Entertainment

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് രേവതി

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നടി രേവതി. മുന്നോട്ട് പോകുമെന്നും ഡബ്ള്യൂ.സി.സിയുടെ രണ്ടാം വാർഷികാഘോഷത്തിൽ രേവതി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആണ് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. മലയാളസിനിമാ മേഖലയിൽ ഡബ്‌ളിയു.സി.സി ഉയർത്തിയ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ആയിരുന്നു സംഘടനയുടെ രണ്ടാം വാർഷികാഘോഷങ്ങൾ. രേവതി കലാരംഗത്ത് നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ഡബ്‌ളിയു.സി.സിക്ക് കഴിഞ്ഞുവെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. തമിഴ്‌ ചലച്ചിത്ര സംവിധായകന്‍ പാ രഞ്‌ജിത്ത്‌ ചടങ്ങില്‍ മുഖ്യാതിഥിയായി. ബോളിവുഡ്‌ അഭിനേത്രി […]

Cricket Sports

വിസ്മയിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്

മൂന്നാം ഘട്ടത്തില്‍ അതും അവസാന റൗണ്ടിലാണ് റിയാന്‍ പരാഗ് എന്ന അസംകാരനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുന്നത്. വലിയ പിടിവലിയുമൊന്നുമില്ലാതെ പരാഗിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത് 20 ലക്ഷത്തിന്. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്സോടെ ഈ പരാഗാണിപ്പോള്‍ ചര്‍ച്ചാ വിഷയം. രാജസ്ഥാനായി നാല് മത്സരങ്ങളിലെ പരാഗിന് അവസരം ലഭിച്ചുള്ളൂ. അടുത്ത മത്സരത്തില്‍ തന്നെ ഒഴിവാക്കാന്‍ പാടില്ലെന്നതരത്തിലുള്ള പ്രകടനമാണ് ഓരോ മത്സരം കഴിയുംതോറും പരാഗ് നല്‍കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച പ്രകടനമാണ് ഇപ്പോള്‍ പരാഗിന്റെ കരിയറിലെ വഴിത്തിരിവ്. […]

International

ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 6 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

ശ്രീലങ്കയില്‍ ഭീകര വിരുദ്ധ സൈനിക നടപടിക്കെതിരെ 15 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയത് ഭീകരരാണെന്ന് സൈന്യം ആരോപിച്ചു.അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.

India Kerala

മസാലബോണ്ട് വിവാദം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

മസാലബോണ്ട് വിവാദത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. മസാലബോണ്ടില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് എന്താണെന്നും, മാസലബോണ്ട് ഇറക്കുന്നതിന് മുമ്പ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി തേടിയിരുന്നോയെന്നും ചെന്നിത്തല കത്തില്‍ ചോദിച്ചു.

India Kerala

കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്

കല്ലട ആക്രമണത്തിൽ ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഉടമ സുരേഷിന് എറണാകുളം ആർ.ടി.ഒ നോട്ടീസ് അയച്ചു. ഡ്രൈവർമാർക്കും വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്. 5 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം ആക്രമണത്തിൽ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത് .

India Kerala

ഭീകരാക്രമണ ഭീഷണി വ്യാജം; കര്‍ണാടക സ്വദേശി സ്വാമി സുന്ദരമൂര്‍ത്തി കസ്റ്റഡിയില്‍

കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് പൊലീസ്. ഭീഷണി മുഴക്കിയ ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ആവലഹളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തി എന്നയാളാണ് കസ്റ്റഡിയിലുള്ളത്. കേരളം ഉള്‍പ്പെടെയുള്ള എട്ടിടങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടാകുമെന്ന് കര്‍ണാടക പൊലീസിനാണ് ടെലഫോണ്‍ സന്ദേശം ലഭിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ […]

Entertainment

സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് പ്രധാനമെന്ന് ശ്യാം പുഷ്കരൻ

സൌഹൃദമല്ല , മനുഷ്യത്വമാണ് പ്രധാനമെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. അലന്‍സിയര്‍ മീ ടു ആരോപണത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ സൗഹൃദ സംഭാഷണത്തിന് പോയില്ല. ആണധികാരലോകത്ത് ഭീരുവായിപ്പോകുന്ന തന്നെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്ന സംഘടനയാണ് ഡബ്ള്യൂ.സി.സി എന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു. ഡബ്ള്യൂ.സി.സിയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്കരന്‍. മി ടു ക്യാമ്പയിനുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തായ നടൻ അലന്‍സിയറിനെതിരെ ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നിലപാടിനെക്കുറിച്ചാണ് ശ്യാം തുറന്ന് പറഞ്ഞത്. ആരോപണം ഉയർന്നപ്പോൾ അലൻസിയർ സന്ധി സംഭാഷണത്തിനായി […]

Cricket Sports

ധോണിയുടെ പരിക്ക് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ഭീഷണിയോ?

ദക്ഷിണാഫ്രിക്കന്‍ ബൌളര്‍ ഡെയില്‍ സ്റ്റെയിന് തന്‍റെ പരിക്ക് ഗുരുതരമാകാന്‍ വെറും രണ്ട് ദിവസം മാത്രമാണ് വേണ്ടിവന്നത്. അത് ലോകകപ്പിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ വല്ലാത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ അതേ ആശങ്ക അഭിമുഖീകരിക്കാതിരിക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. നടുവ് വേദനയുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണി കളിക്കുന്നത്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള വിജയത്തിന് ശേഷം വിശ്രമമായിരിക്കും തനിക്ക് നല്ലതെന്നുള്ള ഒരു സൂചനയാണ് ധോണി നല്‍കിയത്. അങ്ങിനെയെങ്കില്‍ മുംബൈക്കെതിരെയുള്ള മത്സരം […]

India National

ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരായ കേസ് നിബന്ധനകളോടെ പിന്‍വലിക്കാമെന്ന് പെപ്‌സികോ

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് ഉപാധികളോടെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ കോടതിയെ അറിയിച്ചു. കമ്പനിക്ക് ഉടമസ്ഥാവകാശം ഉള്ള പ്രത്യേക ഇനം ഉരുളകിഴങ്ങ് ഉദ്പാദിക്കുന്ന കര്‍ഷകര്‍ പെപ്‌സിക്കോയ്ക്ക് മാത്രമേ ഉത്പ്പന്നം വില്‍ക്കാവൂ എന്നതടക്കമുള്ള നിബന്ധനകളാണ് മുന്‍പോട്ട് വച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച പെപ്‌സികോ ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി കേസ് പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഉരുളകിഴങ്ങ് ഇനമായ എഫ്.എല്‍ 2027 ഇനി മുതല്‍ കര്‍ഷകര്‍ ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ഇപ്പോള്‍ […]

India National

ഗൗതം ഗംഭീറിന് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; എ.എ.പി പരാതി നല്‍കി

ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് എ.എ.പിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്‍കി. ഡല്‍ഹി കരോള്‍ ബാഗ്, രാജേന്ദര്‍ നഗര്‍ എന്നീ വിലാസങ്ങളിലായി ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നാണ് അതിഷിയുടെ ആരോപണം. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തെറ്റാണ് ഇതെന്ന് അതിഷി പ്രതികരിച്ചു. ഗംഭീറിന്‍റെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍ […]