സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Author: Tomy Thondamkuzhy
ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡ്-പാകിസ്താന്‍ മത്സരം
ലോകകപ്പില്‍ ഇന്ന് ന്യൂസിലന്റ്-പാകിസ്താന്‍ പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്താന് ജയം അനിവാര്യമാണ്. മറുവശത്ത് നാളെ ജയിച്ചാല്‍ ന്യൂസിലന്റിന് സെമിഫൈനല്‍ ഉറപ്പിക്കാം. പാകിസ്താന് ഇത് ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ ഏറെക്കുറെ പുറത്താണ്. ജയിച്ചാല്‍ പ്രതീക്ഷയുടെ വാതില്‍ അടയാതിരിക്കും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ അവര്‍ ആത്മവിശ്വാസം തിരികെ പിടിച്ചിട്ടുണ്ട്. ബാറ്റിങ് നിര ഫോമിലേക്കെത്തി. ഓപ്പണിങ്ങില്‍ ഇമാം ഉല്‍ ഹഖും ഫഖര്‍ സമാനും പിന്നാലെ ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ കൂടി ഫോമിലെത്തിയതോടെ മധ്യനിരയും ഉണര്‍ന്നു. ബൌളിങ്ങില്‍ പ്രതീക്ഷകളത്രയും മുഹമ്മദ് ആമിറിലാണ്. […]
യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കിള്‍ പോംപിയോ ത്രിദിന സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തി
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പോംപിയോ ഇന്ന് ചര്‍ച്ച നടത്തും. 400 മിസൈലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോക്കം പോകാനാകില്ലെന്ന് നയതന്ത്ര ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കും. നിലവിലുള്ള നയതന്ത്ര നയങ്ങളിലെ വെല്ലുവിളി, 29 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം. റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ നീക്കം തുടങ്ങിയവയെല്ലാം ഉന്നതതതല […]
ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുബൈ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പരാതി നൽകിയത്. യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി. ബാലകൃഷ്ണന്‍ എന്നാണ്. 2010-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് പേര് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.
വല്ലാര്‍പാടത്ത് പാലത്തില്‍ വിള്ളല്‍; പാലം താത്കാലികമായി അടച്ചു
എറണാകുളം വല്ലാര്‍പാടത്ത് ഡി.പി. വേള്‍ഡിനു മുന്നിലെ മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ ഗുരുതരമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി തടഞ്ഞിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ കിഴക്കേ അപ്രോച്ചില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്. അപ്രോച്ചിന്റെ 2 മീറ്റര്‍ വരുന്ന ആദ്യ സ്പാന്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ജിഡ ഡയറക്ടര്‍ രാമചന്ദ്രനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ പാലത്തിൽ യാത്ര ചെയ്യുന്ന […]
അബ്ദുല്ലക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുത്തേക്കും
എ.പി അബ്ദുല്ലക്കുട്ടി ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുത്തേക്കും. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വച്ചാകും അംഗത്വം സീകരിക്കുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ,ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ പുകഴ്ത്തി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
പ്രളയവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം മാനേജ്മെന്റിലെ പിഴവാണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹരജികൾ ബെഞ്ചിലെത്തുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ഡാം മാനേജ്മെന്റിലെ പിഴവ് പരിശോധിക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നു. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ അടക്കമുളളവർ സമർപ്പിച്ച മുപ്പതോളം ഹരജികളാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഈ […]
നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്
ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്നും ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കറ്റാലന്‍ ന്യൂസ്പേപ്പര്‍ സ്പോര്‍ട്ട് എന്ന മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്സയും താരവും തമ്മില്‍ വാക്കാല്‍ ഉറപ്പ് കൈമാറിയെന്നും അഞ്ച് വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റാണ് ചെയ്യാന്‍ പോകുന്നതെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ക്യാമ്പ് നൌയിലേക്ക് തിരിച്ചുവരാന്‍ താരം വളരെയധികം താല്‍പര്യം കാണിച്ചുവെന്നും സംശയം കൂടാതെ തിരിച്ചുവരവിന് സമ്മതിച്ചു എന്നുമാണ് സ്പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കായി എത്ര പണം വേണമെങ്കിലും ബാഴ്സ മുടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ വിലപേശലിന് അദ്ദേഹം […]
ശബരിമല: സ്വകാര്യ ബില്ലിന് അനുമതി തേടി വിൻസെന്‍റ് എം.എല്‍.എ കത്ത് നൽകി
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എല്‍.എ എം വിൻസെൻറ് സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വിൻസെന്റ് സ്വകാര്യ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും നിയമ വകുപ്പിന്റെ എതിർപ്പ് പരിഗണിച്ച് സ്പീക്കർ അനുമതി നൽകിയിരുന്നില്ല. എൻ.കെ പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഇതേ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് വിൻസെന്റിന്റെ പുതിയ നീക്കം.
‘പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വൻ വൃക്ഷമായി മാറിയ മനുഷ്യാ…’ ഇന്ദ്രന്‍സിനെ പ്രകീര്‍ത്തിച്ച് ബിനീഷ് കൊടിയേരി
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ബിജുവിന്‍റെ വെയില്‍മരങ്ങള്‍ അര്‍ഹത നേടി. ഈ നേട്ടത്തില്‍ ഇന്ദ്രന്‍സിനെ പ്രകീര്‍ത്തിച്ച് ബിനീഷ് കൊടിയേരി. അവഗണിച്ചു മാറ്റിനിര്‍ത്തിയ ആളുകള്‍ തന്നെ ഒരുനാള്‍ നമ്മെ കൂടെ നിര്‍ത്തുമെന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന വ്യക്തിത്വമാണ് ഇന്ദ്രന്‍സിന്റേതെന്ന് ബിനീഷ് പറഞ്ഞു. അതേസമയം, ബിനീഷിന്റെ പോസ്റ്റിന് താഴെ ബിനോയ് കേസുമായി ബന്ധപ്പെട്ട കമന്റുകള്‍ നിറയുകയാണ്. ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ ഔട്ട് […]












