India Kerala

ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതിയെ പുകഴ്ത്തി പി.കെ ശശി എം.എല്‍.എ

ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതി പി.കെ കൃഷ്ണദാസിനെ പുകഴ്ത്തി പി.കെ ശശി എം.എല്‍.എ. എതിര്‍പ്പുകളെ നേരിട്ട് മുന്നോട്ട് പോകാന്‍ കൃഷ്ണദാസിന് കഴിയും. മന്ദബുദ്ധികള്‍ക്ക് നേരെ ഒരു ആക്ഷേപവും ഉണ്ടാവില്ലെന്നും ശശി പറഞ്ഞു. പി.കെ ദാസ് മെഡിക്കല്‍ കോളജിലെ പരിപാടിക്കിടെയാണ് പി.കെ ശശി കൃഷ്ണദാസിനെ ന്യായീകരിച്ചത്.

India National

സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 83.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.2 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. ഫെബ്രുവരി 16ന് 13 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.ഗാസിയാബാദിൽ നിന്നുള്ള ഹന്‍സിക ശുക്ല, മുസഫർനഗറിലെ കരിഷ്മ അറോറ എന്നിവര്‍ 499 മാര്‍ക്ക് നേടി ഒന്നാമത്തെത്തി. തിരുവന്തപുരത്തിന് പുറമെ, 92.93 ശതമാനം വിജയവുമായി ചെന്നെെ മേഖലയും, 91.87 ശതമാനം വിജയത്തോടെ ഡൽഹി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

India National

ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്തോട് അടുക്കുന്നു

അതിതീവ്ര ചുഴലിക്കാറ്റായി മാറി ഫോണി ഒഡീഷ തീരത്തോട് അടുക്കുന്നു. തീരപ്രദേശത്ത് നിന്നുള്‍പ്പെടെ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ 19 ജില്ലകളിലും പശ്ചിമ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലുമാണ് കാറ്റ് വീശുക. ഉച്ചക്ക് ശേഷം കാറ്റ് തീരത്തോടടുക്കും. അതി ശക്തമയ മഴയുമുണ്ടാകും. ഒഡീഷയിലും പശ്ചിമ ബംഗാളിലും ആന്ധ്രയിലെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് അഞ്ച് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. എട്ട് ലക്ഷത്തോളം […]

Entertainment

സോണിക് ദ ഹെജ്ഹാഗ് വീഡിയോ ഗെയിം സിനിമയായി എത്തുന്നു

സോണിക് ദ ഹെജ്ഹാഗ് വീഡിയോ ഗെയിം സിനിമയായി എത്തുന്നു. പാരാമൗണ്ട്‌ പിക്ചേഴ്സ് നിർമിക്കുന്ന സിനിമയുടെ ആദ്യ ട്രെയിലർ പുറത്തുവിട്ടു. ജെഫ് ഫൌളർ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് നവംബര്‍ എട്ടിനാണ്. ടോക്കിയോ ആസ്ഥാനമായ സെഗാ എന്ന കമ്പനിയുടെ വീഡിയോ ഗെയിം കഥാപാത്രം സോണിക് എന്ന മുള്ളൻപന്നി ഒടുവിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. നീല നിറത്തിലുള്ള സോണികിന് അപാരമായ വേഗതയുണ്ട്. ലോകം കീഴടക്കാൻ സോണികിന്റെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഡോക്ടർ റോബോട്നിക് ആണ് സിനിമയിലെ വില്ലൻ. ഇയാളിൽ നിന്ന് […]

