ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കും എന്ന സൂചനകള്‍ നല്‍കിയാണ് ക്രിസ് ഗെയില്‍ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. പക്ഷെ, ആ തീരുമാനമോ പ്രായമോ ഗെയിലിനെ സിക്സറുകള്‍ നേടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നില്ല. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം എന്ന റെക്കോഡ് ഇനി ഗെയിലിന് സ്വന്തം. ഇന്നലെ പാകിസ്താനെതിരായ മത്സരത്തില്‍ സിക്സ് നേടിയതോടെയാണ് ഗെയില്‍ ഒന്നാമതെത്തിയത്. ലോകകപ്പുകളിലെ തന്‍റെ മുപ്പത്തിയൊമ്പതാം സിക്സും പറത്തി മിസ്റ്റര്‍ 360 എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലേഴ്സിനെ മറികടന്നു. ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ […]
Author: Tomy Thondamkuzhy
മോദി ഗുരുവായൂരെത്തുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം എട്ടിന് ഗുരുവായൂരിൽ ദർശനത്തിനു എത്തിയേക്കും. എട്ടിന് ഉച്ചക്ക് 12 മണിയോടെ മോദി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചവിവരം. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ എന്തൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു അന്വേഷിച്ചതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെ.ബി മോഹൻദാസ് സ്‌ഥിരീകരിച്ചു. എന്നാൽ സന്ദര്‍ശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
രാജ്യത്തിന്‍റെ മുപ്പതാമത് ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റു
രാജ്യത്തിന്‍റെ മുപ്പതാമത് ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റു. പ്രതിരോധ മന്ത്രിയായി രാജ്നാഥ്സിംഗും ഇന്നാണ് ചുമതലയേറ്റത്. മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റെടുക്കും മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ളവരും ഇന്ന് ചുമതലയേറ്റെടുത്തു. മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗുമായി പത്ത് മണിയോടയാണ് അമിത്ഷാ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. പിന്നീട് ബി.ജെ.പി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക്. 12 മണിയോടെ ഔദ്യോഗികമായി ചുമതല ഏറ്റടെുത്തു. അധികം വൈകാതെ […]
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ നവീകരണത്തിനുള്ള നിർദ്ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം 2019
രാജ്യത്തിന്‍റെ വിദ്യാഭ്യാസമേഖലയിൽ നവീകരണത്തിനുള്ള നിർദ്ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം. പാഠ്യപദ്ധതിയിൽ പുനർരൂപീകരണം ശുപാർശ ചെയ്യുന്നതിനൊപ്പം പ്രബോധന പദ്ധതിയിലും നവീകരണം ലക്ഷ്യമിടുന്ന നയം വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണവും ആവശ്യപ്പെട്ടിട്ടുണ്ട് . ഐ.എസ്.ആർ.ഒ മുൻ തലവൻ കെ കസ്തൂരിരംഗൻ ആണ് നവ വിദ്യാഭ്യാസ നയ കമ്മിറ്റിയുടെ തലവൻ. 10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാർശയിലുള്ളത്. 1968 ലെ വിദ്യാഭ്യാസ നവനയമായ 10+2 സംവിധാനം മാറ്റിയായിരിക്കും പുതിയ വിദ്യാഭ്യാസ നയം രൂപീകൃതമാകുക. ഇന്നലെയാണ് കേന്ദ്ര മാനവ വിഭവ […]
എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം
എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം. ജെ.ഡി.എസിന് വേണമെങ്കില്‍ എല്‍ജെഡിയില്‍ വന്ന് ലയിക്കാമെന്നാണ് നിലപാട്. ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളില്‍ ലയിക്കുന്നതാണ് രീതിയെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ലയന ചര്‍ച്ചകളില്‍ അനൂകൂല നിലപാടുമായി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി രംഗത്ത് വന്നിരുന്നു. ലയനം വേഗത്തില്‍ നടക്കട്ടെയെന്ന നിലപാടാണ് ജെ.ഡി.എസ് നേതൃത്വത്തിനുള്ളത്.ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് തന്നെ വ്യക്തമാക്കുകയും ചെയ്തു. കൃഷ്ണന്‍കുട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍.ജെ.ഡി […]
അമീറിന് ഇത് സ്വപ്ന തുല്യമായ തിരിച്ചുവരവ്
വെസ്റ്റ് ഇന്‍റീസിനെതിരായ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും പാകിസ്താന് ആശ്വസിക്കാന്‍ ഒരു കാര്യമുണ്ട്. പേസ് ബൌളര്‍ മൊഹമ്മദ് അമീറിന്‍റെ മികച്ച പ്രകടനമാണ് പാക് നിരക്ക് പ്രതീക്ഷ നല്‍കുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷത്തെലെത്തിയ വെസ്റ്റ് ഇന്‍റീസ് നിരയിലെ മൂന്ന് വിക്കറ്റുകളും പിഴുതെറിഞ്ഞത് അമീറാണ്. ആറ് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അമീര്‍ നേടിയത്. ക്രിക്കറ്റ് വിദഗ്ധന്മാരുടെ കണക്കുകളനുസരിച്ച് ലോകകപ്പില്‍ ഉറ്റ് നോക്കുന്ന മികച്ച താരങ്ങളുടെ പട്ടികയില്‍ അമീറുമുണ്ട്. ആദ്യം പുറത്ത് പോയത് ഷായ് ഹോപ്പായിരുന്നു. 17 […]
പിഷാരടിയുടെ സംവിധാനത്തില്‍ ഗാനഗന്ധര്‍വനായി മമ്മൂട്ടി; ചിത്രീകരണം ആരംഭിച്ചു
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് ഗാനഗന്ധർവനിലെ നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ […]
പി.ജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി
പാര്‍ട്ടി പദവികളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പി.ജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ജോസഫ് കത്ത് നൽകിയത് പാർട്ടിയിൽ ആലോചിക്കാതെയാണ് . തീരുമാനമെടുക്കാനായി പാര്‍ട്ടി കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്നും ജോസ് കെ മാണി പറഞ്ഞു . അതേസമയം അവസാനവട്ട ഒത്തുതീർപ്പ് ശ്രമങ്ങളും ജോസ് കെ മാണി വിഭാഗം നടത്തുന്നുണ്ട്. ചെയർമാന്റ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനാണെന്ന് കാട്ടിയാണ് കഴിഞ്ഞദിവസം പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തു നൽകിയത്. ഈ കത്ത് ഭരണഘടനാ […]
ഇവിഎം ക്രമക്കേട് വിവാദത്തില്‍ ലീഗില്‍ ഭിന്നത
ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്‌ലീം ലീഗില്‍ ഭിന്നത. പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തി. ഇവിഎം ക്രമക്കേട് ഇല്ലെന്ന് പറയുന്നവർ ഏക സിവിൽ കോഡിനെയും പിന്തുണക്കും. ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് പല തവണ വിലക്കിയിരുന്നു.വോട്ടിങ് മെഷീന്‍ സുതാര്യമല്ല എന്നതിന് നിരവധി തെളിവുകളുണ്ട്. ഇവിഎം ശരി വയ്ക്കുന്നവര്‍ മോദിയുടേത് വന്‍ വിജയമായി കാണുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. ഫിറോസിനെ തള്ളി കെ. എം ഷാജി […]












