കല്‍പറ്റ: വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ വെട്ടിച്ചുരുക്കിയേക്കും. ഡിസിസി ഓഫിസില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗവും സുരക്ഷാഭീഷണിയെത്തുടര്‍ന്ന് റദ്ദാക്കി.രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമായി വെസ്റ്റ്ഹില്‍ ഗവ. ഗെസ്റ്റ് ഹൗസിലും നഗരത്തിലും ഇന്നലെ രാത്രി വന്‍ സുരക്ഷയാണ് ഒരുക്കിയത്. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും (എസ്പിജി) സിറ്റി പൊലീസിന്റെയും നേതൃത്വത്തില്‍ 500ല്‍ അധികം പൊലീസുകാര്‍ നഗരത്തിലും ഗെസ്റ്റ് ഹൗസ് പരിസരത്തുമായി നിരന്നു. ഗെസ്റ്റ് ഹൗസിലെ 2 വിവിഐപി മുറികളാണ് ഇരുവര്‍ക്കുമായി […]
Author: Tomy Thondamkuzhy
എം.കെ രാഘവനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വന്ന കോഴ ആരോപണം കെട്ടിച്ചച്ചതെന്ന് ഉമ്മന്‍ ചാണ്ടി. വര്‍ത്ത പുറത്തുവിട്ട ചാനലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും സംഭവത്തില്‍ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഹിന്ദി ന്യൂസ് ചാനലായ ടിവി 9 ആണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഓപ്പറേഷന്‍ ഭാരത് വര്‍ഷ്’ എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം […]
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തും
കല്‍പ്പറ്റ•വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. തീയതി പിന്നീട് അറിയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തിലധികം അമേഠി ഭരിച്ച് അവിടുത്തുകാരെ പട്ടിണിയില്‍ ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടമെന്ന് തുഷാര്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ വോട്ടില്‍ കണ്ണും നട്ടാണ് വരവ്. പത്ത് വര്‍ഷം യു.ഡി.എഫ് ഭരിച്ച് കുളം […]
രാഹുല്‍ കേരളത്തില്‍; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്തരയോടെ കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുന്നുണ്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ മടങ്ങുക.ചിലപ്പോള്‍ ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇന്നലെ രാത്രിയോടെയാണ് രാഹുൽ കേരളത്തിലെത്തിയത്. കരിപ്പൂർ വിമാന താവളത്തിൽ നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന രാഹുൽ ഗാന്ധി രാവിലെ 8 മണിക്ക് വയനാട്ടിലേക്ക് പുറപ്പെടും. […]
കോട്ടയത്ത് കടുത്ത പോരാട്ടം; മൂന്ന് സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയില്‍
ആദ്യഘട്ട പ്രചരണങ്ങള്‍ പൂര്‍ത്തിയായതോടെ കോട്ടയം മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഡിഎഫ് മണ്ഡലമെന്ന പേരുണ്ടെങ്കിലും ഇത്തവണ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. സ്ഥാനാര്‍ഥികളുടെ വ്യക്തിത്വം നിര്‍ണ്ണായകമാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് ഉണര്‍ന്നിരിക്കുകയാണ്. തോമസ് ചാഴികാടന് ഏത് വിധേനയും ജയിപ്പിക്കും എന്ന വാശിയിലാണ് ഇവര്‍. ഏഴില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലുമുള്ള ആധിപത്യമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കളങ്കമില്ലാത്ത വ്യക്തിത്വം സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. യു.ഡി.എഫ് കോട്ടയില്‍ ആറ് തവണ […]
പട്ടികജാതി സമത്വ സമാജം കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പട്ടികജാതി മതേതര സമത്വ സമാജം എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പിന്തുണ നല്‍കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും പട്ടികജാതിക്കാരന്‍ കോളനികളില്‍ തന്നെയാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് തുകയാണ് അനുവദിക്കുന്നത്. ഇത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. ഈ ഫണ്ടുകള്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന് ആര്‍ക്കും […]
1994 ലെ ടൈം മാഗസിനില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്ത് കണ്ണന്താനം
എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധ നേടുന്നത് അബദ്ധങ്ങളും വിവാദങ്ങളും കൊണ്ടാണ്. ഏറ്റവും ഒടുവില്‍ ടൈം മാഗസിന്റെ കവറില്‍ സ്വന്തം ഫോട്ടോ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്ത് പ്രചാരണം നടത്തിയതാണ് വിവാദമായിരിക്കുന്നത്. മണ്ഡലം മാറി വോട്ട് ചോദിച്ചും വോട്ട് തേടി കോടതി മുറിയില്‍ കയറിയതും നേരത്തെ വിവാദമായിരുന്നു. 1994 ഡിസംബറില്‍ ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ സ്വന്തം ചിത്രം നൈസായി ചേര്‍ത്ത് കണ്ണന്താനത്തിന്റെ പ്രചാരണം. ലോകമെമ്പാടുമുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന്‍ തയാറാക്കിയ […]
നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എൽ.ഡി.എഫ് അതിയന്നൂർ മേഖലാ കമ്മിറ്റി ഓഫീസ് ആണ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത്. പതിനഞ്ചോളം കസേരകള്‍ കത്തിനശിച്ചു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശം: വിജയരാഘവന് സി.പി.എം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സി.പി.എം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. എല്‍.ഡി.എഫിന് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ വിവാദങ്ങളുണ്ടാക്കി യു.ഡി.എഫിന് മേല്‍ക്കൈ നല്‍കരുതെന്നും അഭിപ്രായമുണ്ടായി. കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും വിജയരാഘവനെ ന്യായീകരിച്ച് ഇന്നലെ രംഗത്ത് വന്നെങ്കിലും ഇന്നത്തെ യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് നേതാക്കള്‍ പങ്ക് വച്ചത്. രമ്യ ഹരിദാസിനെതിരായ സംഭാഷണത്തില്‍ എ വിജയരാഘവന് വീഴ്ച പറ്റിയെന്ന പൊതുവിലയിരുത്തലാണ് […]
സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ദേശാഭിമാനി എഡിറ്റോറിയലും എ.വിജയരാഘവന്റെ പ്രസ്താവനയും അതാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചാൽ അതിശക്തമായ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.











