രാജ്യത്തെ നിയമങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചക്ക് സഹായകമാകും വിധം പരിഷ്കരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‍ലാഡ്മിര്‍ പുടിന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അവഗണിച്ച് രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം മോസ്കോയില്‍ പറഞ്ഞു നിലവിലെ നിയമസംവിധാനങ്ങള്‍ ടെക്നോളജിയുടെ സാധ്യതകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ റഷ്യയുടേതായ കണ്ടെത്തലുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി സ്വകാര്യ മേഖലയില്‍ നിന്നുള്ള സംരംഭങ്ങള്‍ക്കും അനുമതി നല്‍കാവുന്നതാണെന്നും പുടിന്‍ പറഞ്ഞു. സൈനിക മേഖലകളില്‍ അടക്കം ആര്‍ജിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും റഷ്യന്‍ […]
Author: Tomy Thondamkuzhy
ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് തിരിച്ചടിയായെന്ന് സി.പി.എം റിപ്പോര്‍ട്ട്
വിശ്വാസികളില്‍ ഒരു വിഭാഗം എതിരായത് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.എം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ ശബരിമല കാരണമാണ് വോട്ട് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല. 20 മണ്ഡലം കമ്മിറ്റികളും തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മിറ്റിയില്‍ […]
പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്ത് വെച്ച് നഴ്സിന് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒട്ടോ ഡ്രൈവറായ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.
എത്ര കണ്ടാലും മതിവരില്ല ഈ ക്യാച്ച്…
ഫീല്‍ഡില്‍ കാണികളെ അത്ഭുതപ്പെടുത്തുന്ന താരങ്ങളുണ്ട്. എന്നാല്‍ എതിരാളികളുടെ പോലും കയ്യടി നേടുന്നവര്‍ കുറവാണ്. അതുപോലൊരു താരമാണ് ഇംഗ്ലണ്ടിന്റെ ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ്. ആരും കൊതിച്ചുപോകുന്ന താരം. ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സ്റ്റോക്സ് ഒരിക്കല്‍ കൂടി തന്നെ തന്നെ അടയാളപ്പെടുത്തുകയായിരുന്നു. ബാറ്റെടുത്തപ്പോള്‍ റണ്‍ മെഷീനായ സ്റ്റോക്സ്, ഫീല്‍ഡില്‍ പറക്കുംതാരവുമായി. രണ്ടു കിടിലന്‍ വിക്കറ്റുകള്‍, പിന്നെ രണ്ടു മിന്നും ക്യാച്ചുകളും. അതില്‍ ഒന്നാകട്ടെ അവിശ്വസനീയ ക്യാച്ചും. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളില്‍ ഒന്നായിരിക്കും സ്റ്റോക്സ് ഇന്നലെ […]
ആമിയില്ലാത്ത മലയാളത്തിന് പത്താണ്ട്
എന്റെ പ്രണയം കാട്ടു തേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു’. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത്‍ വര്‍ഷം. കഥകളിലൂടെയും കവിതയിലൂടെയും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു മാധവിക്കുട്ടി. സ്ത്രീയുടെ പ്രണയത്തെ, പ്രണയ വികാരങ്ങളെ അത്ര മേല്‍ മനോഹരമായി തുറന്നെഴുതിയ കഥാകാരി മാധവിക്കുട്ടിയല്ലാതെ മറ്റാരാണ്. സ്നേഹമായിരുന്നു മാധവിക്കുട്ടിയുടെ ഭാഷ, പ്രണയമായിരുന്നു ഊര്‍ജം. സ്വപ്‌നവും ജീവിതവും രണ്ടായ് നീങ്ങിയപ്പോഴുള്ള നഷ്ടവും സ്വപ്‌നങ്ങളുമാണ് മാധവിക്കുട്ടിയുടെ പല കഥകളും. ബാല്യകാല സ്‌മരണകള്‍, എന്റെ കഥ, നീര്‍മാതളം പൂത്തകാലം, […]
അമിത് ഷാക്ക് ആഭ്യന്തരം, പ്രതിരോധം രാജ്നാഥ് സിങിന്, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍
രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. അമിത് ഷായാണ് ആഭ്യന്തര വകുപ്പ് മന്ത്രി. രാജ്നാഥ് സിങ് സിങിന് പ്രതിരോധ വകുപ്പിന്റെയും നിതിന്‍ ഗഡ്കരിക്ക് റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും ചുമതല ലഭിച്ചു. നിര്‍മലാ സീതാരാമനാണ് ധനകാര്യ മന്ത്രി. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്. സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളധീരന്‍ വിദേശ കാര്യ സഹമന്ത്രിയാകും. മന്ത്രിസ്ഥാനം കുറഞ്ഞതില്‍ ജെ.ഡി.യു കടുത്ത […]
മോദി ക്ഷണിച്ചതിന്റെ ആവേശത്തില്‍ അബദ്ധത്തില്‍ വീണ് വിവേക് ഒബ്‌റോയ്
സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതിന് പിന്നാലെ വിവേക് ഒബ്‌റോയിയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് തന്നെ ക്ഷണിച്ച കാര്യം വിവേക് തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.
