പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും. കേസുകളുടെ വിവരങ്ങള്‍ പൂര്‍ണമായും നല്‍കാതിരുന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് വീണ്ടും പത്രിക നല്‍കുന്നത്. നിലവില്‍ ഇരുപത് കേസുകളില്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളതെന്നായിരുന്നു നാമനിര്‍ദ്ദേശ പത്രികയില്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച വിവരം. എന്നാല്‍ 143 കേസുകളിൽ സുരേന്ദ്രന്‍ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതിയുടെ പേരിലെടുത്ത കേസുകളിൽ സുരേന്ദ്രനെയും പ്രതിയാക്കിയതാണ് കേസുകളുടെ എണ്ണം 143 ആകാൻ കാരണം. കഴിഞ്ഞ 29 നാണ് സർക്കാർ 143 […]
Author: Tomy Thondamkuzhy
വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാഞ്ഞങ്ങാട്: പോളിങ് ബൂത്തുകളില്‍ വനിതാ പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചത് എല്‍ഡിഎഫിന് കള്ളവോട്ട് ചെയ്യാനാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ടിലാണ് സിപിഎമ്മിന് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് യുഡിഎഫിനും തനിക്കും വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവന്നത് യുഡിഎഫാണ്. എന്നാല്‍ ഇതെല്ലാം ഉദ്ഘാടനം ചെയ്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് എല്‍ഡിഎഫ്. കാഞ്ഞങ്ങാട് – കാസര്‍കോട് കെഎസ്ടിപി റോഡ് അടക്കം ഇതിന് ഉദാഹരണമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്കിനടുക്കയില്‍ എന്‍ഡോസള്‍ഫാന്‍ […]
രാഹുലിന്റെ പ്രചാരണത്തില്‍ ലീഗ് കൊടികള്‍ക്ക് വിലക്കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കെ.പി.എ മജീദ്
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. “ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…” അദ്ദേഹം […]
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സുപ്രിം കോടതിയിലെ ഹരജി തീര്‍പ്പാക്കുന്നത് വരെ ചുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണച്ചു. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഒന്നാം തിയതിയിലേക്ക് മാറ്റി.
രമ്യക്കെതിരായ വിജയരാഘവന്‍ പരാമര്‍ശം: തിരൂര്‍ ഡിവൈ.എസ്.പി അന്വേഷിക്കും
മലപ്പുറം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍െറ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ അന്വേഷണം തിരൂര്‍ ഡിവൈ.എസ്.പിക്ക്. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിൈവ.എസ്.പി ബിജു ഭാസ്കറിന് മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശം മലപ്പുറത്ത് നടന്ന പ്രസംഗത്തിനിടെ ആയതിനാല്‍ മലപ്പുറം പൊലീസ് മേധാവിക്ക് ചൊവ്വാഴ്ച തന്നെ പരാതി കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമര്‍ശം നടത്തിയെന്നുമായിരുന്നു പരാതി. സമാനമായ പരാതി പ്രതിപക്ഷ […]
ഇത്തവണ വോട്ട് ‘നോട്ട’ക്ക് വേണ്ട -സാറ ജോസഫ്
തൃശൂര്‍: 2013 സെപ്റ്റംബര്‍ 27ന് സുപ്രീം കോടതിയാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ട്യന്ത്രത്തില് ‘നോട്ട’ക്ക് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ‘ഇതില്‍ ആരുമല്ല’ എന്ന് അര്‍ഥം വരുന്ന നോട്ടക്ക് കുത്താം. ഇത് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലെത്താന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍കൂടി ഉണ്ടായിരുന്നു സുപ്രീംകോടതിക്ക്. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും നോട്ട വോട്ട് പിടിച്ചു. പക്ഷെ, ഇൗമാസം 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയവായി ആരും വോട്ട് നോട്ടക്ക് െകാടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴിമതിയും […]
സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ എംഎ നിഷാദ്
തൃശൂര്‍: ഏറെ നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം വ്യക്തമായത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതുകൊണ്ട് […]
എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് ദയാഭായ്
പയ്യന്നൂർ : തിരുവനന്തപുരത്ത് നടത്തിയ എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് പരിസ്ഥിതി പ്രവർത്തക ദയാഭായ്. എല്ലാം ശരിയാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അവർ ഇറക്കിയ ഉത്തരവ് എൻഡോസൾഫാൻ ഇരകളോട് നടത്തിയ വൻ ചതിയാണ്. ചികിൽസിക്കാൻ പോലും ആവശ്യമായ ഫണ്ട് നൽകിയില്ലെന്ന് ദയാഭായ് പറഞ്ഞു. കേരളം സമ്പന്നമാണ് അതുകൊണ്ടാണ് വികലാംഗ പെൻഷൻ 1200 രൂപ നൽകുന്നത്. എന്റെ നാടായ മധ്യപ്രദേശിൽ വികലാംഗ പെൻഷനായി നൽകുന്നത് 200 രൂപയാണ്. എന്നാൽ അവിടെ ഭരണാധികാരികൾക്ക് മനുഷ്യത്വമുണ്ട്. ഇനി ഒറ്റപ്പെട്ട സമരങ്ങൾ […]
‘എന്റെ പിള്ളേരെ തൊടുന്നോടാ…?’; ലൂസിഫര്‍ പോസ്റ്ററിനെതിരെ കേരള പൊലീസ് സംഘടന
പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിന്റെ പ്രചാരണ പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷൻ. പൊലീസുകാരെ പൊതുമധ്യത്തില്‍ മനഃപൂർവം മോശമാക്കി കാണിക്കുന്ന ഈ പ്രവണത ചെറുപ്പക്കാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്ന് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു. മോഹൻലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമാണ് പരസ്യപോസ്റ്ററിനായി ഉപയോഗിച്ചത്. ‘എന്റെ പിള്ളേരെ തൊടുന്നോടാ…?’ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗും പരസ്യത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. പോസ്റ്ററിനൊപ്പം നല്‍കിയ വാചകം സമൂഹത്തിൽ തെറ്റായ […]
ഭാഗ്പതില്‍ ശ്രദ്ധേയ പോരാട്ടം; മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്ന് ജയന്ത് ചൌധരി
ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ ശക്തി പരീക്ഷിക്കപ്പെടുന്ന മണ്ഡലമാണ് ഭാഗ്പത്. മുസ്ലിം, ജാട്ട് വിഭാഗങ്ങളുടെ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ തലവന്‍ അജിത് സിംഗിന്‍റെ മകന്‍ ജയന്ത് ചൌധരിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഇന്ത്യയിലെ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്ക് പാക്കിസ്ഥാന്‍ എന്നാവര്‍ത്തിക്കേണ്ടി വരുന്നു എന്നും മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്നും ജയന്ത് മീഡിയവണിനോട് പറഞ്ഞു. മുസഫര്‍ നഗറിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗ്പത് മണ്ഡലം വിധിയെഴുതുക ഒന്നാംഘട്ടത്തില്‍. സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ സത്യപാല്‍ സിംഗിനെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. പക്ഷേ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥിയും […]












