ഫേസ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ആരാധകരുടെ ചീത്തവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് നേരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷം നടക്കുന്നത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്‍റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും അത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ഉപയോഗിക്കുന്നുവെന്നും […]
Author: Tomy Thondamkuzhy
ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു
ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ യോഗം ചേരും. കരട് ബില്‍ തയ്യാറാക്കിയ കേരള നിയമപരിഷ്കരണ കമ്മീഷന്‍ ജസ്റ്റിസ് കെ.ടി തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തിനാണ് സഭകള്‍ ബില്ലിനെ പേടിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി തോമസ് ചോദിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ കരട് നിയമപരിഷ്കരണ […]
മാലിന്യ സംസ്കരണം നിലച്ചു; കൊച്ചി നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചി നഗരം പകര്‍ച്ച വ്യാധിരോഗ ഭീഷണിയില്‍. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്. അനധികൃതമായി മാലിന്യം തള്ളുന്ന കോര്‍പറേഷന് സ്റ്റോപ് മെമ്മോ നല്‍കുമെന്നും ജനകീയ സമരം നടത്തി പ്രതിരോധിക്കുമെന്നുമാണ് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്റെ നിലപാട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആലോചനാ യോഗം തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് കൊച്ചിന്‍ കോര്‍പ്പറേഷനെതിരെ വടവുകോട് പഞ്ചായത്ത് നിലപാട് കടുപ്പിച്ചിരിക്കുന്നത്. പ്ലാന്റിലുണ്ടായ തീപിടുത്തം കോർപറേഷന്റെ സൃഷ്ടിയാണെന്നും ഇത് വരാനിരിക്കുന്ന ഹരിത ട്രിബ്യൂണൽ വിധി […]
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് സമാപനം;കലാപരിപാടി കാണാന്‍ ആളില്ല
സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങള്‍ക്ക് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷമുള്ള കലാപരിപാടികള്‍ കാണാന്‍ ആളുകള്‍ കുറവായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വേദിയെന്ന നിലയിലാണ് പതിവിനു വിരുദ്ധമായി 1000 ദിനാഘോഷം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ട ആഘോഷ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തോടെ സമാപനമായി. തൊണ്ടവേദന മൂലം മുഖ്യമന്ത്രി സമ്മേളനത്തില്‍ സംസാരിച്ചില്ല. കേന്ദ്രത്തിന്റെ അവഗണനയിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞെന്ന് സദസിനെ […]
ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായ മലപ്പുറത്തിന്റെ തീരദേശം
മലപ്പുറത്തിന്റെ തീരദേശം ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായിരുന്നു. സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായിരുന്ന പൊന്നാനിക്ക് സമ്പന്നമായ വാണിജ്യ സാംസ്‌കാരിക ചരിത്രവുമുണ്ട്. തൊട്ടടുത്തുള്ള തിരൂരിലാണ് ഭാഷാ പിതാവിന്റെ നാട്. പൊന്നാനിയും തിരൂരും അടങ്ങുന്ന മലപ്പുറത്തിന്റെ തീരദേശത്തിന് രാജവാഴ്ചയുടെയും അധിനിവേശത്തിന്റെയും മാത്രമല്ല, ജ്ഞാനത്തിന്റെയും കലയുടേയും സമ്പന്നമായ ചരിത്രമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ച വിഖ്യാത ജ്ഞാനിയും നവോത്ഥാന നായകനുമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. കേരളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ചത് സൈനുദ്ദീന്‍ മഖ്ദൂമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് വിശുദ്ധ […]
പ്രവാസലോകത്തിനു മാതൃകയായി ,സ്വിസ്സ് മലയാളികൾക്കഭിമാനമായി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും…
നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും.എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. കഴിഞ്ഞ 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് […]
പട്ടാള വേഷത്തില്‍ തോക്കേന്തി വാര്‍ത്താ അവതരണം
വാര്‍ത്താ ചാനലുകള്‍ വ്യത്യസ്തതയ്ക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനും വേണ്ടി പലതരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ധാര്‍മ്മിതക ചോരാത്ത നിലയിലായിരിക്കണം ആ പരീക്ഷണങ്ങളൊക്കെയും. ഇതില്‍ ചിലതൊക്കെ കൈവിട്ട് പോകാറുമുണ്ട് നടി ശ്രീദേവിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ കാണികളെ പിടിച്ചിരുത്താന്‍ വേണ്ടി ചെയ്ത ‘വ്യത്യസ്ത അവതരണം’ ആരും മറന്നിട്ടുണ്ടാകില്ല. ബാത്ത് ടബ്ബില്‍ കിടന്ന് വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരുണ്ട്. ഇപ്പോഴിതാ ഇന്ത്യ – പാക് സംഘര്‍ഷം യുദ്ധഭീതിക്ക് സമാനമായ സാഹചര്യത്തിലേക്ക് കടക്കുമ്പോള്‍ ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ അവതാരകന്‍ […]
പാക് ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രാലയം
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണത്തിന് തയ്യാറെടുത്ത പാകിസ്ഥാന്‍ ശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനം വെടിവെച്ചിട്ടു. പ്രതിരോധത്തിനിടെ ഒരു മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റിനെ കാണാതായെന്ന് വിദേശകാര്യ വക്താവ് റവീഷ് കുമാര്‍ സ്ഥിരീകരിച്ചു. ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മിഗ് 21 വിമാനം പറപ്പിക്കുന്നതിനിടെയാണ് പൈലറ്റിനെ കാണാതായത്. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ […]
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കാസർകോട് ഡി.സി.സി നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം തുടരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കള്‍ ഇന്ന് സമര പന്തലിലെത്തി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിരാഹാര സമരത്തിന്റെ രണ്ടാം ദിവസം സമര പന്തലിൽ അഭിവാദ്യമർപ്പിക്കാൻ നിരവധി നേതാക്കളും ജില്ലയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും എത്തി. സമരത്തിന് അഭിവാദ്യമർപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ശബ്ദ സന്ദേശം സമര പന്തലില്‍ കേൾപ്പിച്ചു. […]
വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് കോടിയേരി
പാകിസ്താനില്‍ വ്യോമസേന നടത്തിയ ആക്രമണം ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അതേസമയം പ്രസ്താവനയുടെ പേരില്‍ കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












