India Kerala

സ്ത്രീയുടെ ക്വട്ടേഷൻ; ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം

യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി ഫൈസലിനെയാണ് ഗുണ്ടാസംഘം മണിക്കുറുകളോളം തടഞ്ഞ് വച്ച് മർദിച്ചത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ തന്നെ ടാക്സി ഡ്രൈവറായ വനിത യാണ് യുവാവിനെ മർദ്ദിക്കാന്‍ ക്വട്ടേഷൻ നൽകിയതായി പരാതിയിൽ പറയുന്നത്. വിമാനത്താവളത്തിൽ വെച്ചുണ്ടായ വാക്കുതർക്കം പറഞ്ഞ് തീർക്കാനെന്ന പേരിൽ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂർ റോഡിന് സമീപം വിളിച്ച് വരുത്തി. അപകടം മനസിലായ ഫൈസൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോൽ […]

India Kerala

ചട്ടം ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനം നടത്താന്‍ നീക്കം

ചട്ടങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കേന്ദ്ര മാനവവിഭവശേഷി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചട്ടങ്ങളും മറികടന്നാണ് വിജ്ഞാപനം. ഏഴ് അധ്യാപകേതര തസ്തികകളില്‍ നിയമനം നടത്താനാണ് വിജ്ഞാപനം ഇറക്കിയത്. അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സിവില്‍, സെക്യൂരിറ്റി ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, നഴ്സിങ് ഓഫീസര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഹിന്ദി ട്രാന്‍സിലേറ്റര്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് കമ്പ്യൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഇത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ മെയ് 10നാണ് വിജ്ഞാപനമിറക്കിയത്. ആഗസ്റ്റ് […]

India National

കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; പുതിയ സഖ്യകക്ഷികളെ കണ്ടെത്താന്‍ നീക്കം സജീവം

പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളില്‍ മാത്രം. കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട ബി.ജെ.പി പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ ഉത്സവകാലം അതിന്‍റെ അവസാന ലാപിലേക്ക് കടന്നു. ഇനി വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത് 59 മണ്ഡലങ്ങളില്‍ മാത്രം. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബി.ജെ.പി […]

India Kerala

തൃശൂര്‍ പൂരം ഇന്ന്: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. പൂരനഗരിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആവേശകരമാക്കാന്‍ ഒരുങ്ങുകയാണ് പൂരപ്രേമികള്‍. ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൃശൂരിലെ എല്ലാ വഴികളും ഇന്ന് പൂര നഗരിയിലേക്ക്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പൂരമെന്ന ലക്ഷ്യവുമായി. ഇതിനോടകം നഗരത്തിലെത്തിയത് ആയിരങ്ങള്‍. ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് […]

India Kerala

സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്

സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുളളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നയിപ്പ് നല്‍കിയിട്ടുണ്ട്.

India National

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച്‌ പ്രി​യ​ങ്ക

അ​ര്‍​ബു​ദ രോ​ഗ ബാ​ധി​ത​യാ​യ കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള കു​ടും​ബ​ത്തെ​യാ​ണ് പ്രി​യ​ങ്ക സ​ഹാ​യി​ച്ച​ത്.  വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പ്ര​യാ​ഗ് രാ​ജി​ലെ ക​മ​ല നെ​ഹ്റു ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട​ര വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​യി. കു​ട്ടി അ​ധി​ക സ​മ​യം അ​തി​ജീ​വി​ക്കി​ല്ലെ​ന്നു ഡോ​ക്ട​ര്‍​മാ​രും അ​റി​യി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്ക​വെ, കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജീ​വ് ശു​ക്ല​യാ​ണ് കു​ഞ്ഞി​ന്‍റെ കാ​ര്യം പ്രി​യ​ങ്ക​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ […]

Cricket Sports

പന്തടിക്കാൻ മാത്രമല്ല, നന്നായി ചളിയടിക്കാനും ധവാനറിയാം

ഐ.പി.എല്‍ കലാശക്കളിക്ക് അരങ്ങൊരുങ്ങുമ്പോൾ, ഫീൽഡിലിറങ്ങാൻ ഇനിയുള്ളത് രണ്ട് ടീമുകൾ മാത്രം. ആളും ആരവവും ഒതുങ്ങിയപ്പോള്‍, ശേഷിച്ച മുൻ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിങ്സും മുംബെെ ഇന്ത്യൻസും ഞായറാഴ്ച്ച നടക്കുന്ന ഐ.പി.എൽ ഫെെനലിൽ ഏറ്റുമുട്ടാനിരിക്കുകയാണ്. ഇതിനിടയിൽ മറ്റു ടീമുകളിലെ താരങ്ങളെ സോഷ്യൽ മീഡിയ മറന്നു എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാന്റെ ഒരു ഇൻസ്റ്റഗ്രാം കമന്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വെെറലായിരിക്കുന്നത്. കമന്റ് ചെയ്തിരിക്കുന്നത് രാജസ്താൻ റോയൽസിന്റെ ഇന്ത്യൻ താരം അജിൻക്യ രഹാനെയുടെ ഫോട്ടോക്ക് കീഴിലും. […]

Entertainment

‘ഉയരെ’യെ ചവിട്ടി താഴ്ത്താനായി വ്യാജൻ

തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ ‘ഉയരെ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഫേസ്ബുക്ക് വഴി പ്രചരിക്കപ്പെടുന്ന സിനിമയുടെ കോപ്പി ഇതുവരെ എഴുന്നൂറോളം പേർ ഷെയർ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പുതുമുഖ സംവിധായകൻ മനു അശോകൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. കഴിഞ്ഞ മാസം 26ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ ‘ഉയരെ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഫേസ്ബുക്ക് വഴി പ്രചരിക്കപ്പെടുന്ന സിനിമയുടെ കോപ്പി ഇതുവരെ എഴുന്നൂറോളം പേർ ഷെയർ ചെയ്തതായി റിപ്പോർട്ടുകൾ […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചുവെന്ന് പി.ജെ ജോസഫ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ബോര്‍ഡാണ്. ഇതേപോലെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ലമെന്‍ററി ബോര്‍ഡ് കൂടിയാല്‍ മതിയായിരുന്നു. ഇതല്ല നടന്നതെന്നും പി.ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു.

India Kerala

വീട്ടുമുറ്റത്തെ തൂണ് വീണു നാലു വയസുകാരി മരിച്ചു

പാലക്കാട് മണ്ണാര്‍കാട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയുടെ തലയില്‍ തൂണ് വീണ് മരിച്ചു. ജിജീഷ് ഏലിയാസ് അനില ദമ്പതികളുടെ മകളായ ജുവൽ അന്നയാണ് മരിച്ചത്. പൊളിച്ചു കൊണ്ടിരിക്കുന്ന വീടിന്‍റെ തൂണാണ് കുട്ടിയുടെ തലയില്‍ വീണത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം സംഭവിച്ചത്. ഇവര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന പഴയ വീട് പൊളിക്കുന്നതിനിടെ ഇവിടെ കളിച്ചു കൊണ്ടി രിക്കുകയായിരുന്ന അന്നയുടെ തലയ്ക്ക് മുകളിലൂടെ തൂണ് വീഴുകയായിരുന്നു.