India Kerala

രാഹുലിന്റെ പ്രചാരണത്തില്‍ ലീഗ് കൊടികള്‍ക്ക് വിലക്കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കെ.പി.എ മജീദ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. “ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…” അദ്ദേഹം […]

India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സുപ്രിം കോടതിയിലെ ഹരജി തീര്‍പ്പാക്കുന്നത് വരെ ചുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണച്ചു. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഒന്നാം തിയതിയിലേക്ക് മാറ്റി.

India Kerala

രമ്യക്കെതിരായ വിജയരാഘവന്‍ പരാമര്‍ശം: തിരൂര്‍ ഡിവൈ.എസ്​.പി അന്വേഷിക്കും

മലപ്പുറം: എല്‍.ഡി.എഫ്​ കണ്‍വീനര്‍ എ. വിജയരാഘവന്‍െറ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാര്‍ഥി രമ്യ ഹരിദാസ്​ നല്‍കിയ പരാതിയില്‍ അന്വേഷണം തിരൂര്‍ ഡിവൈ.എസ്​.പിക്ക്​. രണ്ട്​ ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാന്‍ ഡി​ൈവ.എസ്​.പി ബിജു ഭാസ്​കറിന്​ മലപ്പുറം എസ്​.പി പ്രതീഷ്​ കുമാര്‍ നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശം മലപ്പുറത്ത്​ നടന്ന പ്രസംഗത്തിനിടെ ആയതിനാല്‍ മലപ്പുറം പൊലീസ്​ മേധാവിക്ക്​ ചൊവ്വാഴ്​ച തന്നെ പരാതി കൈമാറിയിരുന്നു. സ്​ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമര്‍ശം നടത്തിയെന്നുമായിരുന്നു​ പരാതി. സമാനമായ പരാതി പ്രതിപക്ഷ […]

India Kerala

ഇത്തവണ വോട്ട്​ ‘നോട്ട’ക്ക്​ വേണ്ട -സാറ ജോസഫ്

തൃ​ശൂ​ര്‍: 2013 സെ​പ്​​റ്റം​ബ​ര്‍ 27ന്​ ​സു​പ്രീം കോ​ട​തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ വോ​ട്ട്​​യ​ന്ത്ര​ത്തി​ല്‍ ‘നോ​ട്ട’​ക്ക്​ ഇ​ടം ന​ല്‍​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ത്സ​രി​ക്കു​ന്ന ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്കും വോ​ട്ട്​ ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ങ്കി​ല്‍ ‘ഇ​തി​ല്‍ ആ​രു​മ​ല്ല’ എ​ന്ന്​ അ​ര്‍​ഥം വ​രു​ന്ന നോ​ട്ട​ക്ക്​ കു​ത്താം. ഇ​ത്​ വോ​ട്ട​ര്‍​മാ​ര്‍ കൂ​ടു​ത​ലാ​യി ബൂ​ത്തി​ലെ​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ല്‍​കൂ​ടി ഉ​ണ്ടാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​ക്ക്. അ​തി​ന്​ ശേ​ഷം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും നോ​ട്ട വോ​ട്ട്​ പി​ടി​ച്ചു. പ​ക്ഷെ, ഇൗ​മാ​സം 23ന്​ ​ന​ട​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദ​യ​വാ​യി ആ​രും വോ​ട്ട്​ നോ​ട്ട​ക്ക്​ ​െകാ​ടു​ക്ക​രു​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഴി​മ​തി​യും […]

India Kerala

സുരേഷ് ഗോപിയെ വിമര്‍ശിച്ച്‌ സംവിധായകന്‍ എംഎ നിഷാദ്

തൃശൂര്‍: ഏറെ നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം വ്യക്തമായത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതുകൊണ്ട് […]

India Kerala

എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് ദയാഭായ്

പയ്യന്നൂർ : തിരുവനന്തപുരത്ത് നടത്തിയ എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് പരിസ്ഥിതി പ്രവർത്തക ദയാഭായ്. എല്ലാം ശരിയാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അവർ ഇറക്കിയ ഉത്തരവ് എൻഡോസൾഫാൻ ഇരകളോട് നടത്തിയ വൻ ചതിയാണ്. ചികിൽസിക്കാൻ പോലും ആവശ്യമായ ഫണ്ട് നൽകിയില്ലെന്ന് ദയാഭായ് പറഞ്ഞു. കേരളം സമ്പന്നമാണ് അതുകൊണ്ടാണ് വികലാംഗ പെൻഷൻ 1200 രൂപ നൽകുന്നത്. എന്റെ നാടായ മധ്യപ്രദേശിൽ വികലാംഗ പെൻഷനായി നൽകുന്നത് 200 രൂപയാണ്. എന്നാൽ അവിടെ ഭരണാധികാരികൾക്ക് മനുഷ്യത്വമുണ്ട്. ഇനി ഒറ്റപ്പെട്ട സമരങ്ങൾ […]

