സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തില്‍. ഭൂരിഭാഗം പുസ്തകങ്ങളും വിതരണം ചെയ്ത് കഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും കൊടുത്ത് തീര്‍ത്തു. മൂന്ന് കോടി 25 ലക്ഷം പുസ്തകളാണ് ഇത്തവണ വേണ്ടി വന്നിരുന്നത്. ഇതില്‍ മൂന്ന് കോടി 14 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള പുസ്തകങ്ങളും വിതരണം ചെയ്യുന്നതോടെ പുസ്തക വിതരണം പൂര്‍ണ്ണമാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കണക്കുകള്‍ പ്രകാരം 97 ശതമാനം […]
Author: Tomy Thondamkuzhy
ഇന്ന് ഇഗ്ലണ്ട്-പാക് പോരാട്ടം
ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. അതേസമയം വെസ്റ്റിന്‍ഡീസിന് മുന്നില്‍ 7 വിക്കറ്റിന് തോറ്റാണ് പാകിസ്താന്‍ എത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സെന്ന വലിയ സ്കോറിന് മറികടന്ന് ഇംഗ്ലണ്ട് ഈ ലോകകപ്പിലെ ഫേവറിറ്റ്സുകളെന്ന് ഒരിക്കല്‍ കൂടി അറിയിച്ചിരുന്നു. ബാറ്റിങ്ങിലും ബൌളിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബെന്‍സ്റ്റോക്സിന്റെ ഓള്‍റൌണ്ടര്‍ പ്രകടനമാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനായാല്‍ വലിയൊരു […]
മമ്മൂട്ടി നായകനായ ഉണ്ട ഈദിനില്ല; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
മമ്മൂട്ടി നായകനായ ഉണ്ട സിനിമ ഈദിന് റിലീസ് ചെയ്യില്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് റിലീസ് തിയതി മാറ്റിയതായുള്ള അറിയിപ്പ് ഔദ്രോഗികമായി തന്നെ അറിയിച്ചത്. ജൂണ്‍ 14നാകും സിനിമ റിലീസ് ചെയ്യുക. സെന്‍സറിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് റിലീസ് തിയതി മാറ്റിയതെന്നാണ് സൂചനകള്‍. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. […]
ഐ.എ.എസ് ഓഫീസറുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം
ഗാന്ധിയെ കൊന്നതിന് ഗോഡ്സെക്ക് നന്ദി പറഞ്ഞ് മുബൈയിലെ ഐ.എ.എസ് ഓഫീസര്‍. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് നിധി ചൗധരി എന്ന ഐ.എ.എസ് ഓഫീസര്‍ ഗാന്ധി വിരുദ്ധ പരാമര്‍ഷം നടത്തിയത്. മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികാഘോഷത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. ‘ഗാന്ധിജിയുടെ മുഖം നോട്ടുകളില്‍ നിന്നും ലോകത്തുടനീളമുള്ള പ്രതിമകളില്‍ നിന്നും മാറ്റണം. റോഡുകളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റണം. ഇങ്ങനെയായിരിക്കും നമ്മള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കേണ്ടത്. 30.01.1948 ന് ഗോഡ്സേക്ക് നന്ദി’; നിധി ചൗധരി കുറിച്ചു. ഈ പോസ്റ്റിന് പിന്നാലെ […]
ഓൺലൈൻ തട്ടിപ്പിലൂടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന് നഷ്ടപ്പെട്ടത് 1 ലക്ഷം രൂപ
ഓൺലൈൻ തട്ടിപ്പിലൂടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന മറ്റൊരു റിട്ടയേർഡ് ജഡ്ജിയുടെ ഇമെയിൽ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഡൽഹിയിലെ പഞ്ചശീല്‍ പാർക്കിൽ താമസിക്കുന്ന ജസ്റ്റിസ് ലോധ ശനിയാഴ്ച ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫിസിലും മാളവ്യ നഗറിലെ സൈബർ സെല്ലിന്റെ ഓഫീസിലുമെത്തി പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത് . തന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ജസ്റ്റിസ് .ബി.പി […]
