Cricket Sports

ലോകകപ്പ്: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ തന്നെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. നായകന്‍ വിരാട് കോഹ്‍ലി മൂന്നാമനാകുമ്പോള്‍ ഇന്ത്യക്ക് തലവേദനയായിരുന്ന നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍ വരും. തുടര്‍ന്ന് ധോണിയും കേദാര്‍ ജാദവും പാണ്ഡ്യയും കൂടിയാകുമ്പോള്‍ ബാറ്റിങ്ങ് നിര സന്തുലിതം. ജസ്പ്രിത് ബുംറ നയിക്കുന്ന ബൌളിങ്ങ് നിരയും മികച്ചതാണ്. സ്പിന്‍ കരുത്തില്‍ കുല്‍ദീപും ചഹലും ചേരുന്നുണ്ട്. ബുംറക്ക് മികച്ച […]

Entertainment

ബിജിബാലിന്റെ സുന്ദര ശബ്ദത്തില്‍ ശുഭരാത്രിയിലെ മൊഞ്ചുള്ള പാട്ട്

ദിലീപ് നായകനാകുന്ന ശുഭരാത്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആലമിനീദിന്‍ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ബിജിബാലും സൂരജ് സന്തോഷുമാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സിദ്ധിഖ്, ശാന്തികൃഷ്ണ, സ്വാസിക, നെടുമുടി വേണു എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. അനു സിത്താരയാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നാദിര്‍ഷ, സായ് കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ആശാ ശരത്, ഷീലു എബ്രഹാം, കെ.പി.എ.സി ലളിത, സ്വാസിക എന്നിവരാണ് ചിത്രത്തിലെ […]

India National

മോദിയുടെ സത്യപ്രതിജ്ഞ ഒബാമ ടിവിയില്‍ വീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയില്‍ വീക്ഷിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ വൈറലാണ്. ആയിരക്കണക്കിന് പേരാണ് ഈ ചിത്രത്തിന്റെ നിജസ്ഥിതി അറിയാതെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. ഇതാണ് മോദിയുടെ ശക്തി, ഒബാമ വരെ മോദിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കാണുന്നത് കണ്ടോ എന്ന കുറിപ്പുമായാണ് ഈ ചിത്രം ഫേസ്‍ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പ്രചരിക്കുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ഒബാമ ടിവിയില്‍ കണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന […]

India National

ഉത്തരേന്ത്യയും ഇന്ന് പെരുന്നാള്‍ ആഘോഷത്തില്‍

ഉത്തരേന്ത്യയും ഇന്ന് പെരുന്നാള്‍ ആഘോഷത്തില്‍. ബിഹാറിലും അസമിലും മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഡൽഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെല്ലായിടത്തുമുള്ള മുസ്‍ലിംകൾ ഒരൊറ്റ ദിവസം പെരുന്നാൾ ആഘോഷിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിശ്വാസികൾക്ക് ഇന്നായിരുന്നു ചെറിയ പെരുന്നാൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട പള്ളികളിലൊന്നായ ഡൽഹി ജമാ മസ്ജിദിൽ രാവിലെ 7.15നായിരുന്നു പെരുന്നാൾ നമസ്കാരം. ഡൽഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി നമസ്കാരത്തിന് നേതൃത്വം നൽകി. രാവിലെ തന്നെ ആയിരക്കണക്കിന് ആളുകളാണ് […]

India National

പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്. കക്കപോര നര്‍ബാല്‍ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട നഗീന ബാനുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ വെടിയുതിര്‍ക്കുയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മുഹമ്മദ് സുല്‍ത്താന്റെ നില ഗുരുതരമാണ്. പ്രദേശം ഒഴിപ്പിച്ച സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.