Football Sports

മെസി തീയില്‍ ന്യൂ കാംപില്‍ ചാമ്പലായി ലിവര്‍പൂള്‍

അതെ, മെസി വീണ്ടും അത്ഭുതങ്ങൾ പുറത്തെടുത്തിരിക്കുന്നു. മത്സരത്തിന്റെ 82ാം മിനിറ്റിൽ ന്യൂ കാംപിൽ മിശിഹാ അവതരിച്ചു. ലോകത്തെ ഒരു ഗോൾ കീപ്പറിനും യാതൊന്നും ചെയ്യാനില്ലാത്ത ആ ഫ്രീകിക്ക് ഗോൾ ലിവർപൂളിന്റെ വലകീറി മുറിച്ചു. ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തിരിക്കുകയാണ് ബാഴ്സലോണ. മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ബാഴ്സയും ലിവര്‍പൂളും ഏകദേശം ഒപ്പത്തിനൊപ്പമായിരുന്നു. ഇരുടീമുകളും അവസരങ്ങള്‍ ഉണ്ടാക്കികൊണ്ടേയിരുന്നു. ഇരുബോക്സിലേക്കും പന്ത് കയറി ഇറങ്ങിയ ആദ്യപാദത്തില്‍ ലിവര്‍പൂള്‍ മുന്‍താരം സുവാരസാണ് ബാഴ്സയുടെ അകൌണ്ട് തുറക്കുന്നത്. മത്സരത്തിന്റെ […]

India Kerala

മലപ്പുറം പൊലീസ് ക്യാമ്പിലെ 9 പേർക്ക് എച്ച്1 എൻ1

മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ എച്ച്1 എൻ1 സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒമ്പതായി. കണ്ണൂരിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും രക്തസാമ്പിളുകൾ മണിപ്പാലിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇവരിൽ ആറ് പേർക്ക് […]

India National

വോട്ട് ചെയ്തില്ല; അക്ഷയ് കുമാറിനെ ട്രോളി സോഷ്യല്‍ മിഡിയ

പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ വോട്ടിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയ. അടുത്തിടെ അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ “ചലിയേ ബേട്ട “ എന്ന് പറഞ്ഞ്മന:പൂര്‍വ്വം താരം ഒഴിഞ്ഞുമാറി. ഇതാണ് പിന്നീട് താരത്തിനെതിരായ ട്രോള്‍ മഴയായി മാറിയത്.

India Kerala

മത്സ്യത്തിന് വില കുതിക്കുന്നു

സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടുന്നു. താരതമ്യേന വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും വരെ വന്‍ വിലയാണ് വിപണിയില്‍. കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനം തടസ്സപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാന്‍ കാരണം. വിലക്കയറ്റം കാരണം മത്സ്യം വാങ്ങാന്‍ ആളുകള്‍ എത്താത്തതിനാല്‍ തൊഴിലാളികളും പ്രയാസത്തിലാണ്. 40 രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാര്‍ക്കറ്റില്‍ 200 രൂപയിലധികമാണ് ഇന്നത്തെ വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല തീവില കൊടുത്താലും കിട്ടാനില്ല. ചൂടുകൂടിയതോടെ തീരക്കടലില്‍ നിന്ന് മത്സ്യങ്ങള്‍ അകന്നു നില്‍ക്കുന്നത് കാരണം […]

India National

‘ചെവി തുറന്ന് പിടിച്ചാല്‍ സ്ഫോടന ശബ്ദം കേള്‍ക്കാം’ മോദിക്ക് മറുപടിയുമായി രാഹുല്‍

2014ന് ശേഷം രാജ്യത്ത് സ്ഫോടന ശബ്ദങ്ങൾ കേൾക്കാതെയായി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് മറുപടിയുമായി രാഹുൽഗാന്ധി. ബോംബ് പൊട്ടുന്ന ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി ആദ്യം ചെവി തുറന്നിരിക്കണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്യത്ത് താൻ അധികാരത്തിൽ വന്നതിന് ശേഷം സ്ഫോടനങ്ങൾ കേട്ടിരുന്നില്ലെന്നാണ് മോദി പ്രസംഗിച്ചത്. എന്നാൽ അതിന് മണിക്കൂറുകൾക്കകമാണ് മാവോയിസ്റ്റ് ബോബാക്രമണത്തിൽ മഹാരാഷ്ട്രയിലെ ഗാദ്ചിരോളിയിൽ 16 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രി ചെവി തുറന്ന് പിടിച്ച് കേൾക്കാത്തതിന്റെ പ്രശ്നമാണിതെന്നാണ് രാഹുൽ ഇതിന് […]

India Kerala

ആശുപത്രിയിലെ പീഡനശ്രമം: സി.സി.ടി.വി ദൃശ്യം പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പിടികൂടാനായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. ഇന്നലെ ഉച്ചക്കാണ് ആശുപത്രിക്കുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി. രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് […]