫ്ഗാന്‍; മാജിക്കല്‍ പ്രകടനവുമായി റാഷിദ് ഖാന്‍

അയര്‍ലാന്‍ഡിനെതിരായ മൂന്നാം ടി20യിലും തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്താന്‍. ഇക്കുറിയും സ്‌കോര്‍ബോര്‍ഡ് 200 കടത്തിയ അഫ്ഗാന്‍, 32 റണ്‍സിന്റെ കിടിലന്‍ ജയവും സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്താന്‍ 3-0 തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ കുറിച്ചത് ഏഴിന് 210 റണ്‍സ്. അര്‍ദ്ധ സെഞ്ച്വറി നേടിയ മുഹമ്മദ് നബിയുടെ ബാറ്റിങ് മികവിലാണ് അഫ്ഗാന്‍ കൂറ്റന്‍ സ്‌കോര്‍ നേിടയത്. വെറും 36 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തിലെ […]

Entertainment

‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; കുമ്പളങ്ങിയിലെ കാമുകി

മികച്ച പ്രതികരണവുമായി കുമ്പളങ്ങി നെെറ്റ്സ് തീയറ്ററുകള്‍ നിറച്ചു കൊണ്ടിരിക്കെ, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കുമ്പളങ്ങി താരം ജാസ്മിൻ മെറ്റീവിയർ. ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ ‘മെെ കുമ്പളങ്ങി നെെറ്റ്സി’ൽ തന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു കുമ്പളങ്ങിയുടെ ഈ ‘കാമുകി’ താരം. മോഡലിംഗും മ്യൂസിക്കുമാണ് താൻ പ്രധാനമായും ചെയ്തിരുന്നതെങ്കിലും, ഷോർട്ട് മൂവികളിലും അഭിനയിച്ചിരുന്നു. എന്നാൽ കുമ്പളങ്ങി നെെറ്റ്സിന്റെ സെറ്റിൽ വെച്ചാണ് ഒരു യഥാർത്ഥ കൊമേഴ്സ്യൽ ചിത്രത്തിന്റെ കാര്യങ്ങൾ മനസ്സിലാക്കുന്നതെന്ന് ന്യൂയോർക്ക് ബ്രൂക്ക‍ലിൻ സ്വദേശിയായ മെറ്റീവിയർ പറയുന്നു. ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരെ […]

India National Uncategorized

പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു

പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷം ആളിപടരുന്നു. പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു. തലസ്ഥാനമായ ഇത്താനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കലാപ സമാനമായ സാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍. 50ലധികം കാറുകള്‍ക്ക് തീയിട്ടു. കല്ലേറിലും സംഘര്‍ഷത്തിലുമായി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ അഞ്ചോളം തിയേറ്ററുകളും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ തുരത്തി. […]