ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശബരിമല കര്‍മസമിതി. നിയമ നിർമ്മാണം നടന്നില്ലെങ്കിൽ ഇതുവരെ ചെയ്തതൊക്കെ പാഴ് വേലയാകുമെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനറുടെ റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ പ്രവര്‍ത്തകര്‍ വീണു. കർമ്മ സമിതിക്ക് എതിരെയുണ്ടായ കേസുകളും പ്രവർത്തനത്തിനെ തളർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Author: Tomy Thondamkuzhy
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ റിപ്പോര്‍ട്ട്
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ.ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ട്. കാര്യമായ പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഹരീഷ് റാവത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിപദം രാജിവെച്ചു
ന്യൂഡൽഹി: രാഹുൽ ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൈനിത്താളിൽ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ അയോധ്യയിൽ […]
വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകട മരണങ്ങളില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോടതി
വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകടങ്ങളിൽ ആരെങ്കിലും മരിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി .ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ കക്ഷി ചേർത്തു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 9 ലക്ഷം രൂപ കാണാതായി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 9 ലക്ഷം രൂപ കാണാതായി. എച്ച്.ഡി.എസിന്റെ ന്യായവില സര്‍ജിക്കല്‍ ഷോറൂമില്‍ നിന്നാണ് പണം കാണാതായത്.ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പുറത്ത് നിന്നുള്ള കവര്‍ച്ചാ ശ്രമത്തിന്റെ സൂചനകളില്ലെന്നാണ് പൊലീസിന്റെ നിഗമനം
ചിലിയെ തകര്‍ത്ത് പെറു ഫൈനലില്‍
കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ തകര്‍പ്പന്‍ വിജയം. 1975ന് ശേഷം ആദ്യമായാണ് പെറു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്. ജയത്തോടെ ബ്രസീല്‍-പെറു തമ്മിലായി ഫൈനല്‍ പോരാട്ടം. പെറുവിനായി എഡിസണ്‍ ഫ്‌ളോറസ്, യോഷിമര്‍ യോട്ടന്‍, പോളോ ഗ്വെറേറോ എന്നിവര്‍ ഗോള്‍ നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നതെങ്കില്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെയായിരുന്നു പെറുവിന്റെ മൂന്നാം ഗോള്‍. അതിനിടെ ഒരു […]
ശുഭരാത്രിയുടെ വിശേഷങ്ങളുമായി അനു സിത്താരയും ഷീലുവും
യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി. ദിലീപാണ് ചിത്രത്തിലെ നായകന്‍
കസ്റ്റഡി മരണം വീണ്ടും സഭയില്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി
കെ.എസ്.യു മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാൻ സ്പീക്കര്‍ അനുമതി നല്‍കി. നെടുങ്കണ്ടം കസ്റ്റഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദ്ദനം കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ […]
പാലാരിവട്ടം മേല്‍പ്പാലം; ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പരിശോധന റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നിയമസഭയില്‍ വച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്റെ കാര്യത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ഗാര്‍ഹിക ഉപഭോക്താക്കളെയായിരിക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ ബാധിക്കുക. 20 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. കാലവര്‍ഷം കനിയാത്തതിനാല്‍ ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. പുറത്ത് നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങേണ്ട അവസ്ഥ ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയെന്ന ആവശ്യം ബോര്‍ഡ് മുന്നോട്ടുവെച്ചത്. 15 മുതല്‍ 20 ശതമാനം നിരക്ക് വര്‍ദ്ധനയാണ് ബോര്‍ഡിന്റെ ആവശ്യമെങ്കിലും 10 […]











