വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടർന്നുള്ള വകുപ്പ് തല നടപടികളിൽ നിന്ന് ഡി.ഐ.ജി എ.വി. ജോർജിനെ ഒഴിവാക്കി. കൊലപാതകത്തിൽ ജോർജിന് പങ്കില്ലന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ഡി.ജി.പിയുടെ ക്ലീൻ ചിറ്റ്. അതേസമയം കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. എ.വി. ജോർജ് എറണാകുളം റൂറൽ എസ്. പിയായിരിക്കെ രൂപികരിച്ച പ്രത്യേക സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.സ്ക്വാഡ് രൂപീകരിച്ചത് നിയമ വിരുദ്ധമായിട്ടാണെന്നും കൊലയിൽ ജോർജിനും […]
Author: Tomy Thondamkuzhy
പാർലമെന്ററി പാർട്ടി നേതാവായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ബെന്നി ബെഹനാന്‍
പാർലമെന്ററി പാർട്ടി നേതാവായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ബെന്നി ബെഹനാന്‍. ശക്തമായ പ്രതിപക്ഷത്തെ രാജ്യത്തെ ജനം ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധ രീതിയിലൂടെ സീറ്റ് കൂട്ടി പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബെന്നി ബെഹനാന്‍ മീഡിയവണിനോട് പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി ആരോഗ്യ വകുപ്പ് വിജിലന്‍സ്. ലോക്കല്‍ പര്‍ച്ചേയ്സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി. വൈകല്യ മുക്തി പദ്ധതിക്കായി ഓര്‍ത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേട്. ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഹെഡ് നഴ്സ് അപേക്ഷ നല്‍കും മുന്‍പ് ടെണ്ടര്‍ ക്ഷണിച്ചു. പാലിയേറ്റീവ് കെയര്‍ ഹെല്‍പ്പറായ താത്ക്കാലിക ജീവനക്കാരന്‍ ടെണ്ടര്‍ നടപടിയിലടക്കം ഇടപെട്ടു. ഇതേ ജീവനക്കാരന്റെ നിയമനത്തില്‍ സെലക്ഷന്‍ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും വിജിലന്‍സ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മീഡിയവണിന് […]
റമദാനിലെ അവസാന വെള്ളിയാഴ്ച്ച മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കായി തിരക്ക്
റമദാനിലെ അവസാന വെള്ളിയാഴ്ച്ച മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥനക്കായി തിരക്ക്. രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്നലെ പള്ളിയിലെത്തിയത്. വിശ്വാസികള്‍ക്കായി കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് വിശ്വാസികള്‍ മസ്ജിദുല്‍ അഖ്സയിലെത്തിയത്. റമദാനില്‍ പ്രവേശനാനുമതി ലഭിച്ചതോടെ ഗസ്സയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നുമായി നിരവധി ഫലസ്തീനികളും പങ്കെടുത്തു. ഏതാണ്ട് 260,000 വിശ്വാസികളാണ് റമദാനിലെ അവസാന വെള്ളിയാഴ്ച പങ്കെടുക്കാന്‍ എത്തിയത്. രാവിലെ മുതല്‍ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തി തുടങ്ങിയിരുന്നു. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുറമേ പതിനായിരക്കണക്കിന് […]
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ജറുസലം ദിനം ആഘോഷിച്ചു
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ജറുസലം ദിനം ആഘോഷിച്ചു. നൂറുകണക്കിന് ഫലസ്തീനികളും സിറിയക്കാരുമാണ് ദിനം കൊണ്ടാടിയത്. ഫലസ്തീന് ഐക്യദാർഢ്യവുമായി എല്ലാ വര്‍ഷവും റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ജറുസലം ദിനം ആഘോഷിക്കുന്നത്. 1979 ല്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള റൂഹുള്ള ഖുമൈനിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. സിറിയൻ-ഫലസ്തീനിയൻ പതാകകൾ വഹിച്ചു ദമാസ്കസിന്റെ തെരുവുകളിലൂടെ പ്രകടനങ്ങൾ നടത്തിയ ജനക്കൂട്ടം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ ഇടപെടലുകള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജറുസലമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കാന്‍ നടപടിയെ അംഗീകരിക്കാന്‍ […]
