India Kerala

പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിൽ പീച്ചി അണക്കെട്ട്

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിൽ തൃശൂർ പീച്ചി അണക്കെട്ട്. ശക്തമായ മഴ ഉടൻ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനും പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നവർക്ക് വലിയ ദുരിതമായിരിക്കും ഇത്തവണ അഭിമുഖീകരിക്കേണ്ടി വരിക. അഞ്ചു ലക്ഷത്തോളം ആളുകളാണ് കുടിവെള്ളത്തിനായി പീച്ചി അണക്കെട്ടിനെ ആശ്രയിക്കുന്നത്. പീച്ചിയുമായി ബന്ധപ്പെട്ട കനാലുകളിലെ വെള്ളത്തെ ആശ്രയിച്ചു കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരും ഏറെ. ഏകദേശം 3000 ത്തോളം ഹെക്ടർ കൃഷി ഭൂമിയുടെ ആശ്രയമാണ് പീച്ചിയിൽ നിന്നുള്ള വെള്ളം. പീച്ചിയിലെ ഇത്തവണത്തെ ജലനിരപ്പിൽ അതുകൊണ്ടു തന്നെ […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ്തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ മര്‍ദിച്ച മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. വേണുഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ വകുപ്പ്തല നടപടി ഉടന്‍ ഉണ്ടാകും. […]

India National

സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്ന് സാമ്പത്തിക സര്‍വേ

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ തളര്‍ച്ച താല്‍ക്കാലികമാണെന്നും ധനക്കമ്മി കുറഞ്ഞ് വരികയാണെന്നും സര്‍വേ അവകാശപ്പെട്ടു. നടപ്പു വര്‍ഷം എണ്ണവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആദ്യം രാജ്യസഭയിലാണ് വച്ചത്. കടുത്ത തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും അടക്കം ഇപ്പോഴത്തെ തളര്‍ച്ചകള്‍ താല്‍കാലിമാണെന്നാണ് സര്‍വ്വേ പറയുന്നു. നടപ്പുവര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടന്നതും […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നുണ്ടായ കെ.പി.സി.സി നടപടിയില്‍ കടുത്ത പ്രതിഷേധം

ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ആലപ്പുഴയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികൾ പിരിച്ചുവിട്ട നടപടിയില്‍ കടുത്ത പ്രതിഷേധം. കുറ്റക്കാരായ നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടുകളാക്കുകയായിരുന്നുവെന്ന് ചേർത്തല മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.വി തോമസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ ബി ടീം ആയി ചിലർ പ്രവർത്തിച്ചു. ഇവർ ഇന്നും പാർട്ടിയിൽ ഉണ്ട്. വിശദീകരണം പോലും ചോദിക്കാതെയാണ് കമ്മിറ്റികൾക്ക് മേൽ കുറ്റം ചുമത്തിയതെന്നാണ് ബ്ലോക്ക്‌ ഭാരവാഹികളുടെ പരാതി.

Movies

അറബി സംസാരിക്കുന്ന തീവ്രവാദിയാകാനില്ലെന്ന് റമി മാലിക്

പുതിയ ജെയിംസ് ബോണ്ട് ചിത്രം ബോണ്ട് 25ല്‍ അഭിനയിക്കാന്‍ താന്‍ ഒരു നിബന്ധന വെച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഓസ്കര്‍ ജേതാവ് റമി മാലിക്. കഥാപാത്രം അറബി സംസാരിക്കുന്ന തീവ്രവാദിയാവരുത്, കുറ്റകൃത്യങ്ങളെ ഏതെങ്കിലും മതത്തിന്‍റെ പേരില്‍ ന്യായീകരിക്കുന്ന കഥാപാത്രമാവരുത് എന്നീ കാര്യങ്ങളാണ് വില്ലന്‍ കഥാപാത്രം ഏറ്റെടുക്കും മുന്‍പ് താന്‍ ഉറപ്പ് വരുത്തിയതെന്ന് റമി മാലിക് പറഞ്ഞു. ഗംഭീരമാണ് ബോണ്ടിലെ കഥാപാത്രം. താന്‍ വളരെ ആവേശത്തിലാണ്. തന്‍റെ കഥാപാത്രം വ്യത്യസ്തനായ തീവ്രവാദിയാണ്. ഏതെങ്കിലും മതവുമായോ പ്രത്യയശാസ്ത്രവുമായോ ബന്ധമില്ല കഥാപാത്രത്തിനെന്നും റമി മാലിക് […]

