സംസ്ഥാനത്തുണ്ടായ പ്രളയത്തെ കേരളത്തിന്റെ മതനിരപേക്ഷ മനസ് ഒറ്റക്കെട്ടായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരിതത്തില്‍ മത്സ്യതൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നെന്നും മുഖ്യമന്ത്രി ജനീവയില്‍ പറഞ്ഞു. യൂറോപ്യന്‍ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി, ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നവകേരള നിർമാണമാണ് സർക്കാർ ലക്ഷ്യം വക്കുന്നത്. പ്രളയാന്തരം പരിസ്ഥിതി സൗഹാർദ്ദപരമായ പുനർനിർമാണത്തിനാണ് നാം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Author: Tomy Thondamkuzhy
മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതിയും മമതയും
തെരെഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ മോദിയെയും ബി.ജെപിയെയും കടന്നാക്രമിച്ച് മായാവതിയും മമത ബാനര്‍ജിയും. ഭര്‍ത്താവ് മോദിയോടൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ ബി.ജെ.പിയിലെ സ്ത്രീകള്‍ക്ക് ഭയമാണെന്നും സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ് മോദിയെന്നും മായാവതി കുറ്റപ്പെടുത്തി. ബംഗാളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സൈനികര്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്ന് മമത ആരോപിച്ചു. രാജസ്ഥാനിലെ ആല്‍വാറില്‍ ദലിത് സ്ത്രീ കൂട്ട ബലാത്സംഗത്തിനരായായത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മായവതിക്കെതിരെ മോദി രംഗത്തെത്തിയിരുന്നു. ഇങ്ങനെ ഒരു കാര്യമുണ്ടായിട്ടും രാജസ്ഥാന്‍ സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ല എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിന് മറുപടി […]
മോദിയുടെ പ്രസ്താവന നാണക്കേടെന്ന് കോൺഗ്രസ്
ബാലകോട്ട് ആക്രമണം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന നാണക്കേടെന്ന് കോൺഗ്രസ്. ‘പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്താത്തതാണ് നല്ലത്, നടത്തിയിരുന്നുവെങ്കിൽ അബദ്ധങ്ങളുടെ പെരുമഴയാകും, ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സ്ആപ്പ് സർവകലാശാലയിൽ നിന്നാണോ മോദി പഠിച്ചത് എന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഡാറില്‍ നിന്നും രക്ഷ നേടാന്‍ മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു നിന്നാല്‍ മതിയെന്ന് ഉപദേശിച്ചത് താനായിരുന്നുവെന്ന് ന്യൂസ് നാഷന്‍ ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ ഉപയോഗിച്ചെന്ന […]
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ചെന്നിത്തല പൊതുതാൽപര്യ ഹരജി നൽകി
പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ഹരജിയിൽ പറയുന്നു. കൃത്യത്തിൽ ഏർപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് നോഡൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റുകള്‍ ശേഖരിച്ചത് എന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
ചൂര്‍ണ്ണിക്കര നിലംനികത്തല്‍: കേസെടുക്കണമെന്ന് വിജിലന്‍സ്
ചൂര്‍ണ്ണിക്കര ഭൂമി വിവാദത്തില്‍ കേസെടുക്കണമെന്ന് വിജിലന്‍സ്. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് ശിപാര്‍ശ ചെയ്യും. തൃശൂര്‍ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയായിരുന്നു തട്ടിപ്പ്. വ്യാജരേഖ നിര്‍മിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പൊലീസിന് മൊഴി നല്‍കിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. […]
ഇതാണ് ബുംറ, ഹൃദയം കീഴടക്കും ഈ സമാധാനിപ്പിക്കല്‍
പന്ത് കൊണ്ട് മാത്രമല്ല ഹൃദയംകൊണ്ട് കൂടി ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് കുടിയേറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ പേസ് കുന്തമുന ജസ്പ്രീത് ബുംറ. പിഴവ് പറ്റിയതിന് സഹതാരം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ സമാധാനിപ്പിച്ചാണ് ബുംറ ഹൃദയം കീഴടക്കുന്നത്. ബുംറ എറിഞ്ഞ 19ാം ഓവറിലായിരുന്നു സംഭവം. ബുംറയുടെ ബൗണ്‍സര്‍ രവീന്ദ്ര ജഡേജയെ ബീറ്റ് ചെയ്ത് പോയത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. എന്നാല്‍ ക്വിന്റണ്‍ ഡി കോക്കിനത് കൈപ്പിടിയിലൊതുക്കാനായില്ല. പന്ത് ബൗണ്ടറി റോപ് തൊട്ടു. സമ്മര്‍ദത്തിലായിരുന്ന ചെന്നൈക്ക് നിര്‍ണായകമായ […]
ആന്‍സന്‍ പോള്‍ നായകന്‍; ‘ദി ഗാംബ്ലര്‍’ സൂപ്പര്‍ ഹീറോ ചിത്രമോ?
അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ ആന്‍സന്‍ പോള്‍ ആദ്യമായി നായകനാകുന്ന ദി ഗാംബ്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസ് നായകനായ ‘ഒരു മെക്‌സിക്കന്‍ അപാരത’ ഒരുക്കിയ ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ആന്‍സണ്‍ പോള്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠന്‍ […]
വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്
അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ പരസ്പരം കൊമ്പുകോര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍. സിഖ് കൂട്ടക്കൊല പോലെ കഴിഞ്ഞത് കഴിഞ്ഞുവെന്ന മറുപടിയാണ് എല്ലാ അഴിമതിക്കേസുകളിലും കോണ്‍ഗ്രസിന് പറയാനുള്ളതെന്ന പരിഹാസവുമായി നരേന്ദ്ര മോദി രംഗത്തെത്തി. 59 മണ്ഡലങ്ങളിലാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. ഇവിടങ്ങളിലാണ് ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ ഹുവാ തൊ ഹുവ പരിഹാസവുമായി മോദി രംഗത്തെത്തി. സിഖ് കൂട്ടക്കൊലയെക്കുറിച്ച് കഴിഞ്ഞത് കഴിഞ്ഞുവെന്ന് പറഞ്ഞ അതേ മറുപടിയാണ് എല്ലാ അഴിമതിക്കേസുകളുടെ കാര്യത്തിലും കോണ്‍ഗ്രസിന്‍റെ മറുപടിയെന്ന് മോദി […]
ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍
പൂര തിമിർപ്പിലാണ് തൃശൂർ നഗരം. പതിനായിരക്കണക്കിന് പൂര പ്രേമികളാണ് ഇപ്പോൾ തന്നെ പൂരനഗരിയില്‍ എത്തിയിട്ടുള്ളത്. കനത്ത സുരക്ഷക്ക് നടുവിലാണ് ഇത്തവണ പൂരമെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവില്ല. ഘടക പൂരങ്ങളിൽ കണിമംഗലം ശാസ്താവ് ആദ്യമെത്തി. രാവിലെ എട്ടിന് വടക്കുംനാഥനെ വണങ്ങി. പിന്നാലെ മറ്റ് ഘടക ക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളും എത്തി. 11 മണിയോടെ തിരുവമ്പാടിയുടെ പഞ്ചവാദ്യം. 12 മണിക്ക് പാറമേക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അകമ്പടിയായി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ചെമ്പട മേളം. രണ്ട് […]
‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദു, പേര് ഗോഡ്സെ’; കമല്‍ഹസന്‍
ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹസൻ. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് പറയുന്നതല്ല, ഗാന്ധി പ്രതിമക്ക് മുമ്പിൽവെച്ചാണ് ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ആണെന്നും കമൽ ഹസൻ വ്യക്തമാക്കി. ‘1948ലെ ഗാന്ധിയുടെ കൊലപാതകത്തിനുള്ള ഉത്തരം തേടിയാണ് […]












