നിപ ബാധയുടെ ഉറവിടത്തിനായി പരിശോധനകള്‍ തുടരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. കേന്ദ്രസംഘമാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. എവിടെ നിന്നാണ് വിദ്യാര്‍ഥിക്ക് നിപ ബാധ ഉണ്ടായതെന്ന പരിശോധനയിലാണ് വിവിധ വകുപ്പുകള്‍. മൃഗസംരക്ഷണ വകുപ്പ് തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പന്നി ഫാമുകള്‍, വവ്വാലുകള്‍ കൂട്ടത്തോടെ താമസിക്കുന്ന മരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തുന്നുണ്ട്. അസ്വാഭാവികമായി പക്ഷികളോ മൃഗങ്ങളോ ചത്ത് കിടക്കുന്നത് കണ്ടാല്‍ വിവരം നല്‍കാന്‍ […]
Author: Tomy Thondamkuzhy
രാജസ്ഥാനില്‍ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം
രാജസ്ഥാനിലെ പാലിയിൽ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം. ക്ഷേത്ര ദർശനത്തിന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ധനേരിയ ഗ്രാമത്തില്‍ ജൂണ്‍ ഒന്നിനാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കൈകാലുകൾ ബന്ധിച്ച ശേഷം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മര്‍ദ്ദനം നടന്ന് രണ്ട് ദിവസത്തിന് ശേഷം യുവാവിന്റെ അമ്മാവന്‍ പരാതി നല്‍കിയിരുന്നു എങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പശ്ചിമബംഗാളിലെ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു; തുറന്നുപറഞ്ഞ് യെച്ചൂരി
പശ്ചിമബംഗാളിലെ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്ന് തുറന്ന് പറഞ്ഞ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ ഭീകരതയില്‍ നിന്ന് ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ സ്വാഭാവിക പ്രവണത മാത്രമായിരുന്നു അത് . എന്നാല്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്നും യെച്ചൂരി ബംഗാളില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താന്‍ കേന്ദ്രകമ്മിറ്റയോഗം ഏഴാം തീയതി ആരംഭിക്കാനിരിക്കെയാണ് യെച്ചൂരിയുടെ പ്രതികരണം. പശ്ചിമബംഗാളില്‍ ഇടത് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായപ്രകടനം . ഇടത് […]
നിപ: മരുന്ന് ആസ്ത്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, യുവാവിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി
നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ ശൈലജ. രോഗ ലക്ഷണങ്ങളുമായി കളമശേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെയും സാംപിളുകള്‍ പരിശോധനക്കയച്ചു. ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്നുകളടക്കം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എയിംസില്‍ നിന്നും കോഴിക്കോടു നിന്നുമുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനകളാണ് പുരോഗമിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയായ യുവാവിനെയും കളമശേരി മെഡിക്കല്‍ കോളജില്‍ തുടരുന്ന രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും വിദഗ്ധ സംഘം പരിശോധിച്ചിട്ടുണ്ട്. […]
പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയമെന്ന് സി.പി.ഐ റിപ്പോർട്ട്
പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയത്തിലെ സർക്കാർ നിലപാടാണെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ ശബരിമല യുവതി പ്രവേശനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് വിമർശനം. ജില്ലാ കമ്മിറ്റി നൽകിയ പ്രാഥമിക റിപ്പോർട്ട് നാളെ ചേരുന്ന സംസ്ഥാന നിർവാഹക സമിതി ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മികച്ച പ്രവർത്തനവും വിജയസാധ്യതയും ഉണ്ടായിരുന്നിട്ടും മണ്ഡലത്തിൽ പരാജയപ്പെട്ടതിന്‍റെ കാരണം ശബരിമല വിഷയമാണെന്നാണ് കണ്ടെത്തൽ. യുവതി […]