India Kerala

ബാലഭാസ്കറിന്‍റെ മരണം അപകട മരണമല്ലെന്ന് കലാഭവന്‍ സോബി

ബാലഭാസ്കറിന്റേത് അപകട മരണമല്ലെന്ന് കലാഭവന്‍ സോബി. വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്നാണ് വിശ്വാസം. പൊലീസ് പ്രകാശന്‍ തമ്പിയെ അറസ്റ്റ് ചെയ്ത ശേഷമാണ് സംശയം തോന്നി തുടങ്ങിയത്. അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത് രണ്ട് പേര്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നാണ് സോബി നേരത്തെ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. […]

India Kerala

കേരള കോണ്‍ഗ്രസിലെ തര്‍‌ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു

കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചകൾക്ക് കളമൊരുങ്ങുന്നു. ജോസഫ് വിഭാഗവും ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങുന്നത്. എന്നാൽ മുതിർന്ന നേതാക്കളെ കൂടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് മോൻസ് ജോസഫ് അടക്കമുള്ളവർ പറയുന്നത്. അതേസമയം പ്രശ്നം പരിഹരിക്കാൻ കോൺഗ്രസും രംഗത്തിറങ്ങി. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ കേരള കോൺഗ്രസ് എമ്മിലെ തർക്കം തെരുവിലേക്ക് വരെ എത്തി. ഒരു വിട്ടുവീഴ്ചയ്ക്കും നേതാക്കൾ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെയാണ് സഭയും കോൺഗ്രസും പ്രശ്നത്തിൽ ഇടപെട്ടത്. ഇതോടെയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് കളമൊരുങ്ങിയത്. […]

Association Pravasi Switzerland

സൂറിച്ചിൽ നടക്കുന്ന പതിനാറാം കേളി ഇന്റർനാഷണൽ കലാമേളക്ക് തിരി തെളിഞ്ഞു .

സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ആണ് ഇന്ത്യക്ക് വെളിയിൽ വച്ച് നടത്തുന്ന ഏറ്റവും വലിയ യുവജനോത്സവവേദി ഒരുക്കുന്നത്. ഇനി രണ്ടു ദിനരാത്രങ്ങൾ ഭാരതീയ കലകൾ സൂറിച്ചിൽ പ്രഭ ചൊരിയും. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി മുന്നൂറിലധികം രജിസ്ട്രേഷനാണ് ഇത്തവണ ഉള്ളതെന്ന് ജനറൽ കൺവീനർ റീന അബ്രാഹം അറിയിച്ചു. ഇന്ത്യൻ കലകൾക്ക് വെള്ളവും വെളിച്ചവും നൽകി യുവജനോത്സവത്തിലൂടെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന സാർവ്വദേശീയ മേളയാണ് കേളി അന്താരാഷ്ട്ര കലാമേള. ഇന്ത്യൻ എംബസ്സി, സൂര്യ ഇന്ത്യ […]

Entertainment

നിപ ജാഗ്രത നിര്‍ദേശം വൈറസിന്റെ പരസ്യമെന്ന് കമന്റ്; എന്നാല്‍ സിനിമ കാണേണ്ടെന്ന് ടൊവിനോ

നിപ വൈറസിനെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ ബോധവത്കരണ പോസ്റ്റിട്ടതിനെ സിനിമയുടെ പരസ്യമാണെന്ന് വിമര്‍ശിച്ചയാള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാമിലിട്ട ബോധവത്കരണ പോസ്റ്റിലാണ് സിനിമയുടെ പ്രമോഷനാണെന്ന് പറഞ്ഞ് ഒരാള്‍ കമന്റിട്ടത്. ഇതിന് മറുപടിയുമായി താരം രംഗത്തെത്തി. ഈ സമീപനം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ ആ സിനിമ കാണേണ്ട എന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് പടര്‍ന്നു പിടിച്ച കേരളത്തിലാകെ ഭീതിയിലാഴ്ത്തിയ നിപയെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. […]

Football Sports

നെയ്മര്‍ക്കെതിരെ ബലാത്സംഗാരോപണം

ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെ ബലാത്സംഗാരോപണം ഉന്നയിച്ച യുവതിയുടെ കേസ് ഉപേക്ഷിക്കുകയാണെന്നും ഇനി യുവതിക്ക് വേണ്ടി കോടതിയിലേക്കില്ലെന്നും അഭിഭാഷകര്‍. യുവതിക്ക് വേണ്ടി കേസ് ഏറ്റെടുത്ത അഭിഭാഷക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കേസില്‍ നിന്ന് പിന്‍മാറിയത്. നെയ്മറുമായി ഉഭയക്ഷിസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നാണ് യുവതി ആദ്യം തങ്ങളോട് പറഞ്ഞതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഇതിന് ശേഷം നെയ്മര്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു. എന്നാല്‍ ബ്രസീല്‍ പൊലീസിന് യുവതി നല്‍കിയ പരാതിയില്‍ നെയ്മര്‍, […]