സ്തീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര പരിഗണനയിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വെച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കെജ്‍രിവാള്‍ മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ സൗജന്യ യാത്രയെ സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെയുണ്ടായേക്കും. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമാണ് പദ്ധതിയെന്ന് കെജ്‍രിവാള്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014ലെ പോലെ ഇത്തവണയും എ.എ.പിക്ക് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല. അതേസമയം 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റും എ.എ.പി നേടിയിരുന്നു. ബി.ജെ.പിക്ക് […]
Author: Tomy Thondamkuzhy
ദല്‍ഹിയില്‍ കിട്ടിയത് ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചുകൊടുത്ത് നിതീഷ് കുമാര്‍?
ജെ.ഡി.യു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിട്ടു. ആരു മന്ത്രിയാകുമെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിക്കായി ഒഴിച്ചിട്ട സ്ഥാനത്തില്‍ പിന്നീട് ആളുവരുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ മോദി അറിയിച്ചു. ഈ മന്ത്രിസ്ഥാനം സ്വീകരിക്കണമോയെന്ന് ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം മന്ത്രിസഭാ വികസനത്തിനെ കേന്ദ്രമന്ത്രിസഭയില്‍ പ്രാധാന്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമല്ല എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ബീഹാറിലെ എന്‍.ഡി.എ സഖ്യ സര്‍ക്കാരില്‍ ജെ.ഡി.യുവിന് അര്‍ഹമായ മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇപ്പോള്‍ […]
ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ ഉഷ്ണ തരംഗം രേഖപ്പെടുത്തി
ഡല്‍ഹിയില്‍ കനത്ത ചൂട് തുടരുന്നു. ഉത്തരേന്ത്യയില്‍ പല ഭാഗത്തും ചൂട് കനക്കുകയാണ്. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് കനത്തതോടെ ഇന്നലെ രാജ്യതലസ്ഥാനത്ത് ചുവപ്പ് അലേര്‍ട് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ പല ഭാഗത്തും ഉഷ്ണ തരംഗം രേഖപ്പെടുത്തി. ഉത്തരേന്ത്യയിലെ മിക്ക നഗരങ്ങളിലും സ്ഥിതി സമാനമാണ്. ഇന്നലെ ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലാണ്. 49 ഡിഗ്രി ചൂടാണ് രാജസ്ഥാനിലെ ചുരുവില്‍ രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടര്‍ന്നേക്കുമെന്ന് […]
സ്കൂള്‍ മുറ്റത്ത് ബംജ്‍രംഗ് ദള്‍ ആയുധ പരിശീലനം നടത്തിയതായി പരാതി
സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ ബജ്‍രംഗ് ദൾ ക്യാമ്പിൽ ആയുധ പരിശീലനം നടത്തിയതായി പരാതി. മുംബെെ മിരാ റോഡിലെ സ്കൂളിൽ നടത്തിയ ബജ്‍രംഗ് ദൾ ക്യാമ്പിലാണ് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളുപയോഗിച്ച് പരിശീലനം നൽകിയതെന്ന് ഡി.വെെ.എഫ്.ഐയെ ഉദ്ധരിച്ച് എൻ.ഡി.ടി.വിറിപ്പോർട്ട് ചെയ്തു. മെയ് 25 മുതൽ ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിലാണ് ആയുധ പരിശീലനം നൽകിയത്. ബി.ജെ.പി നേതാവ് നരേന്ദ്ര മേത്തയുടെ കീഴിലുള്ള സ്ഥലത്താണ് സംഘം ക്യാമ്പ് സംഘടിപ്പിച്ചത്. പ്രദേശത്തെ യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷകരമായ […]
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി
നാല് ദിവസം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് മീനങ്ങാടി സ്വദേശിനിയായ പതിനാറുകാരിയെ കൊല്ലത്ത് കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൂന്നു ദിവസവും ട്രെയിനിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. മെയ് 31ന് എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് കാക്കവയൽ സ്വദേശിയായ പതിനാറുകാരിയെ കൊല്ലം ചടയമംഗലത്ത് വച്ചാണ് റെയിൽവെ പൊലീസ് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ ഫോട്ടോ അടക്കം പിതാവ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് […]
യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ
പാലക്കാട് തൃത്താലയിൽ ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ. പെൺകുട്ടിയെ ഹാജരാക്കാൻ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. രാവിലെ 10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പി ഓഫീസിലാണ് യുവതിയെ ഹാജരാക്കുക. ദലിത് യുവാവിനെ വിവാഹം ചെയ്തതിനാണ് നവവധുവിനെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയെയാണ് ഭാര്യ വീട്ടുകാർ ഒരു മാസമായി തടവിൽ വെച്ചിരിക്കുന്നത്. സംഭവം വാർത്തയായതോടെ വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി തൃത്താലയിലെത്തി. പെൺകുട്ടിയുടെ മലപ്പുറം […]
പാലക്കാട് ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്
പാലക്കാട് നല്ലേപ്പിള്ളിയിൽ ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഡ്വ.ബിജു മോഹനന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും . എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബിജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബിജുവിനോട് കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്. ഗൾഫിൽനിന്ന‌് സ്വർണം കടത്താനും ബിജുവുണ്ടായിരുന്നുവെന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ […]
കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന
ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാന്‍ ജോസ് കെ.മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കായി സഭയും കോണ്‍ഗ്രസും നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടെന്നാണ് വിവരം. കെ.എം മാണി ഉണ്ടാക്കിയ പാര്‍ട്ടി ആര്‍ക്കും വിട്ട് നല്‍കേണ്ടതില്ലെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ മാണിയുടെ മകനായ ജോസ് കെ.മാണി തന്നെ ചെയര്‍മാനാകണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം […]
100 ശതമാനം കുടുംബചിത്രം; ദിലീപിന്റെ ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്
കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചത്. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് ‘ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് […]












