ഫോണി ചുഴലിക്കാറ്റ് ഒഡീഷയിലെ പുരിയിലെത്തി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 11 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. പ്രദേശത്ത് ട്രയിന്‍-വ്യോമ ഗതാഗതം താറുമാറായി. ഫോണി ചുഴലിക്കാറ്റ് നേരിടാന്‍ സുരക്ഷാസേനകളെ സജ്ജമാക്കി.നാവിക സേനയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നാവികസേനയുടെ 13 ഹെലികോപ്റ്ററുകള്‍ വിശാഖ പട്ടണത്ത് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. പശ്ചിമ ബംഗാളിലും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ റദ്ദാക്കി. ഫോണി […]
Author: Tomy Thondamkuzhy
മേപ്രാൽ പളളി തർക്കം തുടരുന്നു; പ്രശ്ന പരിഹാരം നടപ്പായില്ല
തിരുവല്ല മേപ്രാൽ സെന്റ്. ജോൺസ് പള്ളിയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനായില്ല. ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ പ്രാർത്ഥനായജ്ഞങ്ങൾ തുടരുകയാണ്. ഓർത്തഡോക്സ് വിശ്വാസികൾ പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം സമീപത്തെ പ്രത്യേക പന്തലിലുമാണ് പ്രാർത്ഥനകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിന് പള്ളിയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ റാലി നടത്തി. ചർച്ച് ആക്ട ആക്ഷൻ കൗൺസിലും റാലിയിൽ പങ്കെടുത്തു. പള്ളിപ്പരിസരത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ഇവരെ തടഞ്ഞു. യൂഹാനോൻ റമ്പാൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്ത് […]
പ്രവാസികളുടെ യാത്രാപ്രശ്നം; കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് യൂസഫലി
പ്രവാസികളുടെ വിമാന യാത്ര പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എം. എ യൂസഫലി. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികളുടെ നടുവൊടിക്കുന്നതാണ്. ടിക്കറ്റ് തുകക്ക് സബ്സിഡി നല്‍കുന്നത് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഗൌരവമായി ചിന്തിക്കണമെന്നും എം.എ യൂസഫലി മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആവശ്യപ്പെട്ടു ഇന്ത്യയില്‍ വ്യോമയാന ഗതാഗത മേഖല രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യൂസഫലി പറഞ്ഞു. എയര്‍ കേരള പോലുള്ള വിമാന സര്‍വീസിനെക്കുറിച്ച് ചിന്തിക്കാവുന്ന […]
സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന നവാഗത സംവിധായിക; അഭിനന്ദനവുമായി നടന്‍ അജു വര്‍ഗീസ്
ദിനേഷ് പ്രഭാകർ നായകനായി വരുന്ന പ്രകാശന്റെ മെട്രോ നാളെ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ സിനിമയുടെ സംവിധായിക ഹസീന സുനീര്‍ മതിലുകളില്‍ പോസ്റ്ററൊട്ടിക്കുകയാണ്. സംവിധായിക ഹസീന സുനീര്‍ പോസ്റ്ററൊട്ടിക്കുന്നതായ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി എത്തിയിരിക്കുന്നത്. നടന്‍ അജു വര്‍ഗീസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഹസീനക്കും മുഴുവന്‍ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ദിനേഷ് പ്രഭാകർ കേന്ദ്രകഥാപാത്രമായെത്തു പ്രകാശന്റെ മെട്രോ റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ഓട്ടോ ഡ്രൈവറായ പ്രകാശനായാണ് […]
വിവാദ വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി
വിവാദ വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. പ്രായം സംബന്ധിച്ചാണ് അഫ്രിദിയുടെ വെളിപ്പെടുത്തല്‍. രേഖകളില്‍ 1980 ആണ് അഫ്രീദിയുടെ ജനന തിയതി. എന്നാല്‍ 1975ലാണ് താന്‍ ജനിച്ചതെന്ന് ആത്മകഥയിലാണ് അഫ്രീദി വെളിപ്പെടുത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അഫ്രിദിയുടെ റെക്കോര്‍ഡും സംശയത്തിന്റെ നിഴലിലായി. 16ാം വയസില്‍ സെഞ്ച്വറി നേടിയതായിരുന്നു റെക്കോര്‍ഡ്. എന്നാല്‍, വെളിപ്പെടുത്തല്‍ പ്രകാരം ആ സമയത്ത് 21 വയസാണ് അഫ്രിദിയുടെ പ്രായം. ജൂനിയര്‍ ടീമില്‍ അഫ്രീദി കളിച്ചതും […]
ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം. യു.എസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തീരുമാനം. നിലവില്‍ ഇന്ത്യയിലേക്കുള്ള എണ്ണയുടെ 10 ശതമാനമാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ സാധൂകരിക്കുന്നതാണ് […]
അമിത്ഷാ കൊലക്കേസ് പ്രതിയാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ചിറ്റ്; മോദിയുടെ പ്രസംഗവും ചട്ടവിരുദ്ധമല്ലെന്ന് കമ്മീഷന്‍
ഇന്ത്യയിലെ ന്യൂക്ലിയര്‍ ബട്ടണ്‍ ദീപാവലിക്ക് വേണ്ടി സൂക്ഷിച്ചിരിക്കുകയല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച പരാമര്‍ശത്തിനെതിരെയും നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം പ്രതിപക്ഷം ബാബരിന്‍റെ പിന്‍ഗാമികളാണെന്ന പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.
ബി.ജെ.പി നേതാക്കളെ കേള്‍ക്കാന്‍ ആളില്ല; ഒഴിഞ്ഞ കസേരകളോട് പ്രസംഗിച്ച് രാജ്നാഥ് സിങ്, സാക്ഷിയായി ഗംഭീറും
ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ ജനപങ്കാളിത്തം വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പോലും നൂറു കണക്കിന് കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത യോഗത്തിലാണ് ഒട്ടേറെ കസേരകള്‍ ഒഴിഞ്ഞുകിടന്നത്. ഡല്‍ഹിയില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി മനോജ് തിവാരിക്കും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീറിനും വേണ്ടി ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിലാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഒഴിഞ്ഞ കസേരകളുടെ ചിത്രം […]
ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത്
ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. 11 മണിയോടെ പുരിയില്‍ കാറ്റെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുക. 11 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.
കോഴിക്കോട് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് മാങ്കാവ് തൃശാലക്കുളത്ത് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചത് അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ, മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കസബ പൊലീസ് അന്വേഷണം തുടങ്ങി.












