സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാശും സമയവും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരെങ്കിലും പാദങ്ങളുടെ കാര്യത്തില്‍ ഈ ശ്രദ്ധ എത്രത്തോളമുണ്ടെന്ന് അല്പം സംശയിക്കേണ്ടി വരും. കാരണം കാല്പ്പാദങ്ങളെ അത്രയ്ക്കൊന്നും പരിപാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പാദങ്ങളെ മനോഹരമാക്കിയെടുക്കാം. അത് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് മാത്രമല്ല പാദങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. […]
Author: Tomy Thondamkuzhy
അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ മരിച്ചത് 86 ശുചീകരണതൊഴിലാളികള്‍
അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ ജീവന് നഷ്ടമായത് 86 ശുചീകരണ തൊഴിലാളികള്‍ക്ക്. ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയിലാണ് ശുചീകരണ തൊഴിലാളികളുടെ ചാവുനിലമായി ഗുജറാത്ത് മാറുന്നുവെന്ന വിവരമുള്ളത്. മരിച്ച 49 പേരുടെ കുടുംബത്തിനും ഇതുവരെയും നഷ്ടപരിഹാരമായി ഒരു രൂപ പൊലും ലഭിച്ചിട്ടില്ലെന്നും ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയില്‍ പറയുന്നു. വെള്ളിയാഴ്ച്ച ഗുജറാത്ത് നിയമസഭയില്‍ വെച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. നഗരവികസനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിജയ് റുപാനിയാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഡോ. ആശ […]
ഭീകരര്‍ക്ക് പാകിസ്താന് സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്ക
ഭീകരര്‍ക്ക് പാകിസ്താന് സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്ക. ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയണം. ഇന്ത്യയും പാകിസ്താനും ചര്‍ച്ചക്ക് തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യുഎന്‍ രക്ഷാസമതിയില് ഉന്നയിച്ചിട്ടുണ്ട്. ഒ.ഐ.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് അബൂദബിയിലേക്ക് പുറപ്പെടും. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്.
പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കുന്നു
പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും. പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന് കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഡല്‍ഹിയിലും കശ്മീരിലും വിഘടനവാദികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇതിനിടെ അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയില്‍ […]
മമ്മൂട്ടിയെ വിമര്‍ശിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ ആരാധകരുടെ ചീത്തവിളി
ഫേസ്ബുക്കിലൂടെ നടന് മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ആരാധകരുടെ ചീത്തവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് നേരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷം നടക്കുന്നത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും അത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ഉപയോഗിക്കുന്നുവെന്നും […]
ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു
ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ യോഗം ചേരും. കരട് ബില്‍ തയ്യാറാക്കിയ കേരള നിയമപരിഷ്കരണ കമ്മീഷന് ജസ്റ്റിസ് കെ.ടി തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തിനാണ് സഭകള്‍ ബില്ലിനെ പേടിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി തോമസ് ചോദിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ കരട് നിയമപരിഷ്കരണ […]
മാലിന്യ സംസ്കരണം നിലച്ചു; കൊച്ചി നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചി നഗരം പകര്‍ച്ച വ്യാധിരോഗ ഭീഷണിയില്‍. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്. അനധികൃതമായി മാലിന്യം തള്ളുന്ന കോര്പറേഷന് സ്റ്റോപ് മെമ്മോ നല്‍കുമെന്നും ജനകീയ സമരം നടത്തി പ്രതിരോധിക്കുമെന്നുമാണ് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്റെ നിലപാട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആലോചനാ യോഗം തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് കൊച്ചിന് കോര്‍പ്പറേഷനെതിരെ വടവുകോട് പഞ്ചായത്ത് നിലപാട് കടുപ്പിച്ചിരിക്കുന്നത്. പ്ലാന്റിലുണ്ടായ തീപിടുത്തം കോർപറേഷന്റെ സൃഷ്ടിയാണെന്നും ഇത് വരാനിരിക്കുന്ന ഹരിത ട്രിബ്യൂണൽ വിധി […]
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് സമാപനം;കലാപരിപാടി കാണാന്‍ ആളില്ല
സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങള്‍ക്ക് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷമുള്ള കലാപരിപാടികള്‍ കാണാന്‍ ആളുകള്‍ കുറവായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വേദിയെന്ന നിലയിലാണ് പതിവിനു വിരുദ്ധമായി 1000 ദിനാഘോഷം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ട ആഘോഷ പരിപാടിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തോടെ സമാപനമായി. തൊണ്ടവേദന മൂലം മുഖ്യമന്ത്രി സമ്മേളനത്തില്‍ സംസാരിച്ചില്ല. കേന്ദ്രത്തിന്റെ അവഗണനയിലും സ്വന്തം കാലില്‍ നില്ക്കാന് സംസ്ഥാനത്തിന് കഴിഞ്ഞെന്ന് സദസിനെ […]
ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായ മലപ്പുറത്തിന്റെ തീരദേശം
മലപ്പുറത്തിന്റെ തീരദേശം ജ്ഞാനികളാലും സമുദ്ര സഞ്ചാരികളാലും സമ്പന്നമായിരുന്നു. സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായിരുന്ന പൊന്നാനിക്ക് സമ്പന്നമായ വാണിജ്യ സാംസ്കാരിക ചരിത്രവുമുണ്ട്. തൊട്ടടുത്തുള്ള തിരൂരിലാണ് ഭാഷാ പിതാവിന്റെ നാട്. പൊന്നാനിയും തിരൂരും അടങ്ങുന്ന മലപ്പുറത്തിന്റെ തീരദേശത്തിന് രാജവാഴ്ചയുടെയും അധിനിവേശത്തിന്റെയും മാത്രമല്ല, ജ്ഞാനത്തിന്റെയും കലയുടേയും സമ്പന്നമായ ചരിത്രമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ച വിഖ്യാത ജ്ഞാനിയും നവോത്ഥാന നായകനുമാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. കേരളത്തിലെ ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ചത് സൈനുദ്ദീന്‍ മഖ്ദൂമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിക്കൊപ്പം ചേര്‍ന്ന് വിശുദ്ധ […]
പ്രവാസലോകത്തിനു മാതൃകയായി ,സ്വിസ്സ് മലയാളികൾക്കഭിമാനമായി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും…
നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും.എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. കഴിഞ്ഞ 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് […]












