Movies

കളര്‍ഫുള്ളായി പൃഥ്വി; ബ്രദേഴ്സ് ഡേയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്‍റര്‍ടെയിനറായിരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം ജിത്തു ദാമോദരന്‍ നിര്‍വഹിക്കുന്നു. കളര്‍ഫുള്ളായ പോസ്റ്ററില്‍ വളരെ പ്ലസന്‍റായ ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബുള്ളറ്റ് ക്ലാസിക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വി ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും […]

Cricket Sports

ധോണി ഫാന്‍സ് റ‌ണ്‍ ഔട്ടാക്കിയ‌ ജിമ്മി നീഷമിന്റെ ആ ട്വിറ്റ‌ര്‍ പോസ്റ്റ്…

ഐ.പി.എല്‍ ഫൈന‌ല്‍ മ‌ത്സ‌ര‌ത്തിലെ ധോണിയുടെ റ‌ണ്‍ ഔട്ടിനെക്കുറിച്ചുള്ള‌ ത‌ന്‍റെ ട്വിറ്റ‌ര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ന്യൂസിലാന്‍റ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷം. ധോണിയുടെത് ഔട്ടാണെന്ന തരത്തിലായിരുന്നു നീഷമിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ അമ്പ‌യ‌റുടെ വിധി തെറ്റാണ് എന്ന‌ വാദ‌ത്തിലായിരുന്നു ധോണി ഫാന്‍സ്. ഇതിനെതിരെ ഫോട്ടോ സ‌ഹിതം നീഷം ട്വിറ്റ‌റിലിട്ട‌ പോസ്റ്റാണ് ധോണി ഫാന്‍സിന്‍റെ സൈബ‌ര്‍ അറ്റാക്ക് കാര‌ണം ഡിലീറ്റ് ചെയ്തിരിക്കുന്ന‌ത്. ഹൈദ‌രാബാദിലെ രാജിവ് ഗാന്ധി ഇന്‍റ‌ര്‍നാഷ‌ണ‌ല്‍ സ്റ്റേഡിയ‌ത്തില്‍ നട‌ന്ന‌ ഫൈന‌ലില്‍ മുംബൈ ഇന്ത്യ‌ന്‍സ് ഉയ‌ര്‍ത്തിയ‌ 149 റ‌ണ്‍സ് […]

International

ലോക മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ട്രംപ്

ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു പരാമര്‍ശം. രണ്ടാം തവണയാണ് ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് വൈറ്റ്ഹൗസില്‍ ഇത്തവണ ട്രംപ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ മരണപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഒപ്പം ശ്രീലങ്കയിലേയും കാലിഫോര്‍ണിയയിലേയും പിറ്റ്‌സ്ബര്‍ഗിലേയും അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരേയും ട്രംപ് അനുസ്മരിച്ചു. തീവ്രവാദത്തേയും മതഭ്രാന്തിനേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ട്രംപ് […]

India National

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണ പരിപാടി. ജെയ്നഗര്‍, ജാദവ്പൂര്‍ ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

India Kerala

പെരിയ കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. കാസര്‍കോട് പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷിനെ പിടികൂടിയത്. സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്.

India Kerala

ഭൂമിയില്ലാത്തതിന്റെ ദുരിതം പേറി അട്ടപ്പാടിയിലെ ആദിവാസികള്‍

പരമ്പരാഗതമായി ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ മറ്റ് ആദിവാസി മേഖലകളില്‍ നിന്നും വിഭിന്നമാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതം. മിക്ക ആദിവാസി കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമി ഉണ്ട്. അതിന് പട്ടയവുമുണ്ട്. എന്നാല്‍ ഈ ഭൂമി അടുത്ത തലമുറക്ക് കൈമാറാന്‍ കഴിയില്ല. സര്‍ക്കാരാണ് അവകാശികള്‍ക്ക് ഭൂമി വിഭജിച്ച് നല്‍കേണ്ടത്. ഇതിന് വേണ്ടി നേരത്തെ തന്നെ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല സര്‍വേക്കും റജിസ്‌ട്രേഷനുമുള്ള തുകയും ട്രൈബല്‍ വകുപ്പ് നല്‍കും. എന്നാല്‍ ഭൂമി വിഭജനം […]

India Kerala

വാളയര്‍ കേസ്; വക്കാലത്ത് വീണ്ടും മാറി

വാളയാര്‍ കേസില്‍ പ്രതികളുടെ അഭിഭാഷകനായ സി.ഡബ്യു.സി ചെയര്‍മാന്‍ കേസിലെ വക്കാലത്ത് വീണ്ടും കൈമാറി. നേരത്തെ വക്കാലത്ത് ജൂനിയര്‍ അഭിഭാഷകയുടെ പേരിലേക്ക് മാറ്റിയിട്ടും കോടതിയില്‍ ഹാജരായത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വക്കാലത്ത് കൈമാറിയത്. വാളയാറില്‍ കേസിലെ പ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായ അഡ്വ. എന്‍ രാജേഷിനെയാണ് സി.ഡബ്യു.സി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. കേസില്‍ വക്കാലത്ത് തന്റെ ജൂനിയറിന് കൈമാറിയെങ്കിലും കേസില്‍ കോടതിയില്‍ ഹാജരായത് അഡ്വ. രാജേഷ് തന്നെയായിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തു വിട്ടതോടെ സാമൂഹ്യ […]

India Kerala

കോടതി വിലക്ക്; മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം

കൊല്ലം പുത്തൂരില്‍ കോടതി വിലക്ക് മൂലം ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം. ജലസ്രോതസ് മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബിജെപി നേതാക്കള്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതോടെയാണ് തുരുത്തിക്കര മാര്‍ത്തോമ പള്ളി ഇടവകക്കാര്‍ പ്രതിസന്ധിയിലായത്. നെടിയവിള തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് സംസ്‌കരിക്കാനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിന് കുടുംബം തയാറെടുക്കുമ്പോഴാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് അന്നമ്മയുടെ […]

India Kerala

കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു. സി.എഫ് തോമസ് എം.എല്‍.എയെ ചെയര്‍മാനാക്കാനുളള നീക്കത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിച്ചേക്കില്ല. മാണിയുടെ നാല്പത്തിയൊന്നിന് ശേഷം സംസ്ഥാന സമിതി വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ജോസഫ് വിഭാഗം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടി സ്ഥാനവും ഡപ്യൂട്ടി […]

India National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ജവാനും ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായി. പുല്‍വാമയിലെ ദലിപോരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.