India Kerala

ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പത്തനംതിട്ടയിലേക്ക്

ബി.ജെ.പിക്കാര്‍ കൂട്ടത്തോടെ പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങിയതായി ബി.ഡി.ജെ.എസിന് പരാതി. ഇതോടെ മാവേലിക്കര മണ്ഡലത്തിലെ എന്‍.ഡി.എയുടെ പ്രചാരണം അവതാളത്തിലായി. എന്നാല്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ വയനാട്ടില്‍ പോയെന്നാണ് ബി.ജെ.പിയുടെ വാദം. മാവേലിക്കരയിലെ എന്‍.ഡി.എ പ്രചാരണത്തിന് ആളുകളെ കൂട്ടി പ്രചാരണം ശക്തിപ്പെടുത്തണമെന്ന തീരുമാനമുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ആളില്ല. പ്രവര്‍ത്തകരധികവും പ്രവര്‍ത്തിക്കുന്നത് പത്തനംതിട്ടയിലാണെന്നും അതുകൊണ്ട് രാവിലെ തുടങ്ങുന്ന പ്രചാരണത്തിന് മാത്രമല്ല സ്‌ക്വാഡിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ആളില്ലെന്നാണ് ബി.ഡി.ജെ.എസ് പരാതി പറയുന്നത്. ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കൊട്ടാരക്കര, മാവേലിക്കര എന്നീ പ്രദേശങ്ങളിലുളള ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പത്തനംതിട്ടയിലെ […]

Europe Pravasi Switzerland

യശ്ശശരീരനായ മാണിസാറിന് സ്വിസ്സ് മലയാളീ സമൂഹത്തിൻറെ സ്‌മരണാഞ്ജലി… വെള്ളിയാഴ്ച സൂറിച്ചിൽ നടന്നു .

കേരള രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന അതിപ്രഗൽഭനായ ഒരു പാർലമെന്റേറിയൻ എന്നതിലുപരി,അധ്വാനവർഗ്ഗ സിദ്ധാന്തത്തിനും,കർഷകരുടെ ഉന്നമനത്തിനും വേണ്ടി ശക്തമായി നിലകൊണ്ട, കറതീർന്ന മനുഷ്യസ്നേഹിയായിരുന്ന ശ്രീ. കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട്, ജനാധിപത്യ വിശ്വാസികളായ സ്വിസ് മലയാളികളുടെ നേതൃത്വത്തിൽ, സോളികോൺ ഗമൈന്റെ ഹാളിൽ വച്ച് വെള്ളിയാഴ്ച അനുസ്മരണയോഗം സംഘടിപ്പിച്ചു… ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡണ്ട് ശ്രീ ജോയി കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് സ്വിറ്റ്സർലൻഡിലെ വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തം കൊണ്ട് […]

Entertainment

എ.ആര്‍ റഹ്മാന്‍ നിര്‍മ്മാണ രംഗത്തേക്ക്; ‘99 സോങ്സ്’ റിലീസിനൊരുങ്ങുന്നു

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ സംഗീതത്തിന്റെ ലോകത്തുനിന്നും ഇനി തിരക്കഥയുടേയും നിര്‍മ്മാണത്തിന്റേയും ലോകത്തേക്ക് കൂടി ചേക്കേറുകയാണ്. പ്രണയകഥ പറയുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന് എ.ആര്‍ റഹ്മാന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘99 സോങ്‌സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതും എ.ആര്‍ റഹ്മാന്‍ തന്നെയാണ്. സംഗീതം കൊണ്ട് മാന്ത്രിക ലോകം സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ കന്നി ചിതം സംഗീതത്തിന് പ്രധാന്യം നല്‍കുന്നതാണ്. റഹ്മാന്‍ തന്നെ സംഗീതം നിര്‍വഹിക്കുന്ന 10 ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടാവും. സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന […]

India Kerala

ബാബുപോളിന് അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ; സംസ്കാരം നാളെ

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബു പോളിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. തിരുവനന്തപുരം സെന്‍റ് പീറ്റർ യാക്കോബായ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം മൃതദേഹം കവടിയാറിലെ വസതിയിൽ പൊതുദർശനത്തിന് വച്ചു. നാളെ വൈകുന്നേരം നാല് മണിക്ക് എറണാകുളം കുറുപ്പുംപടിയിലെ സെന്‍റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പുലർച്ചെ അന്തരിച്ച ബാബുപോളിന്‍റെ ഭൗതികദേഹം രാവിലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ട് നൽകിയത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. സെക്രട്ടറിയറ്റിന് സമീപത്തെ സെന്‍റ് പീറ്റർ […]

Cricket Sports

ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറോട് കയര്‍ത്ത ധോണിയെ പ്രതിരോധിച്ച് ഗാംഗുലി