Entertainment

‘എന്റെ പിള്ളേരെ തൊടുന്നോടാ…?’; ലൂസിഫര്‍ പോസ്റ്ററിനെതിരെ കേരള പൊലീസ് സംഘടന

പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിന്റെ പ്രചാരണ പോസ്റ്ററിനെതിരെ  കേരള പൊലീസ് അസോസിയേഷൻ. പൊലീസുകാരെ പൊതുമധ്യത്തില്‍ മനഃപൂർവം മോശമാക്കി കാണിക്കുന്ന ഈ പ്രവണത ചെറുപ്പക്കാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്ന് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു. മോഹൻലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമാണ് പരസ്യപോസ്റ്ററിനായി ഉപയോഗിച്ചത്. ‘എന്റെ പിള്ളേരെ തൊടുന്നോടാ…?’ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗും പരസ്യത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. പോസ്റ്ററിനൊപ്പം നല്‍കിയ വാചകം സമൂഹത്തിൽ തെറ്റായ […]

India National

ഭാഗ്പതില്‍ ശ്രദ്ധേയ പോരാട്ടം; മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്ന് ജയന്ത് ചൌധരി

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ ശക്തി പരീക്ഷിക്കപ്പെടുന്ന മണ്ഡലമാണ് ഭാഗ്പത്. മുസ്ലിം, ജാട്ട് വിഭാഗങ്ങളുടെ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ തലവന്‍ അജിത് സിംഗിന്‍റെ മകന്‍ ജയന്ത് ചൌധരിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഇന്ത്യയിലെ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്ക് പാക്കിസ്ഥാന്‍‌ എന്നാവര്‍ത്തിക്കേണ്ടി വരുന്നു എന്നും മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്നും ജയന്ത് മീഡിയവണിനോട് പറഞ്ഞു. മുസഫര്‍ നഗറിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗ്പത് മണ്ഡലം വിധിയെഴുതുക ഒന്നാംഘട്ടത്തില്‍. സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ സത്യപാല്‍ സിംഗിനെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. പക്ഷേ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥിയും […]

India Kerala

സൂര്യാതപ മുന്നറിയിപ്പ്; തൊഴില്‍ സമയം പുനഃക്രമീകരിച്ച ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു

സൂര്യാതപ മുന്നറിയിപ്പ് കണക്കിലെടുത്ത് തൊഴില്‍ സമയം പുനക്രമീകരിച്ച ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു .സര്‍ക്കാര്‍ വകുപ്പുകള്‍ പോലും നട്ടുച്ചക്ക് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് തുടരുകയാണ്. തൊഴില്‍വകുപ്പ് പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ വെയില്‍ കൊള്ളരുതെന്ന മുന്നറിയിപ്പ് പലതവണ നല്‍കിയതാണ്. ലേബര്‍ കമ്മീഷ്ണര്‍ തൊഴില്‍ സമയം പുനക്രമീകരിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ഇത് അട്ടിമറിക്കുന്നു. തൃത്താല-വെള്ളിയാങ്കല്ല് റോഡിന്‍റെ നവീകരണത്തിനാണ് സമയക്രമം പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് […]

India National

മോദിക്കും രാഹുലിനും മലയാളിയുടെ ചലഞ്ച്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് വമ്പന്‍മാര്‍ക്കെതിരെ മത്സരിക്കാനൊരുങ്ങുകയാണ് ഒരു മലയാളി. എറണാകുളം ചെറായി സ്വദേശിയായ ആഷിന്‍ നേരിടാനാരുങ്ങുന്ന ആ വമ്പന്‍മാരുടെ പേരു കേട്ടാല്‍ ആരും ഒന്നു ഞെട്ടും. വ്യക്തമായ ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ യുവസംരഭകന്‍ തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ആഷിന്‍ നേരിടാന്‍ ഒരുങ്ങുന്ന വമ്പന്‍മാര്‍. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ ബാനറിലാണ് ആഷിന്‍ വാരണാസിയിലും അമേഠിയിലും മത്സരിക്കുന്നത്. സാധാരണക്കാരുടെ ശബ്ദം രാജ്യത്തെ പ്രമുഖ നേതാക്കളുടെ മുമ്പിലെത്തിക്കുകയാണ് തന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഈ യുവാവ് […]