തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, […]
Author: Tomy Thondamkuzhy
‘ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ; സുരേഷ് ഗോപിയുടെ ഇടപെടൽ അതിന് തെളിവ്’; വി എൻ വാസവൻ
സഹകരണ ബാങ്കുകളിലെ ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം രാഷ്ട്രീയ പകപോക്കൽ, സുരേഷ് ഗോപിയുടെ ഇടപെടൽ തെളിവെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. .സഹകരണ വകുപ്പിനെ തകർക്കാൻ കേന്ദ്ര നീക്കം ഉണ്ട്. നിക്ഷേപങ്ങളെല്ലാം സുരക്ഷിതമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.(V N Vasavan Against Suresh Gopi on ED Raid) കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം […]
14 കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കിയ ലൈറ്റ് ഇൻ ലൈഫ് ,പത്താം വർഷം 9 കോടി രൂപയുടെ പ്രവർത്തങ്ങളുമായി മുന്നോട്ട് …. ധന ശേഖരണാർത്ഥം മ്യൂസിക്കൽ മെഗാ ഷോ ഒക്‌ടോബർ 21 നു സൂറിച്ചിൽ .
മ്യൂസിക്കൽ ഷോയിൽ പങ്കെടുത്ത് കാരുണ്യപ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനും, അപരൻ്റെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറുവാനും ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു പത്ത് വർഷങ്ങൾക്ക് മുൻപ് (2013 ൽ) സ്വിറ്റ്സർലണ്ടിൽ പ്രവർത്തനം ആരംഭിച്ച ഒരു ജീവകാരുണ്യ സംഘടനയാണ് ലൈറ്റ് ഇൻ ലൈഫ്. കേരളത്തിനുപുറമെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും, കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറുമാണ് സംഘടനയുടെ പ്രധാന പ്രവർത്തന മേഖല. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ, സമൂഹത്തിൽ വിവിധങ്ങളായ കാരുണ്യപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചു എന്നുള്ള സന്തോഷത്തിലും, അതിലുപരി കൂടുതൽ പദ്ധതികൾ പ്രാവർത്തികമാക്കണമെന്നുള്ള […]
വെള്ളിയാമറ്റം, കരോട്ടുകുന്നേൽ ശ്രീമതി ഗ്രേസി ആന്റണി നിര്യാതയായി. സ്വിസ് മലയാളി ബീന (ജോൺ) വെട്ടുകല്ലേലിന്റെ മാതാവാണ് പരേത
സ്വിസ് മലയാളി ബീന (ജോൺ) വെട്ടുകല്ലേലിന്റെ (9300 Wittenbach,SG) പ്രിയ മാതാവും, തൊടുപുഴ വെള്ളിയാമറ്റം, കരോട്ടുകുന്നേൽ ശ്രീ.K.J. ആന്റണിയുടെ ഭാര്യയുമായ ശ്രീമതി ഗ്രേസി ആന്റണി (80) സെപ്റ്റംബര് 19 ന് പുലര്ച്ചെ 1.30 ന് നിര്യാതയായി. ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചിരുന്നു. ഭൗതിക ദേഹം നാളെ (20.09.2023 ബുധൻ) 4 PM ന് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷകൾ 21.09.2023 വ്യാഴാഴ്ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളിയാമറ്റം സെൻറ്. ജോർജ് ദേവാലയത്തിൽ നടത്തപ്പെടും. മറ്റു […]
വനിതാ സംവരണ ബിൽ: സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു
വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണിത്. അത്തരം നിയമ നിർമ്മാണങ്ങൾ നടക്കേണ്ടത് തന്നെയാണ്. എന്നാൽ ഇത്രയും വൈകിയത് ലജ്ജാകരം. സംവരണം നടപ്പായാൽ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം ലഭിക്കാൻ എളുപ്പമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ […]
ഡോൺ പാലത്തറയുടെ ‘ഫാമിലി’ അയർലന്റിലെ 68ാമത് കോർക്ക് ചലചിത്രമേള മത്സരവിഭാഗത്തിൽ
കോര്‍ക്ക്, അയര്‍ലന്‍ഡ് നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം ‘ഫാമിലി’ അതിന്റെ ഐറിഷ് പ്രീമിയറിനായി ഒരുങ്ങുന്നു. 68ാമത് കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് ‘ഫാമിലി’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഇക്കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ആയിരുന്നു. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ഫാമിലി’ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിനും വിനയ് ഫോര്‍ട്ടിന്റെ വേറിട്ട പ്രകടനത്തിനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഫാമിലി’ ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിലായി ആകെ പതിനൊന്ന് മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ പന്ത്രണ്ടാമത് മേളയായായി കോര്‍ക്ക് […]
കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ
കരുവന്നൂർ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ.സി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദ്ദേശത്തിനെ തുടർന്നാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. […]
വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തെരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ അവതരിപ്പിച്ചു
വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.(Narendra Modi on Womens Reservation Bill) ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ സംവരണം പുതിയ പാർലമെന്റിലെ […]
‘കോടതി നടപടികൾ പ്രഹസനമാക്കരുത്’; ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങളടങ്ങിയ ഹർജി പിൻവലിക്കണമെന്ന അപേക്ഷയില്‍ ഐ.ജി ലക്ഷ്മണയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വന്തം ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ല. കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിതെന്നും കോടതി വിമർശിച്ചു. അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണ്. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും അല്ലെങ്കിൽ കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മോൺസൺ മാവുങ്കാലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ […]
മലയാളികള്‍ക്ക് പ്രിയം ഇഗ്നിസിനോട്; കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി
മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന് മലയാളികള്‍ നല്‍കുന്ന സപ്പോര്‍ട്ട് ചില്ലറയല്ല. സംഭവം എന്താണെന്ന് വച്ചാല്‍ കേരളത്തിലാണ് ഇഗ്‌നിസ് എന്ന മോഡലിന് കൂടുതല്‍ ആവശ്യക്കാരുളളതെന്നാണ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട്. മാരുതിയുടെ വില്‍പനക്കണക്കില്‍ ആദ്യ പത്ത് സ്ഥാനത്തിനകത്തു വരാത്ത മോഡലാണ് ഇഗ്നിസ്. എന്നാല്‍ കേരളത്തില്‍ മാരുതിയുടെ വില്‍പനയുടെ ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ് ഈ ഹാച്ബാക്ക്. മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശശാങ്ക് ശ്രീവാസ്തവയാണ് കേരളത്തിന്റെ ഇഗ്നിസ് പ്രിയത്തെക്കുറിച്ച് വ്യകത്മാക്കിയിരിക്കുന്നത്. ഇഗ്നിസിന്റെ മുന്‍ഗാമിയായിരുന്ന റിറ്റ്‌സിനും കേരളത്തില്‍ മികച്ച വില്‍പന ഉണ്ടായിരുന്നു. […]












