India National Uncategorized

റോഡ് ഷോയ്ക്കിടെ മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം. മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ദം ദം മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാനുള്ള ശ്രമമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ട് മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

India Kerala

കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍

ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കുന്നതിന് വേണ്ടി സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കി. ചൊവാഴ്ച്ച സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഉടുമ്പന്‍ചോല മണ്ഡലത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കാട്ടി ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറും യുഡിഎഫ് ജില്ലാ നേതൃത്വവുമാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. രഞ്ജിത്ത് എന്നയാള്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ […]

Cricket Sports

മാറ്റ് കുറയാത്ത ഭാജിക്കും ഒരു വിസിൽ പോട്…

പ്രായം കൂടും തോറും തന്റെ മികവിന് തെല്ലും മാറ്റ് കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഭാജിയായ ഹർഭജൻ സിംഗ്. പൂർവാധികം ആത്മവിശ്വാസത്തോടെ പന്തെറിയുന്ന ഹർഭജനെയാണ് ഇന്നും കാണാൻ സാധിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആസ്ത്രേലിയൻ സൂപ്പർ പേസർ ബ്രറ്റ് ലീ. ഡൽഹി ക്യാപിറ്റൽസിനെതിരെ ഏറ്റവും ഒടുവിലായി നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ രണ്ട് വിക്കറ്റ് പിഴുത ‘ടർബണേറ്റർ’, ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഐ.പി.എല്ലിൽ 150 വിക്കറ്റ് പൂർത്തീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഈ മുപ്പത്തിയെട്ടുക്കാരൻ. ഓരോ ബാറ്റ്സ്മാനേയും നോക്കി […]

India Kerala

തന്റെ ആവശ്യപ്രകാരമല്ല അധ്യാപകൻ പരീക്ഷയെഴുതിയത്; വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി

കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അധ്യാപകനെ തള്ളി വിദ്യാര്‍ത്ഥി രംഗത്ത്. തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷ എഴുതിയത്. ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും അധ്യാപകന്‍ തന്റെ ഉപരിപഠനം പ്രതിസന്ധിയിലാക്കുയാണ് ചെയ്തതെന്നും വിദ്യാര്‍ഥി പറഞ്ഞു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരമാണ് താന്‍ പരീക്ഷയെഴുതിയതെന്നായിരുന്നു നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് പറഞ്ഞിരുന്നത്. . എന്നാല്‍ തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷയെഴുതിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. നന്നായി പഠിച്ച് […]

India National

മോദിയെ പുറത്താക്കാന്‍ വാജ്‍പേയ് തീരുമാനിച്ചിരുന്നു; തടഞ്ഞത് അദ്വാനി- വെളിപ്പെടുത്തല്‍

2002 ലെ ഗോദ്ര കലാപത്തിന് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‍പേയ് തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്ന് വാജ്‍പേയിയെ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ പിടിവാശി ആയിരുന്നു. ബി.ജെ.പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കിയതോടെയാണ് മോദിയെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാജ്പേയ് പിന്നോട്ടുപോയതെന്നും സിന്‍ഹ പറയുന്നു. ”ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ശേഷം […]

India Kerala

കള്ളവോട്ട്; പത്ത് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂരില്‍ കള്ളവോട്ടുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ കൂടി കേസെടുത്തു. 9 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയുമാണ് കേസ്. കള്ളവോട്ടില്‍‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സി.പി.എമ്മിനെ വെള്ള പൂശാനാണെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. പൊലീസ് ബാലറ്റ് അട്ടിമറിച്ചതിന് പിന്നിലെ ഡി.ജി.പിയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന ആവശ്യവും മുല്ലപ്പള്ളി ഉയര്‍ത്തി. പാമ്പുരത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം ബൂത്തില്‍ കള്ളവോട്ട് ചെയ്ത 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ധര്‍മ്മടം 52 ആം ബൂത്തില്‍ കള്ള […]

Entertainment

യുവ സംവിധായകൻ റെയില്‍ പാളത്തില്‍ മരിച്ച നിലയിൽ

യുവ സംവിധായകനെ റെയില്‍വെ പാളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. തന്റെ ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന അരുൺ വർമ്മ എന്ന നവാഗത സംവിധായകനെയാണ് അത്താണി ആനേടത്ത് റെയിൽ പാളത്തിൻമേൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി കാണാതായ അരുണിനു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. സിനിമാലോകത്ത് സജീവമായിരുന്ന അരുണിന്റെ ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരും മുമ്പ് അരുൺ എത്തുന്നത് ഒരുപാട് […]

India National

‘മോദിയും അമിത് ഷായും വിവാദ പ്രസ്താവന നടത്തിയിട്ടും നടപടി എടുത്തില്ല’

പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനംകാണിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെയും അമിത് ഷായുടെയും ചട്ടലംഘനങ്ങളില്‍ കമ്മീഷന്‍ നടപടിയെടുത്തില്ല ബിജെപിയുടെ പരാതിയില്‍ കമ്മീഷനയച്ച നോട്ടീസിനുള്ള മറുപടിയിലാണ് രാഹുൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മധ്യപ്രദേശിലെ ശാധോളില്‍ ഏപ്രില്‍ 23 ന് രാഹുല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. ആദിവാസികൾക്ക് നേരെ വെടിവയ്ക്കാൻ അനുവദിക്കുന്ന നിയമ ഭേതഗതി മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നു എന്നായിരുന്നു പരാമര്‍‌ശം. ഇത് ചട്ടലംഘനം അല്ലെന്നും വനാവകാശ നിയമവുമായി ബന്ധപ്പെട്ട […]

India Kerala

തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ മുണ്ടൂരില്‍ വാഹനാപകടത്തില്‍ രണ്ട്പേര്‍ മരിച്ചു. തിരൂര്‍ പൈനാട്ടില്‍ രുക്മിണി , ബന്ധുവായ ഏഴ് വയസുകാരന്‍ അലന്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്. ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്.

India Kerala

ശബരിമല യുവതീ പ്രവേശനം; സംഘ്പരിവാറിൽ അടി തുടരുന്നു

ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി സംഘ് പരിവാർ സംഘടനകൾക്കുള്ളിൽ തർക്കം രൂക്ഷമാകുന്നു. വിഷയത്തില്‍ പരസ്യ വാക്പോര് തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന പോരിൽ തൽക്കാലം ഇടപെടേണ്ടെന്നാണ് ആർ.എസ് .എസ് തീരുമാനം. സുപ്രീം കോടതി വിധി വന്ന സമയത്ത് തന്നെ ആർഎസ്എസ് നേതാക്കൾ വിധിയെ അനുകൂലിച്ചെങ്കിലും പിന്നീട് ബിജെപി ഇടപെടൽ കാരണം നിലപാട് മാറ്റുകയായിരുന്നു. തുടർന്ന് യുവതീ പ്രവേശന വിഷയം സജീവമാക്കുന്നതിന് ശബരിമല കർമ സമിതി രൂപീകരിച്ച് സമരത്തിൽ ഇടപെട്ടു. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഭിപ്രായ […]