‘അവസാനം അനക്കും പെണ്ണുകിട്ടി അല്ലേ’; ‘പെണ്ണന്വേഷണം’ കിടുക്കന്‍ പ്രൊമോ സോങ് കാണാം
പെണ്ണന്വേഷണവും കല്യാണവും കല്യാണം മുടങ്ങലുമൊക്കെയായി പെണ്ണന്വേഷണത്തിന്റെ കിടുക്കന്‍ പ്രൊമോ സോംഗ് പുറത്തിറങ്ങി. ടീസര്‍ പോലെ വളരെ രസകരമായ രീതിയിലാണ് പ്രൊമോ സോംഗും അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്റ്റര്‍ ഡിസൈനിംഗിലൂടെ ശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അധിന്‍ ഒള്ളൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന […]
ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും
ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. റോസ്ബോള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഇന്ത്യ വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്. കാത്തിരിപ്പിനൊടുവില്‍ കൊഹ്ലിയും കൂട്ടരും കളത്തിലിറങ്ങുകയാണ്, വേണം ഒരു നല്ല തുടക്കം, എതിരാളികള്‍ കരുത്തരാണ്, പക്ഷെ അവരെ കടക്കുക അസാധ്യമല്ല. സന്തുലിതമാണ് ടീം ഇന്ത്യ. ബാറ്റിങ്ങിലും ബൌളിങിലും ഒന്നിനൊന്ന് മികച്ചവര്‍. ക്യാപ്റ്റന്‍ കൊഹ്ലി മുന്നില്‍ നിന്ന് നയിക്കുന്ന ബാറ്റിങ്. ധവാനും രോഹിത്തും ധോനിയുമാകുമ്പോള്‍ ലോകോത്തരം. ആശങ്കകളില്ലാതെ പന്തേറുകാര്‍, ബൂംറ നയിക്കുന്നു. ഭുവിയും ഷമിയും […]
ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഒരിടവേളക്ക് ശേഷം ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബി.ജെ.പിക്ക് ഭയമാണ്. സമ്പദ് വ്യവസ്ഥ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കി ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷര്‍ഗില്‍ ആവശ്യപ്പെട്ടു. വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ നല്‍കിയ 2008 മുതല്‍ 19 വരെയുള്ള കണക്കുകള്‍ പരാമര്‍ശിച്ചാണ് വിമര്‍ശം. മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി തുടങിയവര്‍ വന്‍ വായ്പ […]
കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു
കോംഗോയില്‍ എബോള പടര്‍ന്നു പിടിക്കുന്നു. 2000ത്തിലധികം എബോള കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1252 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം 2008 പേര്‍ക്കാണ് കോംഗോയില്‍ ഇതിനോടകം എബോള സ്ഥിരീകരിച്ചത്. ഇതില്‍ 94 പേര്‍ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമാണ്. 1252 പേര്‍ എബോള ബാധയെ തുടര്‍ന്ന് മരിച്ചു. എബോള ബാധിതരായ 532 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഇത് ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. […]
അരുണാചല്‍ പ്രദേശില്‍ കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം
അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. തെരച്ചിലില്‍ ഐ.എസ്.ആര്‍.ഒയും പങ്കുചേര്‍ന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബാഗങ്ങളെ വിവരമറിയിച്ചതായി വ്യോമസേന ട്വീറ്റ് ചെയ്തു. തെരച്ചില്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും കാണാതായ വ്യോമ സേന വിമാനം ആന്റണോവ് എന്‍ എന്‍ 32 കണ്ടെത്താനായില്ല. ഐ.എസ്.ആര്‍.ഒ അടക്കം പങ്കുചേര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എം.ഐ 17 എസ്, എഎല്‍എച്ച്, പി8ഐ, സുഖോയ്-30, സി-30 എന്നീ വിമാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 8 വ്യോമസേന അംഗങ്ങള്‍ അടക്കം 13 പേരുടെ കുടുംബാംഗങ്ങളെ വ്യോമ […]












