India Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്. എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് […]

India National

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മോദി

ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശത്രുവിന്റെ ശ്രമം വിലപ്പോകില്ല. രാജ്യത്തിന്റെ സൈന്യത്തില്‍ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. 15,000 കേന്ദ്രങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Technology

സാംസങ് എം30 എത്തുന്നു; എന്തൊക്കെയായിരിക്കും പ്രത്യേകതകള്‍?

എം10, എം20ക്ക് പിന്നാലെ എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് അവതരിപ്പിക്കും. വൈകീട്ട് ആറിന് ഡല്‍ഹിയിലാണ് ചടങ്ങ്. ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന മോഡലുമായി മത്സരിക്കുന്നതിനാണ് എം30 എത്തുന്നത്. എം20യെപ്പോലെ ഡിസൈനില്‍ ഒരുപോലെയാണെ ങ്കിലും ചില പ്രത്യേകതകള്‍ എം30യെ വേറിട്ടതാക്കും. സൂപ്പര്‍ അമോലെഡ് എഫ്.എച്ച്.ഡി+ ഇന്‍ഫിനിറ്റി യു ഡിസ്പ്ലെയാണ് എം30.ക്ക്. ട്രിപ്പിള്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. 5,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയും ലഭിക്കും. അതേസമയം വിലയെപ്പറ്റി ഇപ്പോള്‍ പറയുന്നില്ല. ഏകദേശം 15,000ത്തിന് അടുത്ത് വില വരുമെന്നാണ് […]

Cricket Sports

ക്രിസ് ഗെയ്‍ല്‍, സിക്സറുകളുടെ ‘അഞ്ഞൂറാന്‍’…

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റില്‍ സിക്സറുകളുടെ പെരുമഴ പെയ്യിച്ച കരീബിയന്‍ താരം ക്രിസ് ഗെയ്‍ല്‍ സ്വന്തമാക്കിയത് അത്യപൂര്‍വ ലോക റെക്കോര്‍ഡ്. പ്രായം 40 ലേക്ക് എത്തുമ്പോഴും ബോളറെ അതിര്‍ത്തി കടത്തിയുള്ള റണ്‍വേട്ടയില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഗെയ്‍ല്‍. ഇംഗ്ലണ്ടിനെതിരെ 14 സിക്സറുകളും 11 ബൌണ്ടറികളും അടിച്ചുകൂട്ടിയ ഗെയ്‍ല്‍ വേട്ടയാടി നേടിയത് 97 പന്തില്‍ 162 റണ്‍സ്. ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ പായിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡും ഗെയ്‍ല്‍ […]

India National

അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം തുടരുന്നു

ജെയ്‌ഷെ താവളങ്ങളെ തകര്‍ത്ത ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം രണ്ടാം ദിവസവും പാകിസ്താന്‍ പ്രകോപനം തുടരുന്നു. അതിര്‍ത്തിയില്‍ പലയിടത്തും പാക്‌സേന വെടിവെയ്പ് നടത്തി. സുരക്ഷവിലയിരുത്താന്‍ പ്രതിരോധ മന്ത്രി മൂന്ന് സേനാ മേധാവിമാരുമായും യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭയോഗം ചേരും. അതിര്‍ത്തിയില്‍ മൂന്നിടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം. പൂഞ്ച്, ആര്‍.എസ് പുര, കൃഷ്ണഘട്ടി സെക്ടറുകളിലാണ് പാക് സേന വെടിവെയ്പ് നടത്തിയത്. പൂഞ്ചില്‍ ഒരു മണിക്കൂറോളം വെടിവെയ്പ് തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ഭാഗത്ത് ആളപായമില്ല. സുരക്ഷാ […]

India Kerala

പെരിയ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

പെരിയ ഇരട്ട കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നാണ് സൂചന. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഡി.സി.സി നടത്തിയ 48 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇന്നലെ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് ഇപ്പോൾ റിമാൻഡിലുള്ള പ്രതി ഗിജിന്‍ ഉപയോഗിച്ചതാണ്. ഈ വാഹനം പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന. സൂചന. ഈ വാഹനം ഫൊറന്‍സിക് സംഘം വിശദമായ […]

Health

പാദങ്ങള്‍ പൂ പോലെയാകും; ഇവയൊന്നു പരീക്ഷിച്ചു നോക്കൂ

സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാശും സമയവും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരെങ്കിലും പാദങ്ങളുടെ കാര്യത്തില്‍‌ ഈ ശ്രദ്ധ എത്രത്തോളമുണ്ടെന്ന് അല്‍പം സംശയിക്കേണ്ടി വരും. കാരണം കാല്‍പ്പാദങ്ങളെ അത്രയ്ക്കൊന്നും പരിപാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പാദങ്ങളെ മനോഹരമാക്കിയെടുക്കാം. അത് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് മാത്രമല്ല പാദങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. […]

India National

അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ മരിച്ചത് 86 ശുചീകരണതൊഴിലാളികള്‍

അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ ജീവന്‍ നഷ്ടമായത് 86 ശുചീകരണ തൊഴിലാളികള്‍ക്ക്. ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയിലാണ് ശുചീകരണ തൊഴിലാളികളുടെ ചാവുനിലമായി ഗുജറാത്ത് മാറുന്നുവെന്ന വിവരമുള്ളത്. മരിച്ച 49 പേരുടെ കുടുംബത്തിനും ഇതുവരെയും നഷ്ടപരിഹാരമായി ഒരു രൂപ പൊലും ലഭിച്ചിട്ടില്ലെന്നും ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയില്‍ പറയുന്നു. വെള്ളിയാഴ്ച്ച ഗുജറാത്ത് നിയമസഭയില്‍ വെച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. നഗരവികസനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിജയ് റുപാനിയാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഡോ. ആശ […]

India National

ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്ക

ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്ക. ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയണം. ഇന്ത്യയും പാകിസ്താനും ചര്‍ച്ചക്ക് തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യുഎന്‍ രക്ഷാസമതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഒ.ഐ.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് അബൂദബിയിലേക്ക് പുറപ്പെടും. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്.

India National

പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കുന്നു

പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും. പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഡല്‍ഹിയിലും കശ്മീരിലും വിഘടനവാദികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇതിനിടെ അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയില്‍ […]