India National

‘അതിശയിപ്പിക്കുന്ന നുണയന്‍’; മോദിയുടെ വാദത്തെ പൊളിച്ചടുക്കി ട്വിറ്റര്‍

ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഡാര്‍ തിയറിക്ക് തൊട്ട്പിന്നാലെ 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെ പൊളിച്ചടുക്കി ട്വിറ്റര്‍. ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി യുക്തിരഹിതമായ വാദങ്ങള്‍ അവതരിപ്പിച്ചത്. അഭിമുഖത്തിലെ മോദിയുടെ ‘സ്വന്തം’ റഡാര്‍ തിയറി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പരിഹാസത്തിന് വഴിവെച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് 1988ല്‍ ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത് താനാണെന്ന അവകാശവാദവും മോദി ഉന്നയിച്ചതായി അഭിമുഖസംഭാഷണത്തില്‍ കണ്ടെത്തുന്നത്. ബി.ജെ.പി നേതാവ് […]

India National

ഇറോം ഇനി ഇരട്ടക്കുട്ടികളുടെ അമ്മ

മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷർ‌മിള. 46ാം വയസിൽ ബംഗളൂരുവിലാണ് ഇറോം ഷർമിള ഇരട്ടപെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിൾക്ക് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം ഷര്‍മിള കുട്ടികൾക്ക് ജന്മം നൽകിയത്. ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമും ഭാരമുണ്ട്. കുട്ടികളുടേയും […]

India National

ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 60 ശതമാനം പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആറ് മണി വരെ 60 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുപിയില്‍ 50 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 59 ലോകസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ വോട്ടിങ് ശതമാനം മികച്ച് നിന്നതിനോടൊപ്പം വ്യാപക അക്രമവും സംസ്ഥാനത്ത് നടന്നു. എട്ട് മണ്ഡലങ്ങളിലായിരുന്നു പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ഗോപബല്ലാബ്പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ […]

India National

അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനം

മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി. അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനമാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് മായാവതി പറഞ്ഞു. രാഷ്ട്രിയ നേട്ടത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും എങ്ങനെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു. രാജസ്ഥാനില്‍ ദലിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് മായാവതിയുടെ മറുപടി.

India Kerala

തെരഞ്ഞെടുപ്പ് അവലോകനത്തിനായി യു.ഡി.എഫ് യോഗം ഇന്ന്

തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യാനും തുടർ പരിപാടികൾ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന മുന്നണി യോഗത്തിൻറെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനം തന്നെയാവും. വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യു.ഡി.എഫ് യോഗം […]

Entertainment

‘പറയുവാന്‍ ഇതാദ്യമായ്’.. യൂ ട്യൂബില്‍ തരംഗമായി ഇഷ്കിലെ ഗാനം

ഷെയിന്‍ നിഗം നായകനാകുന്ന ഇഷ്കിലെ പ്രണയാര്‍ദ്രമായ ഗാനമെത്തി. പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആലപിച്ച ‌’പറയുവാന്‍ ഇതാദ്യമായ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്. നടന്‍ പൃഥ്വിരാജാണ് ഫേസ് ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണം പകര്‍ന്നിരിക്കുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ പാട്ട് ട്രെന്‍ഡിങില്‍ മൂന്നാമതെത്തി. ഷെയിന്‍ നിഗത്തെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. രതീഷ് […]

Cricket Sports

ഐ.പി.എല്‍ അടുത്ത സീസണിലുണ്ടാവുമോ? ധോണിയുടെ മറുപടി

ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ദിനേനെയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഓരോ ടൂര്‍ണമെന്റ് കഴിയുംതോറും താരത്തിന്റെ അവസാന മത്സരമാകുമെന്നാണ് പറയപ്പെടാറ്. ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ധോണി മനസ് തുറന്നിട്ടില്ല. അതേസമയം ധോണിയുടെ അവസാന ഐ.പിഎല്ലാണോ ഇക്കഴിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരം. എന്നാല്‍ വിരമിക്കല്‍ വാര്‍ത്തകളോട് ധോണിയുടെ മറുപടിയും എത്തി. അടുത്ത സീസണില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ‘പറ്റുമെന്നാണ് പ്രതീക്ഷ’ എന്നാണ് ധോണി പ്രതികരിച്ചത്. ചെന്നൈയുടേയും ധോണിയുടേയും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മത്സര ശേഷമായിരുന്നു […]

India Kerala

ചെയർമാൻ സ്ഥാനത്തിനായി മാണി – ജോസഫ് വിഭാഗങ്ങള്‍ നീക്കം ശക്തമാക്കി

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിനായി മാണി വിഭാഗവും ജോസഫ് വിഭാഗവും നീക്കങ്ങൾ ശക്തമാക്കി. പാർട്ടി കമ്മിറ്റികളിലെ ഭൂരിപക്ഷം തെളിയിച്ചു ചെയർമാൻ സ്ഥാനം സ്വന്തമാക്കാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്. എന്നാൽ പാർലമെൻററി പാർട്ടിയിലെ ഭൂരിപക്ഷവും യു.ഡി.എഫ് ഇടപെടലും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഒത്തുതീർപ്പ് ശ്രമങ്ങളും പരാജയപ്പെടുകയാണ്. ലോക്സഭാ സീറ്റും രാജ്യസഭ സീറ്റും കിട്ടാതിരുന്നത് ഉയർത്തിക്കാട്ടിയാണ് ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യം ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ ജോസ് കെ മാണിയെ […]

India Kerala

പാലക്കാട് പ്ലസ് ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം പുറത്തുവിട്ടില്ല

പാലക്കാട് എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ്ടു വിഭാഗം ഹ്യൂമാനിറ്റീസിൽ പരീക്ഷ എഴുതിയ പന്ത്രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം ഇത് വരെ വന്നില്ല. പരീക്ഷ ഫലം തടഞ്ഞു വെച്ചതോടെ ഉപരി പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികൾ. പ്ലസ്ടു ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ 12 വിദ്യാര്‍ത്ഥികളുടെ ഫലം ഇതു വരെ വന്നില്ല. പരീക്ഷാഫലം തടഞ്ഞുവെച്ചതിന് കൃത്യമായ മറുപടി പോലും ലഭിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥികൾ ആശങ്കയിലാണ്. ഉപരിപഠനവും, […]

India Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. 25 കിലോ സ്വർണം ഡി.ആര്‍.ഐ സംഘം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.