India Kerala

ഏഴ് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് . അണുബാധയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷ മാത്രമാണ് നിലവിലുളളത്. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച നിലയില്‍ 7 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വെന്റിലേറ്റര്‍ സഹായമില്ലാതെ ആ ഇളം ശരീരത്തില്‍ ഹൃദയമിടിപ്പുകള്‍ പോലും അസാധ്യം. അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. മരുന്നുകളുടെ സഹായത്തോടെ […]

India Kerala

വ്യത്യസ്തമായ പ്രതിഷേധവുമായി ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യത്യസ്തമായ പ്രതിഷേധവുമായി ആലത്തൂര്‍ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . സിറ്റിങ് എം.പി പി.കെ ബിജു മണ്ഡലത്തെ പത്ത് വര്‍ഷം പിറകോട്ടടിച്ചെന്ന് ആരോപിച്ച് പിറകോട്ട് നടന്നായിരുന്നു പ്രതിഷേധം. ചേലക്കര തലശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഷാദും സനുവുമാണ് ഈ വ്യത്യസ്ത സമരക്കാര്‍. ഇങ്ങനെയൊരു സമരമെന്തിനെന്ന ചോദ്യത്തിന് നടന്നുകൊണ്ടാണ് മറുപടി.മൂന്ന് ദിവസത്തെ നടത്തത്തിനിടക്ക് ഉമ്മ‍ന്‍ ചാണ്ടിയടക്കമുള്ള പ്രമുഖ നേതാക്കള്‍ പലരും അഭിവാദ്യം നേരാനെത്തി. ആലത്തൂര്‍ ടൌണില്‍ നിന്നാരംഭിച്ച പുറകോട്ട് നടത്തം ലോക്സഭാ മണ്ഡലത്തിന്റെ മറ്റൊരതിര്‍ത്തിയായ കുന്നംകുളത്താണ് […]

India National

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമെന്ന് നാസ മേധാവി

ഇന്ത്യ അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡന്‍സ്റ്റൈന്‍ ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി […]

Cricket Sports

നാലോ അഞ്ചോ; തന്റെ വിക്കറ്റ് സാം കരണിന് തന്നെ ഓര്‍മ്മയില്ല

ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പ്രകടനമാണ് ഇംഗ്ലണ്ട് താരം സാം കരണില്‍ നിന്നുണ്ടായത്. ഈ വര്‍ഷത്തെ ആദ്യ ഐ.പി.എല്‍ ഹാട്രിക്കിനുടമയായ കരണ്‍ നാല് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. വാലറ്റക്കാരെ മടക്കിയാണ് കരണ്‍ തന്റെ ഹാട്രിക്ക് സ്വന്തമാക്കിയത്. ബാറ്റിങിലും താരം മികവ് കാട്ടി. എന്നാല്‍ തന്റെ ഹാട്രിക്കിനെക്കുറിച്ചൊന്നും സാം കരണിന് ഓര്‍മയില്ലെന്ന് തോന്നുന്നു. മത്സരശേഷം സഹതാരം മന്ദീപ് സിങുമായുള്ള ഇന്റര്‍വ്യൂവിനിടെയായിരുന്നു സംഭവം. നിങ്ങള്‍ നാലോ അല്ലെങ്കില്‍ അഞ്ച് വിക്കറ്റുകളാണോ എടുത്തത് […]

India Kerala

സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല‍ഞ്ചേരിക്കെതിരെ കേസ്

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല‍ഞ്ചേരിക്കെതിരെ കേസ്. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ കര്‍ദിനാള്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.

India Kerala

വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കി

എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. എ വിജയരാഘവന്റേത് ആസൂത്രിതമായ പരാമര്‍ശമാണെന്ന് രമ്യ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന്‍ രമ്യയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് […]

Technology

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏഷ്യാനെറ്റ് ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റിന്റേത് അടക്കം 687 പേജുകൾ ഫേസ്ബുക്ക് പൂട്ടിച്ചു

കോൺഗ്രസ് പാർട്ടിയുടെ ഇൻഫർമേഷൻ ടെക്നോളജി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും ബി.ജെ.പിയുമായി ബന്ധമുള്ള 15 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്ന വിവരം ഫേസ്ബുക്ക് അറിയിച്ചു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുള്ള പേജുകള്‍ വ്യാജ വിവരങ്ങള്‍ കാര്യങ്ങള്‍ പങ്ക് വെച്ചത് കൊണ്ടല്ല നീക്കം ചെയ്തതെന്നും പകരം അവയുടെ പേജുകള്‍ നിയന്ത്രിക്കുന്നവര്‍ ആരാണെന്ന് മറച്ച് വെച്ചതുകൊണ്ടാണെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ആൾട് ന്യൂസിന്റെ കണക്കു പ്രകാരം കോൺഗ്രസ്സുമായി ബന്ധമുള്ള 2,06000 അക്കൗണ്ടുകളുണ്ട്. എന്നാൽ ബി.ജെ.പിയുടെ 2 .6 ദശലക്ഷം അക്കൗണ്ടുകൾ സിൽവർ ടച്ച് […]

India Kerala

ഡീനും വാസവനും ശോഭാ സുരേന്ദ്രനും പത്രിക സമര്‍പ്പിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടരുന്നു. കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ പത്രിക നല്‍കി.പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ്, തൃശൂരില്‍ രാജാജി മാത്യു തോമസ് ,ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ എന്നിവരും ഇന്ന് പത്രിക സമര്‍പ്പിച്ചു.

India Kerala

രാഷ്ട്രീയ വിജയം നേടാനുള്ള ശ്രമമായാണ് ബി.ജെ.പി ശബരിമല വിഷയത്തെ കണ്ടതെന്ന് എന്‍.എസ്.എസ്

രാഷ്ട്രീയ വിജയം നേടാനുള്ള ശ്രമമായാണ് ബി.ജെ.പി ശബരിമല വിഷയത്തെ കണ്ടതെന്ന് എന്‍.എസ്.എസ്. സമരത്തിനും നിയമപോരാട്ടത്തിനും തയ്യാറായത് യു.ഡി.എഫ് മാത്രമാണ്. അധികാരവും ഖജനാവും ഉപയോഗിച്ച് സംസ്ഥാന സർക്കാർ വിശ്വാസസംരക്ഷണ സമരത്തെ അടിച്ചമർത്താൻ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

India Kerala

സുരേഷ് ഗോപി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ സുരേഷ് ഗോപിയെ വിളിപ്പിച്ചു. സുരേഷ് ഗോപി സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശൂരില്‍ പരിഗണിച്ചിരുന്നത്. ഇവിടെ തുഷാര്‍ പ്രചരണവും തുടങ്ങിയിരുന്നു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ എന്‍.ഡി.എ തീരുമാനിച്ചത്. അതേസമയം തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയെ ചൊല്ലി തർക്കമുണ്ട്. തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം നേരിട്ടിടപെടുന്നതായാണ് റിപ്പോര്‍ട്ട്.സുരേഷ് ഗോപിയുമായി അമിത് ഷാ […]