അമിത് ഷാക്ക് ആഭ്യന്തരം, നിര്‍മ്മല സീതാരാമന്‍ ധനകാര്യ മന്ത്രി
രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. അമിത് ഷായാണ് ആഭ്യന്തര വകുപ്പ് മന്ത്രി. രാജ്നാഥ് സിങ് സിങിന് പ്രതിരോധ വകുപ്പിന്റെയും നിതിന്‍ ഗഡ്കരിക്ക് റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും ചുമതല ലഭിച്ചു. നിര്‍മലാ സീതാരാമനാണ് ധനകാര്യ മന്ത്രി. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്. സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളധീരന്‍ വിദേശ കാര്യ സഹമന്ത്രിയാകും. മന്ത്രിസ്ഥാനം കുറഞ്ഞതില്‍ ജെ.ഡി.യു കടുത്ത […]
‘കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും
കേരളത്തില്‍ നിന്നുള്ള മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതിന് സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാന്‍ തയ്യാറാണ്. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് സംഘടനക്കകത്ത് പ്രശ്നങ്ങളില്ലെന്നും മുരളീധരന്‍ മീഡിയവണിനോട് പ്രതികരിച്ചു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്‍ മീഡിയവണിനോട് വിവിധ വിഷയങ്ങളില്‍ പ്രതികരിച്ചത്. കേരളത്തില്‍ നിന്നുള്ളയാളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ […]
പ്രളയ ദുരന്തത്തില്‍ നിന്ന് ഇന്നും മുക്തമാകാതെ മക്കിമല ഗ്രാമം
പ്രളയ ദുരന്തത്തില്‍ രണ്ട് പേര്‍ മരിച്ച വയനാട്ടിലെ മക്കിമല ഗ്രാമത്തില്‍ ഇനിയും പുനരധിവാസം എങ്ങുമെത്തിയില്ല. ഒന്നര മാസക്കാലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ തലപ്പുഴ മക്കിമല പ്രദേശത്തെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലിൽ കഴിയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ മലവെള്ളപ്പാച്ചിലിൽ തലപ്പുഴ മക്കിമലക്കാർക്ക് നഷ്ടമായത് ഒരു കുടുംബത്തിലെ രണ്ടുപേരെയാണ്. ഓഗസ്റ്റ് 9ന് നേരം പുലർന്നപ്പോൾ ഉരുൾപ്പൊട്ടലിൽ പ്രദേശവാസിയായ മംഗലശ്ശേരി റസാക്കും ഭാര്യ സീനത്തും മണ്ണിനടിയിലകപ്പെടുകയായിരുന്നു. പിന്നീട് ഒന്നരമാസക്കാലം സമീപവാസികളായ 29 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിഞ്ഞു കൂടി. ഇവർ […]