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ഇടയില്‍ ഗ്രൗണ്ടിലെത്തി അമ്പയര്‍മാരോട് കയര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യരാണ് എന്നായിരുന്നു ധോണിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഗാംഗുലി പറഞ്ഞത്. എല്ലാവരും മനുഷ്യരാണ്. ധോണിയിലെ മത്സരബുദ്ധിയാണ് അവിടെ പ്രകടമായതെന്നും അത് അഭിനന്ദിക്കേണ്ടതായിരുന്നുവെന്നും ഗാംഗുലി പറയുന്നു. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിട്ട ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സില്‍, നോബോള്‍ നല്‍കാത്തതിനെ […]

India Kerala

സര്‍വേകളുടെ സാധ്യത

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് നാടെങ്ങും. മഹാനഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ അങ്ങാടിക്കടകളില്‍ വരെ വോട്ട് ചര്‍ച്ചകളാണ്. ജയ,പരാജയങ്ങളും,വോട്ടുശതമാനവുമെല്ലാം സജീവ ചര്‍ച്ചാവിഷയങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ ഭരണ ചക്രം തിരിക്കാനുള്ള രാഷ്ട്രീയ അങ്കത്തിനാണ് രാജ്യം വേദിയാകുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് സര്‍വേകള്‍. മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയ ചിന്തയും അതാത് സമയങ്ങളിലെ പൊതു പ്രശ്നങ്ങളുമാണ് ഓരോ സര്‍വേകളുടേയും വിധി നിര്‍ണ്ണയിക്കുന്നത്. മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളുടേയും പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ സര്‍വേകള്‍ ആരംഭിക്കുന്നു. സീ വോട്ടര്‍ ഉള്‍പ്പെടെ […]

India Kerala

ഗർഭിണിക്ക് നേരെ ബലാത്സംഗ ശ്രമം; ഇതരസംസ്ഥാന സംഘം കസ്റ്റഡിയില്‍

കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിൽ ഗർഭിണിയെ ഇതരസംസ്ഥാന സംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പുതപ്പ് കച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരാണ് യുവതിയെ ആക്രമിച്ചത്. നാല് പേരെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

India National

മാഹിയില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതിമയ്യം’ സ്ഥാനാര്‍ഥിക്ക് പിന്തുണ തേടി സി.പി.എം

പുതുച്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മാഹിയില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതിമയ്യം’ സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിസി.പി.എം പ്രവര്‍‌ത്തകര്‍. ലഘുലേഖകളുമായി വീടുകള്‍ തോറും കയറി ഇറങ്ങി വോട്ട് ചോദിക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. പുതുച്ചേരി മണ്ഡലത്തില്‍ മാഹിയിലൊഴികെ മറ്റെല്ലായിടത്തുംസി.പി.എം കോണ്‍ഗ്രസിനെ പിന്തുണക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഈ നീക്കം. മക്കള്‍ നീതി മയ്യത്തിനൊപ്പം സംയുക്ത പ്രചാരണത്തിനില്ലെങ്കിലും കോണ്‍ഗ്രസിനെ മണ്ഡലത്തില്‍ ജയിക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് മാഹിയിലെ സി.പി.എം നേതൃത്വം. ഒരു ലോക്സഭാ മണ്ഡലത്തിലെ ഒരു സ്ഥലത്ത് കോണ്‍ഗ്രസിനെതിരായി മറ്റൊരു പാര്‍ട്ടിയെ പിന്തുണക്കുക.അതേ മണ്ഡലത്തിലെ മറ്റിടങ്ങളിലെല്ലാം പിന്തുണ കോണ്‍ഗ്രസിനും .പറഞ്ഞുവന്നത് മാഹിയിലെ […]

India National

അസം ഗ്രാമം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്‌ എന്തുകൊണ്ട്?

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം 72 കഴിഞ്ഞിട്ടും, കോണ്‍ഗ്രസ്സ് മാറി ബി.ജെ.പി അധികാരത്തില്‍ എത്തിയിട്ടും അസമിലെ ഗ്രാമങ്ങളിലേക്ക് നയിക്കുന്ന ഒരു റോഡ് തങ്ങള്‍ക്ക് ഇല്ലെന്നുള്ള ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ഇതുവരെയും ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. വോട്ടവകാശംകൊണ്ട് ഞങ്ങള്‍ക്ക് എന്തു ലഭിച്ചു? എന്ന ചോദ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പാല്‍ഷ് ഗൊഗോയ്. അപ്പര്‍ അസമിലെ ജോര്‍ഹട്ടിലെ വ്യാവസായിക പരിശീലന സ്ഥാപനത്തില്‍ നിന്ന് ഡിപ്‌ളോമ ചെയ്തു കൊണ്ടിരിക്കുകയാണ് പാല്‍ഷ്. ഗ്രാമങ്ങളിലേക്ക് റോഡ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആസാമിലെ […]

India Kerala

പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി

പ്രധാനമന്ത്രിയ്ക്ക് എതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട്ടെ വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനായി എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു മോദി കര്‍ഷക വഞ്ചകനാണെന്ന് വിശദീകരിക്കുന്ന നോട്ടീസ് വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കോഴിക്കോട് പ്രാധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് സങ്കൽപ്പ് യാത്രയോടനുബന്ധിച് മോദിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു നോട്ടീസ് വിതരണം. ഒപ്പം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധ […]