ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധു നിയമനത്തിന് എതിരെ മന്ത്രി കെ.ടി ജലീലിനെതിരായ പരാതിയില്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ പരാതിയില്‍ തുടര്‍നടപടി വേണ്ടെന്ന് വിജിലന്‍സ് വകുപ്പ് തീരുമാനിച്ചതായി വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫിറോസിന്റെ തീരുമാനം. ജലീലിന്റെ ബന്ധു കെ.ടി അദീബിനെ മതിയായ യോഗ്യതയില്ലാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതിന് എതിരെ വിജിലന്‍സ് ആന്റി […]
Author: Tomy Thondamkuzhy
റഫാല്‍ കേസ്; അഴിമതി നടന്നിട്ടുണ്ടെങ്കില്‍ മൂടിവെക്കുമോയെന്ന് സുപ്രീംകോടതി
റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. അഴിമതി പോലെ ഗുരുതരകുറ്റം നടന്നെങ്കില്‍ രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെക്കുമോയെന്ന് കോടതി ചോദിച്ചു. റഫാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മില്‍ കടുത്ത വാദപ്രതിവാദമാണ് നടന്നത്. അതേസമയം കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനാലിലേക്ക് മാറ്റി. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഹരജിക്കാരന്‍ […]
സംസ്ഥാനത്തിന്റെ അലംഭാവം; സർക്കാർ മെഡിക്കൽ കോളേജുകളിൽ 300 സീറ്റ് നഷ്ടം
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ 300 ബിരുദാനന്തര ബിരുദ സീറ്റുകൾ നഷ്ടമായി. പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകാത്തതാണ് കാരണം. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളും മറ്റു സംസ്ഥാനങ്ങളും കൃത്യസമയത്ത് അപേക്ഷ നൽകി സീറ്റുകൾ നേടിയെടുത്തു. മെഡിക്കൽ കോളജുകളിലെ പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി ഉയർത്താൻ ദേശീയ മെഡിക്കൽ കൌൺസിൽ തീരുമാനിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ നിബന്ധനകളിൽ ഇളവു നൽകിയതിനാൽ അടിസ്ഥാന സൗകര്യങ്ങൾ […]
ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്‍റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി
ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്‍റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി. ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്‍റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പകരം പി രാജീവിന്‍റേയും സാജുപോളിന്റേയും പേരുകളാണ് ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി എറണാകുളം മണ്ഡലം കമ്മിറ്റിയും യോഗം ചേരുകയാണ്.
വാട്ട്സ്ആപ്പില്‍ ഇനി വരാന്‍ പോകുന്ന അഞ്ച് മാറ്റങ്ങള്‍
നിരന്തരം മാറ്റങ്ങള്‍ കൊണ്ട് വന്ന് ഉപഭോക്താക്കളെ കാലത്തിനൊത്ത് തൃപ്തിപ്പെടുത്തുന്നതില്‍ മുമ്പില്‍ തന്നെയാണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന് തൊട്ട്പിറകെ വാട്ട്സ്ആപ്പില്‍ കൊണ്ടു വന്ന സ്റ്റാറ്റസ് അപ്ഡേഷനും പേയ്മെന്റ്, സ്റ്റിക്കര്‍ അപ്ഡേഷനുകളെല്ലാം തന്നെ മറ്റു മെസ്സേജിങ് സംവിധാനങ്ങളോടെല്ലാം മല്‍സരിക്കുന്ന രൂപത്തിലുള്ളവയായിരുന്നു. ദിനം പ്രതി മാറുന്ന ട്രന്‍ഡിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്ന വാട്ട്സ്ആപ്പില്‍ ഈ വര്‍ഷം വരാന്‍ പോകുന്ന അഞ്ച് മാറ്റങ്ങള്‍ ഇവയാണ്. ഫിംഗര്‍ പ്രിന്റ് സെക്യൂരിറ്റി നിലവിലുള്ള സുരക്ഷ ഒന്നുകൂടി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അതി സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍ പ്രിന്റ് സെക്യൂരിറ്റി […]
ചിക്കന്‍പോക്സ് വന്നാല്‍ കുളിക്കാം, എല്ലാ ഭക്ഷണവും കഴിക്കാം
ചൂട് കനത്തതോടെ രോഗങ്ങളും വ്യാപകമായി. പ്രത്യേകിച്ചും ചിക്കന്‍പോക്സ് പോലുള്ള രോഗങ്ങള്‍. അതിവേഗം പടരുന്ന രോഗമാണ് ചിക്കന്‍ പോക്സ്. ഈ രോഗത്തെക്കുറിച്ച് പ അബദ്ധ ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇതിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം ചിക്കന്‍പോക്സ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുറിപ്പില്‍ പറയുന്നു. വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കൻ പോക്സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കാണാം. പനിയോടൊപ്പം അത്തരം […]
‘ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് വേണം’ കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്
ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ രാം വക്കീലിന്റെ ഭാര്യ ഗീതാ ദേവിയാണ് തെളിവ് ആവശ്യപ്പെട്ടത്. ”പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്‍മാരുടെ മൃതശരീരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു തെളിവും ബലാക്കോട്ട് ആക്രമണത്തിന് ശേഷം കണ്ടെത്താനായില്ല.” ഗീതാ ദേവി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരില്‍ നിന്നുള്ള രാം വക്കീല്‍, ഒരു മാസത്തെ അവധിക്ക് ശേഷം ഫെബ്രുവരി 11നായിരുന്നു കശ്മീരിലേക്ക് തിരികെ പോയത്. നാലിനും പന്ത്രണ്ടിനും […]
ചോദ്യ ചിഹ്നമായി മാറി കിഡ്നി വെൽഫെയർ സൊസൈറ്റി
കിഡ്നി രോഗികൾക്ക് സഹായം നൽകുന്ന ബൃഹത് പദ്ധതി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി രൂപംകൊള്ളുന്നത് മലപ്പുറത്താണ്. കിഡ്നി വെൽഫെയർ സൊസൈറ്റി എന്ന പേരിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ഏറെ മാതൃകാപരമായിരുന്നു. അതിനിടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ചില സാങ്കേതിക തടസങ്ങൾ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2006-2007 വർഷത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഡ്നി വെൽഫയർ സൊസൈറ്റി രൂപംകൊള്ളുന്നത്. കിഡ്നി രോഗികൾക്ക് ഡയാലിസിസിനുൾപ്പടെ സഹായം ചെയ്യുന്ന ബൃഹത് പദ്ധതിയാണ് […]
എസ്.എസ്.എല്‍.സി എഴുതാന്‍ അനുമതി നിഷേധിച്ച വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം
നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച ഇടപ്പള്ളി നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ ഡിപിഐ അനുമതി നല്‍കി. ഇന്ന് നടന്ന ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ വാര്‍ത്ത മീഡിയവണാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.
ഫോബ്സിന്റെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്
2019ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു. 33 മത് വാര്‍ഷിക ബില്ല്യണറുമാരുടെ പട്ടികയാണ് ഫോബ്സ് പുറത്തുവിട്ടിരിക്കുനത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഒന്നാമത്. 131 മില്ല്യണ് ഡോളറാണ് ജെഫ് ബേസിന്റെ ആസ്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും മൂന്നാമത് വാറണ്‍ ബഫെയുമാണ്. ഈ വര്‍ഷം 6.5 മില്ല്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ അധിക വരുമാനം. ഇതോടെ ബില്‍ഗേറ്റസിന്റെ ആസ്തി 96.5 ബില്ല്യണ്‍ ഡോളറായി. അമേരിക്കന്‍ ടെലിവിഷന്‍ താരം […]












