സി.പി.എം കണ്ണൂര്‍ മുന്‍ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പാര്‍ട്ടി തിരുത്ത്. ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാന്‍ നവ മാധ്യമങ്ങളെ ഉപയോഗിക്കാതെ പാര്‍ട്ടി ഫോറങ്ങള്‍ ഉപയോഗിക്കണമെന്നും കോടിയേരി പറഞ്ഞു. വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലാണ് പി […]
Author: Tomy Thondamkuzhy
വിള്ളൽ കണ്ടെത്തിയ വല്ലാർപാടം ഗോശ്രീ പാലത്തിൽ ജില്ലാ കലക്ടർ പരിശോധന നടത്തി
ഇന്നലെ വിള്ളൽ കണ്ടെത്തിയ കൊച്ചി വല്ലാർപാടം ഗോശ്രീ പാലത്തിൽ ജില്ലാ കലക്ടർ പരിശോധിച്ചു. കൂടുതല്‍ പരിശോധന നടത്താന്‍ നാഷണൽ ഹൈവേ അതോറിറ്റിക്ക് കലക്ടര്‍ നിർദ്ദേശം നൽകി. പരിശോധന പൂർത്തികരിച്ച ശേഷമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ജില്ലാ കലക്ടർ പാലത്തിൽ സന്ദർശനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കില്ലെന്നും പാലത്തിൽ വിദഗ്ദർ […]
പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ജയിച്ചാല്‍ ജനാധിപത്യം തോറ്റെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും പ്രധാനമന്ത്രി ചോദിച്ചു. വോട്ടിംഗ് യന്ത്രവും മാധ്യമങ്ങളേയും ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ജയം എന്ന് പറയുന്നവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും എന്ത് സംഭവിച്ചു എന്നുകൂടി പറയണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് രാജ്യസഭയില്‍ നരേന്ദ്ര മോദി മറുപടി പറയുകയാണ്. ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇത് ജാര്‍ഖണ്ഡിനെ ഒന്നാകെ അപമാനിക്കലാണ്. യുവാവ് കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും കുറ്റക്കാര്‍ക്ക് കഠിന […]
വനിതാ ജയിലിലെ തടവുകാരികൾ രക്ഷപ്പെട്ടത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ
അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികൾ രക്ഷപ്പെട്ടത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ. ജയിൽ ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുന്നതിന് മുമ്പ് ശിൽപയെന്ന തടവുകാരി ഒരാളെ ഫോൺ ചെയ്തിരുന്നു. ജയില്‍ ചാടിയ തടവുപുള്ളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയിൽ ഡി.ഐ.ജി സന്തോഷ് അന്വേഷിക്കും. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിൽ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതിൽ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് […]
സച്ചിനെതിരെ ധോണി ആരാധകര്‍
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച സച്ചിനെതിരെ ധോണിയുടെ ആരാധകര്‍. സെഞ്ച്വറിയോട ടുക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്ന സച്ചിന് ധോണിയെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മത്സരത്തില്‍ ധോണി 52 പന്തിലാണ് 28 റണ്‍സെടുത്തത്. എന്നാല്‍ വിഷയത്തില്‍ സച്ചിന്‍ നടത്തിയ പ്രതികരണമാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്. ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ […]
ജതിൻ രാംദാസിന്റെ തകര്‍പ്പന്‍ പ്രസംഗം, ആ രംഗം ചിത്രീകരിച്ചതിങ്ങനെ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ ശ്രദ്ധേയ രംഗങ്ങളിലൊന്നായിരുന്നു ടൊവീനോ അവതരിപ്പിച്ച ജിതിന്‍ രാംദാസ് എന്ന രാഷ്ട്രീയക്കാരന്‍റെ പ്രസംഗം. ഇതിന്‍റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ കയ്യടി നേടിയ രംഗങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിലേത് പോലെ വലിയ ആള്‍ക്കൂട്ടമൊന്നും ചിത്രീകരണ വേളയില്‍ ഉപയോഗിച്ചിട്ടില്ല.
ഹെല്‍മറ്റില്ലെങ്കില്‍ 1000, മദ്യപിച്ചാലും ആംബുലന്‍സ് കടത്തിവിട്ടില്ലെങ്കിലും 10000 രൂപ പിഴ
റോഡുകളിലെ നിയമ ലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമ ഭേദഗതിയിലുണ്ട്. പ്രധാനപ്പെട്ട നിർദേശങ്ങൾ: മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000 രൂപ പിഴ. നിലവില്‍ 2000 രൂപയാണ്. ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ഹെല്‍മറ്റ് […]
ആര്‍.മാനസന്‍ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം സാജിദ് അജ്മലിന്
രണ്ടാമത് ആർ. മാനസൻ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന്. രണ്ട് വയസ്സുള്ള വിഷ്ണു എന്ന ആമയും 91 വയസ്സുള്ള കൃഷ്ണൻ വൈദ്യരും തമ്മിലുള്ള ബന്ധം പറഞ്ഞ സ്റ്റോറിക്കാണ് പുരസ്കാരം. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 28ന് രാവിലെ 10.30 ന് ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാനും സിനിമ സംവിധായകനുമായ വിനയൻ പുരസ്കാരം സമ്മാനിക്കും.
ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ എണ്ണിപ്പറഞ്ഞ് മഹുവ മൊയിത്ര
ലോക്സഭയിലെ കന്നിപ്രസംഗത്തിലൂടെ കയ്യടി നേടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മഹുവയുടെ പ്രസംഗം ദേശീയ രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. കൃഷ്ണനഗറില്‍ നിന്നുള്ള എം.പിയാണ് മഹുവ മൊയിത്ര. നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് ആണെങ്കിലും വിയോജിപ്പിന്‍റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്ന് പറഞ്ഞ് ആരംഭിച്ച പ്രസംഗം 10 മിനിറ്റ് നീണ്ടുനിന്നു. ഇന്ത്യ ഒരു ഫാഷിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മഹുവ, ഏഴ് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞു. ബി.ജെ.പിയുടെ ദേശീയവാദം സങ്കുചിതവും ഉപരിപ്ലവവുമാണെന്ന് മഹുവ […]
ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പ്രതിപക്ഷം
നെടുങ്കണ്ടം കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് സംശയകരമായ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായീകരിക്കേണ്ട ആവശ്യം സർക്കാരിനില്ല. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമാണ് നെടുങ്കണ്ടത്തേതെന്ന് പി.ടി തോമസ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അടിയന്തരാവസ്ഥയുടെ വാർഷിക ദിനത്തിൽ കസ്റ്റഡി മർദനത്തിന് മറുപടി പറയേണ്ടി വന്ന വിഷമാവസ്ഥ പരാമർശിച്ചാണ് മുഖ്യമന്ത്രി തുടങ്ങിയത്. പൊലീസ് പിടികൂടിയപ്പോൾ തന്നെ പ്രതിക്ക് പരിക്കുണ്ടായിരുന്നു. ജയിലിൽ […]












