മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രങ്ങളാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ശങ്കരന്‍തമ്പിയും നകുലനുമെല്ലാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും ഈ കഥപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസില്‍ മായതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ പലരും ധരിച്ചിരിക്കുന്നത് പോലെ ശങ്കരന്‍ തമ്പി വെറുമൊരു കെട്ടുകഥയല്ല. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തായി തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ ആയിരുന്നു ശങ്കരന്‍ തമ്പി. അന്നാട്ടിലെ എല്ലാ ജനങ്ങളും ഭയഭക്തി ബഹുമാനത്തോടുകൂടി മാത്രം സംസാരിച്ചിരുന്ന തമ്പുരാന്‍. അദ്ദേഹത്തിന്‍റെ ഊരിയ വാളിനെ പേടിയില്ലാത്ത ഒറ്റ കള്ളന്മാരും, പിടിച്ചുപറിക്കാരും ഇല്ലായിരുന്നു. ഇപ്പോള്‍ മണിചിത്രത്താഴ് എന്ന […]
Author: Tomy Thondamkuzhy
ഗോഡ്സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ ദേശഭക്തനെന്ന് മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രഗ്യാ സിങ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോടാണ് പ്രഗ്യയുടെ പ്രതികരണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെ ആണെന്നുമായിരുന്നു കമൽ ഹാസന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം […]
തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയെന്ന് മമത
പശ്ചിമ ബംഗാളിലെ പ്രചാരണ സമയം വെട്ടിക്കുറച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമത പറഞ്ഞു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് രാത്രി 10 മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണ സമയം വെട്ടിക്കുറക്കുകയായിരുന്നു. ബംഗാളില്‍ പ്രചാരണ സമയം വെട്ടിക്കുറച്ചതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഇന്ത്യൻ […]
ഇല്ലാ കഥ പറയല്ലെ…. ധോണിയെക്കുറിച്ച് അങ്ങനെയല്ല പറഞ്ഞത്, ഒടുവില്‍ കുല്‍ദീപിന്റെ ട്വിസ്റ്റ്
ധോണിയുടെ ടിപ്‌സുകളും തെറ്റാറുണ്ടെന്ന കുല്‍ദീപ് യാദവിന്റെ പ്രസ്താവന ചില കോണുകളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി അഭിപ്രായങ്ങളും പരന്നതോടെ ധോണിയുടെ ആരാധകര്‍ താരത്തിന് എതിരായിരുന്നു. ഇപ്പോഴിതാ ഇല്ലാക്കഥകള്‍ പറയുന്നതിനെതിരെ കുല്‍ദീപ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ധോണിയുടെ ടിപ്‌സുകള്‍ തനിക്കെന്നല്ല ടീമിനൊന്നാകെ മൂല്യമേറിയതാണെന്ന് കുല്‍ദീപ് വിശദീകരിക്കുന്നു. ധോണി മുതിര്‍ന്ന താരമാണ്, അദ്ദേഹത്തിന്റെ ടിപ്‌സുകള്‍ വിലമതിക്കാനാവാത്തതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞങ്ങളെപ്പോലുള്ളവരുടെ ജോലിഭാരം കുറക്കുന്നതാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിലാണ് ചിലര്‍ക്ക് […]
രാഹുല്‍ പീരങ്കിയും താന്‍ എ.കെ 47മാണെന്ന് നവ്‌ജോത് സിംഗ് സിദ്ധു
രാഹുല്‍ ഗാന്ധി പീരങ്കിയും താന്‍ എ.കെ 47മാണെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ബുധനാഴ്ച ബിലാസ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഗംഗയുടെ പുത്രന്‍ എന്ന പേരിലാണ് 2014ല്‍ മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം റഫാല്‍ ഏജന്റായിട്ടാവും അറിയപ്പെടുക എന്നും അദ്ദേഹം ആരോപിച്ചു. എനിക്ക് മോദിയോട് ചോദിക്കാനുള്ളത് അദ്ദേഹം റഫാലില്‍ ഇടപാടില്‍ പണം കൈപ്പറ്റിയോ എന്നാണ്. ഞാന്‍ അഴിമതി നടത്തില്ല […]
പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്
പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്.ഒരാള്‍ക്ക് ഒറ്റപ്പദവി എന്ന മാനദണ്ഡമാണ് പ്രധാനം. മുന്‍ ഡി.സി.സി പ്രസിഡന്റ് മുന്‍ എം.എല്‍.എ എന്നിവര്‍ക്ക് മാത്രം കെ.പി.സി.സി ഭാരവാഹിത്വം നല്‍കാനാണ് ആലോചിക്കുന്നത്. കെ.പി.സി.സിയില്‍ 40 ല്‍ താഴെ ആയിരിക്കും ഭാരവാഹികള്‍. ജൂണ്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ധാരണ.
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ മാസം 9-ാം തീയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലായിരുന്നു സംഭവം നടന്നത്. ബസ് കോട്ടയത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ കം കണ്ടക്ടറായ സന്തോഷ് കുമാര്‍ യാത്രക്കാരിയെ കടന്നു പിടിച്ചത്. ബഹളം വച്ച സ്ത്രീ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടിയിലായിരുന്ന മറ്റേ ഡ്രൈവറുടെ […]
വില്‍ക്കാന്‍ തൃശൂര്‍ പൂരം തന്റെ തറവാട്ട് സ്വത്തല്ലെന്ന് റസൂല്‍ പൂക്കുട്ടി
തൃശൂര്‍ പൂരത്തിന്‍റെ വീഡിയോ സോണിക്ക് വിറ്റിട്ടില്ലെന്ന് സൗണ്ട് ഡിസൈനറും ഓസ്‍കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. തന്‍റെ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും പൂക്കുട്ടി പറയുന്നു. ‘ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തൃശൂര്‍ പൂരത്തിന്‍റെ ഓഡിയോ ഞാന്‍ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍ അതില്‍ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്‍റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്‍റെ അറിവ്. റസൂല്‍ പൂക്കുട്ടി […]
വിനോദിന്റേത് കൊലപാതകം; ആറു വയസുകാരനായ മകന്‍ മൊഴി നല്‍കി
തിരുവനന്തപുരം വട്ടപ്പാറയില്‍ ഈ മാസം 12ന് മരിച്ച വിനോദിന്റേത് കൊലപാതകമെന്ന് പൊലീസ്.ഭാര്യയുടെ സുഹൃത്ത് മനോജാണ് കൊലപ്പെടുത്തിയതെന്ന് ആറു വയസുകാരനായ മകന്‍ മൊഴി നല്‍കി.മനോജ് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിവരം.
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ ആവശ്യപ്പെട്ടതായി പരാതി .നിലമ്പൂർ ഗുഡ് ഷെപ്പേർഡ് സ്കൂളാണ് ടി.സി.നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ടത്. ഏകജാലക സംവിധാനത്തിൽ പ്ലസ് ടുവിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്കൂൾ മാനേജ്മെന്റിന്റെ ഭീഷണി.












