India Kerala

മാണിയുടെ നിര്യാണത്തോടെ കോട്ടയത്ത് യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍

കെ.എം മാണിയുടെ നിര്യാണത്തോടെ കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിച്ചിരുന്നിരുന്നതെങ്കിലും തോമസ് ചാഴിക്കാടന് അനുകൂലമാകും ജനവിധിയെന്നാണ് യു.ഡി.എഫിന്റെ നിഗമനം. മാണിയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രചാരണം സ്ഥാനാര്‍ഥികള്‍ പുനരാരംഭിച്ചിട്ടുണ്ട്. തീ പാറുന്ന പോരാട്ടമായിരുന്നു കോട്ടയത്ത് നടന്നിരുന്നത്. മൂന്നു മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയപോൾ ത്രികോണ മത്സരത്തിനാണ് കോട്ടയം വേദിയായത് . എന്നാൽ കേരള കോൺഗ്രസിന്റെ ശക്തനായ നേതാവ് കെ.എം മാണി വിട വാങ്ങിയതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പു രംഗത്ത് വലിയ മാറ്റങ്ങളാണ് […]

Entertainment

‘സ്ഫടികം’ സിനിമയുടെ പേരിന് കാരണം കെ.എം മാണി

ദു:ഖവെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ മാണിസാറിനെ അവസാനമായി കാണാന്‍ പൊരിവെയിലത്ത് പൂക്കളുമായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നത് അദ്ദേഹത്തിന്‍റെ ജനസമ്മതി കൊണ്ടാണെന്ന് സംവിധായകന്‍ ഭദ്രന്‍‍. അവസാനമായി കാണാനെത്തിയവരുടെ തിരക്ക് കാരണം സംസ്‌കാര ചടങ്ങുകള്‍ വരെ വൈകിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ ‘എം’ ആയിരുന്നു മാണി സാര്‍. തന്‍റെ ‘സ്ഫടികം’ എന്ന സിനിമയുടെ പേരിന് കാരണം കെ.എം മാണിയാണ്. ‘ആടുതോമ’ എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്‍റെ ഇഷ്ടം […]

India Kerala

വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വനാതിര്‍ത്തികളില്‍ പ്രചരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഒരുക്കണം. സ്ഥാനാര്‍ഥികള്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

India National

എന്താണ് ഇലക്ടറല്‍ ബോണ്ട്?

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നാണ് ഇലക്ട്രല്‍ ബോണ്ട്. തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള സംഭാവനകളുടെ ഉറവിടം രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്താണ് ഇലക്ട്രല്‍ ബോണ്ട് അഥവാ തെരഞ്ഞെടുപ്പ് ബോണ്ട്? വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളില്‍നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള […]

India National

‘രാജ്യത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലേ’; സുപ്രീംകോടതി

അയോധ്യയിലെ തർക്കഭൂമിക്ക് പുറത്ത് പൂജ നടത്താൻ അനുമതി തേടിയെത്തിയ ഹരജിക്കാരനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. അയോധ്യയിൽ പൂജ നടത്താൻ അനുമതി തേടിയെത്തിയ അമർനാഥ് മിശ്രക്കാണ് പരമോന്നത കോടതിയിൽ നിന്നും കടുത്ത വിമർശനം നേരിട്ടത്. നിങ്ങൾ ഈ രാജ്യത്തെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. അയോധ്യയിൽ പ്രത്യേക പൂജ നടത്താനും, ഇതുമായി ബന്ധപ്പെട്ട് എതിർത്ത് വിധി പുറപ്പെടുവിച്ച അലഹബാദ് ഹെെകോടതി വിധി പുനപരിശോധിക്കാനുമായി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കടുത്ത ഭാഷയിൽ […]

India National

‘വിമർശിക്കുന്നവർ തന്നെ ലജ്ജയില്ലാതെ നെഹ്റുവിനെ അനുകരിക്കുന്നു’