നിപ വൈറസ്: ലക്ഷണങ്ങള്‍, മുന്‍കരുതല്‍, അറിഞ്ഞിരിക്കേണ്ടത്…
കേരളം വീണ്ടും നിപ്പ രോഗത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈ വൈറസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ് നിപ്പ ബാധിച്ച മനുഷ്യനില്‍ നിന്നും മറ്റു മനുഷ്യരിലേക്കാണ് നിപ്പ ബാധിക്കുന്നതെങ്കിലും വ്യാപകമായി പരക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട ആവശ്യമില്ല. പക്ഷെ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം. രോഗത്തെക്കുറിച്ചും രോഗം പകരുന്ന രീതികളെ ക്കുറിച്ചും അതിന്റെ കാഠിന്യത്തെക്കുറിച്ചും അറിയുക വഴി രോഗത്തെ എളുപ്പത്തില്‍ ചെറുക്കാവുന്നതാണ്. എന്താണ് ഈ നിപ വൈറൽ പനി ? 1998 ൽ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ […]
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയിലേക്ക്
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.ഇതിനെതിരെയാണ് അപ്പീല്‍ നല്‍കുക. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കിടുവയെ പിടിച്ച കടുവകള്‍
ഐ.സി.സി റാങ്കിങ്ങില്‍ മൂന്നാമത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് വിജയപാത ബംഗ്ലാദേശ് സുഗമമാക്കി. 21 റണ്‍സിനാണ് ഏഷ്യന്‍ കടുവകളുടെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക രണ്ടിലും പരാജയപ്പെട്ടതോടെ ലോകകപ്പില്‍ അവര്‍ പതറുകയാണ്. ബംഗ്ലാദേശിന്‍റേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരും അത്യാവശ്യം ക്രീസില്‍ താളം കണ്ടെത്തിയിരുന്നു. തുടക്കം ദക്ഷിണാഫ്രിക്കക്കും ഭദ്രമായിരുന്നു. ഡികോക്കും മാര്‍ക്കമും മനോഹരമായ രീതിയിലാണ് തുടങ്ങിയത്. ഡികോക്ക് 23(32) […]
‘സ്പ്രെഡ് ലവ്’: വൈറലായി വൈറസിന്‍റെ പ്രോമോ സോങ്
പ്രേക്ഷകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന വൈറസ് ചിത്രത്തിന്‍റെ പ്രോമോ സോങ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ‘സ്പ്രെഡ് ലവ്’ എന്ന പേരില്‍ പുറത്ത് വന്ന വീഡിയോ ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം ഐ.ജി.ടി.വിയിലും ഫേസ്ബുക്കിലും വൈറലാണ്. നിപ കാലം കേരളം അതിജീവിച്ചതിന്റെ അതിശയിപ്പിക്കുന്ന കഥ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത് സംവിധായകന്‍ ആഷിക് അബുവാണ്. രേവതി, റിമ കല്ലിങ്കല്‍, പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, ജോജു ജോര്‍ജ്, സൌബിന്‍ ഷാഹിര്‍ തുടങ്ങീ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ […]
‘ഹിന്ദി ഭാഷ തമിഴന്റെ രക്തത്തിലുള്ളതല്ല’: എം.കെ സ്റ്റാലിന്‍
ഹിന്ദി ഭാഷ നിർബന്ധമാക്കുന്ന എൻ.ഡി.എ സർക്കാറിന്റെ പുതിയ കരട് വിദ്യഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. ഇത്തരം വഴിപിഴച്ച നയങ്ങൾ വലിയ ദുരന്തമായിരിക്കും സമ്മാനിക്കുകയെന്ന് സ്റ്റാലിൻ പറഞ്ഞു. മുൻ ഐ.എസ്.ആർ.ഒ തലവൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഹിന്ദി ഇതര പ്രദേശങ്ങളിലെ വിദ്യാർഥികൾ ഇംഗ്ലീഷ്, ഒരു പ്രാദേശിക ഭാഷ, ഹിന്ദി എന്നീ ഭാഷകൾ പഠിക്കണമെന്ന് ശിപാർശ ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന സ്റ്റാലിൻ, ഹിന്ദി ഭാഷ തമിഴന്റെ രക്തത്തിലുള്ളതല്ലെന്നും കൂട്ടിച്ചേർത്തു. തമിഴ്നാടില്‍ […]