അവന്‍ എന്നും സ്‌പെഷ്യലായിരിക്കും, എന്റെ ഭാഗ്യം; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മയില്‍ ദുല്‍ഖര്‍
യുവത്വത്തിന്റെ ആഘോഷവുമായി എത്തിയ ബാംഗ്ലൂര്‍ ഡേയ്സ് അങ്ങിനെയൊന്നും മറവിയിലേക്ക് പോകില്ല.ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ്, നസ്രിയ, പാര്‍വ്വതി തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തെ അത്രയധികം മലയാളികള്‍ ഏറ്റെടുത്തിരുന്നു. 2014ല്‍ ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ഹിറ്റാണ്. ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷം തികയുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. എന്നും ഓര്‍ത്തുവെക്കുന്ന ചിത്രമായിരിക്കും ബാംഗ്ലൂര്‍ ഡെയ്‌സ് എന്നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ചിത്രത്തിലെ അജു എന്ന കഥാപാത്രം എന്നും തനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും എന്നും […]
ഇന്ന് പാക്-വിന്‍ഡീസ് പോരാട്ടം
ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ഇറങ്ങുന്നു. വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക. സമീപകാലത്ത് തിരിച്ചടികളിലൂടെ കടന്ന് പോയ രണ്ട് ടീമുകള്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ നേര്‍ക്ക് നേര്‍ വരികയാണ്. അപ്രവചനീയതയാണ് ഇരു ടീമുകളുടേയും മുഖമുദ്ര. ആരെയും തോല്‍പ്പിക്കും. ആരോടും തോല്‍ക്കും. റസല്‍, ഗെയില്‍, പൊള്ളാര്‍ഡ്, ഹെറ്റ്മെയര്‍.. അങ്ങനെ കൂറ്റനടിക്കാരുടെ ഒരു അക്ഷയഖനിയാണ് വിന്‍ഡീസ് ടീം. സന്നാഹമത്സരത്തില്‍ ന്യൂസിലന്‍റിനെതിരെ 421 റണ്‍സ് അടിച്ച കരീബിയന്‍ സംഘം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. […]
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹന്‍ കീഴടങ്ങി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. എം ബിജു കൊച്ചി ഡി.ആ.ര്‍.ഐ ഓഫിസില്‍ കീഴടങ്ങി. രാവിലെ പത്തരയോടെ അഭിഭാഷകനൊപ്പം എത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണം കടത്തിയതായി ഡി.ആര്‍.ഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷേ പരിഗണിച്ച ഹൈക്കോടതി വെള്ളിയാഴ്ച് പത്തുമണിക്കകം കീഴടങ്ങാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ബിജുവാണെന്നാണ് നിഗമനം. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം ഡി.ആർ.ഐയുടെ […]
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ; പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യം
രാഹുൽ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്- എൻ.സി.പി ലയനം നടക്കുമെന്ന റിപ്പോർട്ടുകൾ ഇരുപാർട്ടികളും സ്ഥിരീകരിക്കാൻ തയ്യാറായില്ല. അതേസമയം രാഹുൽ ഗാന്ധിയുടെ രാജിയിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്സഭ പാർട്ടി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സഭയിൽ സർക്കാരിന് എതിരെ കൂട്ടായ്‌മ ഉണ്ടാക്കാനും ശക്തമായ […]
മന്ത്രിസഭയിലെ പ്രതീകാത്മക പ്രാതിനിധ്യത്തില്‍ താത്പര്യമില്ലെന്ന് നിതീഷ് കുമാര്‍
മന്ത്രിസഭയിലെ പ്രതീകാത്മക പ്രാതിനിധ്യത്തില്‍ താത്പര്യമില്ലെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. ബി.ജെ.പി നല്‍കിയ ഒരു മന്ത്രിസ്ഥാനം സ്വീകരിക്കേണ്ടെന്നത് പാര്‍ട്ടി തീരുമാനമാണ്. ബിഹാറില്‍ സഖ്യത്തിന് എത്ര സീറ്റുകളാണ് ലഭിച്ചതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. തങ്ങൾ ഒരു സീറ്റും ആവശ്യപ്പെട്ടില്ല എന്നും മാധ്യമങ്ങളിൽ തങ്ങൾ മൂന്നു സീറ്റ് ആവശ്യപ്പെട്ടു എന്ന് കാണുന്നത് തെറ്റാണ് അദ്ദേഹം കൂട്ടി ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ 40 മണ്ഡലങ്ങളിൽ ജെ.ഡി.യു […]