ജവഹർലാൽ നെഹ്റുവിനേയും ഇന്ദിരാ ഗാന്ധിയേയും പരസ്യമായി വിമർശിക്കുന്ന പ്രധാനമന്ത്രി അവരെ തന്നെ അനുകരിക്കുന്നതായി മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി വിമർശനമുന്നയിച്ചതിന് പിറകെയാണ് രാജ് താക്കറെ രംഗത്ത് വന്നത്. ഡൽഹി തീൻമൂർത്തി ഭവനിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിലെ നെഹ്റുവിന്റേതായുള്ള വാക്കുകൾ കടമെടുത്താണ് മോദി തന്റെ പ്രചാരണം നടത്തുന്നതെന്ന് താക്കറെ ആരോപിച്ചു. ‘ഈ രാജ്യത്തെ പ്രധാനമന്ത്രി എന്നല്ല, പ്രഥമ സേവകൻ (പ്രഥം സേവക്) എന്ന് നിങ്ങളെന്നെ വിളിക്കൂ’ […]

India Kerala

കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി

കൊല്ലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെതിരെ യു.ഡി.എഫിന്റെ പരാതി. ബാലഗോപാലിന്‍റെ ചിത്രം ധരിച്ചവർ വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നാണ് ആരോപണം. പാരിതോഷികം സമ്മാനിക്കുന്നതിന്‍റെ വീഡിയോ സഹിതമാണ് യു.ഡി.എഫ് പരാതി അയച്ചത്. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി.

India Kerala

വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക്

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നാണ് യു.ഡി.എഫ് ആരോപണം. പൊന്നാനിയിലും കോഴിക്കോടും നടത്തിയ പ്രസംഗത്തിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ അശ്ലീലകരമായ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശത്തിനെതിരെ രമ്യ ആലത്തൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും പൊന്നാനി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞിട്ടും വിജയരാഘവനെതിരെ […]

India Kerala

മോദിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് വി.എസ്

മോദി അധികാരത്തിൽ വന്നശേഷം കൂടുതൽ സൈനികർ മരിച്ചെന്നും പ്രതിരോധ മേഖലയിൽ ഉൾപ്പെടെ വൻ അഴിമതി നടന്നുവെന്നും വി.എസ് അച്യുതാനന്ദൻ. കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് വി.എസ് വിമര്‍ശിച്ചത്. മലപ്പുറത്തെ എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വി.എസ് . മലപ്പുറത്തെ പാർട്ടി പ്രവർത്തകർക്ക് ആവേശമായാണ് വി.എസ് വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയത്. വി.എസ് എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വി.എസ്, നരേന്ദ്രമോദി സർക്കാറിനെയും കോൺഗ്രസിനെയും വിമർശിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനുവിനെ പ്രകീർത്തിച്ച വി.എസ്, മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി […]

India Kerala

ആദിവാസി കോളനികളില്‍ യു.ഡി.എഫിന്‍റെ ഊരുസമ്പര്‍ക്ക യാത്ര

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ആദിവാസി കോളനികളില്‍ യു.ഡി.എഫിന്‍റെ ഊരുസമ്പര്‍ക്ക യാത്ര. യു.ഡി.എഫിന്‍റെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാഹുൽ ജയിക്കണം ഊരുകൾ വളരണം എന്ന മുദ്രാവാക്യവുമായാണ് ഊരുസമ്പര്‍ക്ക യാത്ര നടത്തുന്നത്. വയനാട് ലോക്സഭാമണ്ഡലത്തില്‍ വിവിധ ആദിവാസി ഊരുകളിലായാണ് യാത്ര നടത്തുന്നത്. ആദ്യ പരിപാടി കോടഞ്ചേരി വട്ടച്ചിറയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസികളോടോപ്പം എക്കാലവും നിലയുറപ്പിച്ചതാണ് കോണ്‍ഗ്രസിന്‍റ ചരിത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. […]