സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ‌് വി വിശ്വനാഥ മേനോൻ ജനിച്ചത‌്. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റ‌് കോടതികളിലും അഭിഭാഷകനായിരുന്നു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മൽസരിച്ചു വിജയിച്ച‌് […]
Author: Tomy Thondamkuzhy
സിമിയുടെ മുന്‍ നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്‍കി ആദരിച്ചു: കെ.പി ശശികല
സിമിയുടെ മുന്‍ നേതാവിനെ ഇടതു മുന്നണി മന്ത്രി സ്ഥാനം നല്‍കി ആദരിച്ചതായി കെ.പി ശശികല. ആര്‍.എസ്.എസുമായി എതെങ്കിലും തരത്തില്‍ ബന്ധമുള്ളവരുടെ കുടുംബങ്ങളെ പോലും താറടിച്ച് കാണിക്കുന്നവര്‍ സിമിയുടെ ഉന്നത നേതാവിനെ കൂടെ പിടിച്ചിരുത്തി മന്ത്രി സ്ഥാനം വരെ കൊടുക്കുകയാണെന്നായിരുന്നു ശശികലയുടെ വിമര്‍ശനം. കോഴിക്കോട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശികല.
ചാലിയാറിലെ വെള്ളം ഉയർന്നതിന്റെ ആശ്വാസത്തില്‍ കര്‍ഷകരും നാട്ടുകാരും
ചാലിയാറിലെ വെള്ളം ഉയർന്നതോടെ ആശ്വാസത്തിലാണ് കർഷകരും നാട്ടുകാരും. മലപ്പുറം ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതാണ് വെള്ളം ഉയരാൻ കാരണം. സമീപത്തെ ആയിരക്കണണക്കിന് കിണറുകളിലും ജലനിരപ്പുയർന്നു. വേനൽ മഴ ലഭിച്ചതോടെ ചാലിയാറിൽ വെള്ളം വർദ്ധിച്ചു. ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതിനാൽ വെള്ളം ഒഴുകി പോകാത്തത് കർഷകർക്കും നാട്ടുകാർക്കും തുണയാണ്. കൈത്തോടുകൾ വഴി കൃഷിഭൂമിയിലേക്ക് വെള്ളം എത്തുന്നതോടെ വലിയ ആശ്വാസത്തിലാണ് കർഷകർ, നിലവിൽ വാഴകൃഷി നനക്കാൻ വലിയ തുകക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളമെത്തിക്കുകയായിരുന്നു കർഷകർ. ചാലിയാർ തീരത്തെ […]
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം
നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. മെമ്മറി കാര്‍ഡ്, രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യം നാളെ അറിയിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തൊണ്ടി മുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണക്ക് ഉപയോഗിക്കാൻ കഴിയില്ല. കേസ് രേഖയാണെങ്കില്‍ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും.
ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ മുല്യനിർണയത്തിലും പാളിയതായ് പരാതി
ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ മുല്യനിർണയത്തിലും പാളിയതായ് പരാതി. അധ്യാപകരില്‍ അധിക ഭാരം അടിച്ചേൽപിച്ചാണ് മൂല്യ നിർണയം നടത്തിയതെന്നും ആക്ഷേപമുണ്ട്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് അധ്യാപകർ. ഐ എക്സാം എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിപ്പിന് തുടക്കം കുറിച്ചപ്പോൾ തന്നെ സോഫറ്റ് വെയർ പണിമുടക്കി തുടങ്ങി. ആദ്യം വിദ്യാർഥികൾക്കു നൽകേണ്ട ഹാൾ ടിക്കറ്റ് നൽകാൻ കഴിയാതെ വന്നു. അത് പരിഹരിച്ചപ്പോൾ അധ്യാപകരുടെ ഡ്യൂട്ടീ ക്രമീകരണം […]
സ്പിരിറ്റ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
ചിറ്റൂരില്‍ സ്പിരിറ്റു കടത്തിയ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്ന് അടിയന്തരമായി ചേര്‍ന്ന പൊരുമാട്ടി ലോക്കല്‍ കമ്മറ്റി യോഗമാണ് അനിലിനെ പുറത്താക്കാനുള്ള നടപടി കൈക്കൊണ്ടത്. കേസിലെ പ്രതിയായ അനില്‍ ഒളിവിലാണ് എക്‌സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ പങ്ക് വ്യക്തമായത്. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനില്‍കുമാര്‍ എന്ന അത്തിമണി അനിലായിരുന്നു. […]
ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ സ്വന്തമാക്കി റൊണോ
ഫുട്ബോളിനോട് മാത്രമല്ല കാറുകളോടും അഗാധ പ്രണയമാണ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ആ പ്രണയത്തില്‍ ലോകത്തെ എല്ലാ വമ്പന്‍ കാറുകളും ക്രിസ്റ്റ്യാനോ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ റൊണാള്‍ഡോയുടെ കാര്‍ ശേഖരത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത് ബുഗാട്ടിയുടെ ഏറ്റവും പുതിയ മോഡലായ ‘ലാ വോയ്ച്ചൂര്‍ നോയെ’ ആണ്. ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റലും വിലകൂടിയ കാറാണ് ഇത്. ഇതിന് വിപണിയില്‍ 9.5 മില്യണ്‍ ഡോളര്‍, അതായത് 66 കോടിയോളം രൂപ വരും. 110ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ ബുഗാട്ടി […]
പിന്നണി ഗായിക റിമി ടോമി വിവാഹമോചനത്തിന് ഹര്‍ജി നല്‍കി
പിന്നണി ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 12ന് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. പരസ്പര സമ്മതപ്രകാരമാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരോടും ഹാജരാകാന്‍ കോടതി അവിശ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റി. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.
എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു
എട്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശിയായ സുധീഷാണ്(22) പിടിയിലായത്. ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പഴയന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം യുവാവിനെ പിടികൂടിയത്. അതേസമയം പ്രതിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ബുര്‍ഖ നിരോധനം; എം.ഇ.എസിനെതിരെ സമസ്ത രംഗത്ത്
കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വേണ്ടെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ സമസ്ത രംഗത്ത് വന്നിരിക്കുന്നു. മതപരമായ കാര്യങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബുര്‍ഖ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് നിരോധിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വേഷം വേണ്ടെന്ന് എം.ഇ.എസ് എന്നാല്‍ ബുര്‍ഖ ധരിക്കുന്നതില്‍ സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മാനേജ്മെന്‍റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എം.ഇ.എസ് […]