Cricket Sports

അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇരുടീമുകളും നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. നാട്ടിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. മികച്ച പോരാട്ടം നടത്തിയിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് മാത്രം പോയിന്റ് പട്ടികയില്‍ പിന്നാക്കം പോയ രണ്ട് ടീമുകള്‍. ഈ ലോകകപ്പിലെ അത്ഭുത ടീമാകുമെന്ന് കരുതപ്പെട്ട രണ്ട് ടീമുകള്‍. ഒടുവില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അവസാന മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഏഷ്യന്‍ ശക്തികളായി […]

India Kerala

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

സുപ്രിം കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിധിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെയാണ് സര്‍ക്കാരെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നല്കുമെന്നും ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സുപ്രിം കോടതി ജഡ്ജിയും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഓര്‍ത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വിധി നടപ്പാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ […]

India National

2019-ലേത് സമീപകാലത്തെ ഏറ്റവും മോശം തെരഞ്ഞെടുപ്പ്; കമ്മീഷന് രൂക്ഷവിമർശവുമായി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടത്തിപ്പിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അറുപതോളം വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന തീരെ സുതാര്യമല്ലാത്തതും നീതിപൂർവ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും ഇന്ത്യൻ പൗരന്മാരോട് ഉത്തരവാദിത്തവും തുറന്ന മനോഭാവവും ഉണ്ടായിരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു . മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് തുറന്ന കത്ത്. […]

Health

ചോക്ലേറ്റ് കഴിച്ചാല്‍ ദേഹമാസകലം ചൊറിയുന്നുണ്ടോ?

അലർജിയുടെ ലക്ഷണങ്ങൾ ശരീരത്തിന്റെ അവയവങ്ങളെ ഒറ്റയ്ക്കോ ഒരുമിച്ചോ അലർജി ബാധിക്കാം. തൊലിപ്പുറമേ ചൊറിഞ്ഞു തടിക്കുക, വയറുവേദന, ഛർദ്ദി, വയറിളക്കം, ശ്വാസംമുട്ടൽ എന്നിങ്ങനെ വിവിധ തരത്തിൽ ഭക്ഷ്യഅലർജി പ്രകടമാകാം. പക്ഷേ ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് അനാഫൈലക്സിസ് (Anaphylaxis) എന്ന പ്രതിഭാസമാണ്. അലർജിയുടെ ഭാഗമായി അതിവേഗം രക്തസമ്മർദ്ദം കുറഞ്ഞ് ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ അനാഫിലാക്സിസ് മാരകമാകാം. അലർജി ഡയറി ഒരു തവണ അലർജിയുടെ ലക്ഷണങ്ങൾ കാണിച്ച വ്യക്തി ദിവസേന ചെയ്യുന്ന കാര്യങ്ങൾ എഴുതി […]

India Kerala

ഇടുക്കി എസ്.പിയെ രക്ഷിക്കാൻ എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ രക്ഷിക്കാൻ മന്ത്രി എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം സഭയില്‍. മന്ത്രി മണി എസ്.പിയുമായി രഹസ്യ ചർച്ച നടത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മർദ്ദനം നടത്തുന്നവർ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. നെടുങ്കണ്ടത്ത് ഓട്ടോ ഡ്രൈവർ ഹക്കീം കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചത് .എന്നാൽ ആഭ്യന്തര വകുപ്പ്, മന്ത്രി എം.എം മണി. ഇടുക്കി എസ്.പി എന്നിവർക്കെതിരായ ആക്രമണമായി അത് മാറി . […]