World

സ്വദേശികള്‍ക്ക് പാര്‍ട് ടെെം ജോലി അനുവദിക്കാന്‍ സൗദി മന്ത്രാലയം

സൗദിയിൽ സ്വദേശികൾക്ക് മണിക്കൂർ വേതന പാർട് ടൈം ജോലി അനുവദിക്കാൻ തൊഴിൽ മന്ത്രാലയം നീക്കം ആരംഭിച്ചു. പുതിയ സംവിധാനത്തിൻറെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തൊഴിൽ മന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. മാർച്ച് 19 വരെ തൊഴിലുടമകൾക്കും തൊഴിൽ രംഗത്തെ വിദഗ്‌ദർക്കും അഭിപ്രായം രേഖപ്പെടുത്താൻ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുക, വിദേശി ജോലിക്കാരെ അവലംബിക്കുന്നത് കുറക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതേസമയം, അപൂർവം […]

India Kerala

സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും അതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. ചാലക്കുടി,കോട്ടയം,പൊന്നാനി, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത പട്ടിക ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ പരിഗണനയിലേക്ക് വരും. മണ്ഡലം കമ്മിറ്റികള്‍ അംഗീകരിച്ച പട്ടികയ്ക്ക് മേല്‍ മറ്റ് ചര്‍ച്ചകളുണ്ടാകാന്‍ സാധ്യതയില്ല. സിറ്റിംങ് എം.പിമാരില്‍ പി. […]

India Kerala

അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കള്‍ അവസാന ഘട്ട പാനല്‍ തയാറാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ‌ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന ശേഷം അന്തിമ പാനല്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കളിരുന്ന് അന്തിമ പാനല്‍ തയാറാക്കും. നിലിവിലെ ചര്‍ച്ചകള്‍ പ്രകാരം […]

India Kerala

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് ചെന്നിത്തല

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 18ന് കുമളിയില്‍ നിന്ന് ഇടുക്കി കലക്ട്രേറ്റിലേക്ക് യു.ഡി.എഫ് ലോംഗ് മാര്‍ച്ച് നടത്തും. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കട്ടപ്പനയില്‍ നടത്തിയ ഏക ദിന ഉപവാസത്തിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ തട്ടിപ്പാണ്. കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ സര്‍ക്കാര്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ […]

World

കുര്‍ദുകള്‍ക്കെതിരെ സംയുക്തമായി നീങ്ങാന്‍ ഇറാന്‍-തുര്‍ക്കി ധാരണ

കുര്‍ദുകള്‍ക്കെതിരെ സംയുക്തമായി നീങ്ങാന്‍ ഇറാന്‍-തുര്‍ക്കി ധാരണ. കുര്‍ദിഷ് സേനയെ തകര്‍ക്കാനുള്ള നടപടിയിലേക്ക് ഇരു രാജ്യങ്ങളും കടക്കുകയാണെന്ന് തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ ഇതുണ്ടാകുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കെതിരെ(പി.കെ.കെ) തുര്‍ക്കി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇറാനാകട്ടെ പി.കെ.കെയുടെ അനുബന്ധ പാര്‍ട്ടിയായ പി.ജെ.എ.കെ ക്കെതിരെയും(ഫ്രീ ലൈഫ് ഓഫ് കുര്‍ദിസ്താന്‍) പോരാടുന്നുണ്ട്. രണ്ട് സംഘടനകളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് തുര്‍ക്കിയും ഇറാനും പറയുന്നത്. പി.കെ.കെ.യെ തുര്‍ക്കിയും അവരുടെ പടിഞ്ഞാറന്‍ സഖ്യകക്ഷികളും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇരുസംഘടനകള്‍ക്കെതിരെയും പോരാടുക എന്നത് […]

India Kerala

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21ന് വിചാരണ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21 ന് ആരംഭിക്കും. വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ കോടതിക്ക് കൈമാറിയത്. നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചരുന്നു. കേസിന്‍റെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാനും നിർദേശം നല്‍കി. നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസുകൾ സി.ബി.ഐ കോടതിക്ക് കൈമാറി. എന്നാൽ […]

World

വിമാനക്കമ്പനിയും തൊഴിലാളികളും തമ്മില്‍ അടി; കെനിയന്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം

കെനിയ വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേസും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. പൊലീസ് ഇടപ്പെട്ടാണ് പ്രക്ഷോപകരെ ഒഴിപ്പിച്ചത്. പെട്ടന്നുണ്ടായ സമരം നൂറോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. നെയ്റോബിയിലെ ജൊമോ കെനിയാത്ത എയര്‍പോര്‍ട്ടിലാണ് സംഘര്‍ഷം ഉടലെടുത്തത്. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേഴ്സും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള തര്‍ക്കവും തൊഴില്‍ സുരക്ഷയും പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷങ്ങളിലേക്ക് എത്തിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിയും ദേശീയ വിമാന കമ്പനിയുമൊക്കെ ലയിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് തൊഴിലാളികളെ പ്രകോപിപിച്ചത്. പെട്ടന്നുണ്ടായ സമരം […]

India National

ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് മോദി

ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ വിണ്ടല്ലൂരില്‍ ആദ്യ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. തമിഴ് വികാരം ഇളക്കിയായിരുന്നു മോദിയുടെ പ്രസംഗം. തമിഴ്നാട്ടില്‍ കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ഒപ്പം തമിഴ്നാട്ടുകാരുടെ വികാരങ്ങളായ എം.ജിആറിനെയും ജയലളിതയെയും വാനോളം പുകഴ്ത്തി. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിയ്ക്കാനും മറന്നില്ല. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് എം.ജി.ആറിന്റെ പേരിടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് അംഗീകാരം, ശ്രീലങ്കൻ […]

India Kerala

വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാൾ കൊല്ലപ്പെട്ടതായി സൂചന

വയനാട് ലക്കിടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമാണെത്തിയത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി സൂചന. അർദ്ധ രാത്രിയിലും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുന്നു. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി അടുത്തിടെ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതിലുള്ള പ്രതികാരമാണ് മാവോയിസ്റ്റുകൾക്കെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ വെെകിട്ടോടെയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ലക്കിടിയിലെ റിസോർട്ടിലെത്തിയ മൂന്നംഗ മാവോയിസ്റ്റുകൾ ഉടമകളുമായി പണമാവശ്യപ്പെടുകയും തർക്കത്തിൽ ഏർപ്പെടുകയും […]

Europe Pravasi Switzerland

കേളി അന്താരാഷ്ട്രകലാമേള രജിസ്ട്രേഷൻ ഇന്ത്യൻ അംബാസഡർ ശ്രീ.സിബി ജോർജ് കിക്ക് ഓഫ് ചെയ്തു

സൂറിക്ക്: ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ കേളി അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടന്നു . കേളി സ്വിറ്റ്‌സർലണ്ടിൽ വേദി ഒരുക്കുന്ന പതിനാറാമത് കലാമേളയുടെ ആദ്യ രജിസ്ട്രേഷൻ കുമാരി. ഇഷിത അബ്രഹാമിൽ നിന്നും സ്വിറ്റ്സർലാന്റിലെ ഇൻഡ്യൻ അംബാസഡർ ശ്രീ.സിബി ജോർജ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇനി മുതൽ കലാമേള വെബ് സൈറ്റിൽ കേളി അന്താരാഷ്ട്രകലാമേള രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിരിക്കും.  ബേണിലെ ഇന്ത്യൻ ഹൗസിൽ വച്ച്‌ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ് ഐ.എഫ്എ.സ് […]