India National

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റവതരണം തുടങ്ങി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റവതരണം തുടങ്ങി. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. […]

India Kerala

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ പ്രതിഷേധവുമായി ഫാര്‍മസിസ്റ്റുകള്‍

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ പ്രതിഷേധവുമായി ഫാര്‍മസിസ്റ്റുകള്‍ രംഗത്ത്. നഴ്സുമാരെ കൊണ്ടും മരുന്ന് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ജോലി നല്‍കാതെ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെയും ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 400 നഴ്സുമാര്‍, 200 ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസിസ്റ്റുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയത് വലിയ തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ആര്‍ദ്രം പദ്ധതിയില്‍ മാത്രമല്ല. സര്‍ക്കാര്‍ […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.

India Kerala

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലെ പി.ജയരാജന്റെ വിവാദ അഭിമുഖവും സി.പി.എം ചര്‍ച്ച ചെയ്‌തേക്കും. ആന്തൂരില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടാണ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കാനുള്ള തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗും ഇന്നു നടക്കും. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.

India National

ആധാര്‍ നിയമഭേദഗതി ബില്ല് ലോക്സഭ പാസാക്കി

സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ വിവരങ്ങള്‍ ‌കൈമാറാന്‍ അനുവദിക്കുന്ന ആധാർ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. മൊബൈല്‍ കണക്ഷന്‍ ,ബാങ്ക് അക്കൌണ്ട് എന്നിവക്ക് ആധാര്‍ വിവരങ്ങള്‍ കൈപ്പറ്റാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി ബില്ല്. ഭേദഗതി ‌സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാനാക്കുള്ള കമ്പനികളുടെ താത്പര്യം ‌സംരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ ‌ആധാര്‍ കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്ന് ‌നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി പറഞ്ഞു. പൌരന്മാരുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വകാര്യതക്ക് […]

India National

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

ണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ […]

India National

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ അടുത്തയാഴ്ച

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിക്കാന്‍ നീക്കം. ഇതിനായുള്ള ചര്‍ച്ചകള്‍ നേതാക്കള്‍ ഊര്‍ജിതമാക്കി. രാഹുലിനെ പിന്തുണച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ വിമര്‍ശനവുമായിമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരായ പോരാട്ടം പഴയതിലും ശക്തമായി തുടരുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുയാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, […]

Entertainment

നോവല്‍ അനുമതി ഇല്ലാതെ സിനിമയാക്കി; ബ്യാരിക്ക് പ്രദര്‍ശന വിലക്ക്

ദേശീയ ചലച്ചിത്രം പുരസ്‌കാരം നേടിയ സിനിമ ബ്യാരിക്ക് കോടതി വിലക്ക്. തന്റെ നോവല്‍ അനുമതി ഇല്ലാതെ സിനിമയാക്കിയെന്ന എഴുത്തുകാരി ഡോ. സാറ അബൂബക്കറിന്റെ ഹരജി പരിഗണിച്ചാണ് മംഗലൂരു ജില്ലാ സെഷന്‍സ് കോടതി സിനിമക്ക് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയത്. സാറ അബൂബക്കറിന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2011 ജൂണിലാണ് ബ്യാരി പ്രദര്‍ശനത്തിനെത്തിയത്. സിനിമക്ക് 2011 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. കെ.പി സുവീരന്‍ സംവിധാനം ചെയ്ത ചിത്രം ചന്ദ്രഗിരിയ തീരദല്ലി’ എന്ന തന്റെ കന്നടനോവല്‍ അനുമതിയില്ലാതെ സിനിമയാക്കിയതാണെന്നാരോപിച്ച് […]

Cricket Sports

അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം

ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് 23 റണ്‍സ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ 288 റണ്‍സിന് പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ ഷായി ഹോപ് ആണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പൊരുതിനോക്കിയെങ്കിലും ജയം അവര്‍ക്ക് അന്യമായി തന്നെ നിന്നു. തുടക്കത്തില്‍ അര്‍ദ്ധ സെഞ്ചുറിയുമായി ഇക്രാം അലി ഗില്ലും റഹ്മത്ത് ഷായും ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഇക്രാം അലി 86ഉം റഹമത്ത് ഷാ 62ഉം […]

India Kerala

കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് തുടക്കം

കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഭൂഗര്‍ഭജലം ഇല്ലാതാകുന്നെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജല ശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവ് കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ കാസര്‍കോട്,മഞ്ചേശ്വരം ,കാറഡുക്ക താലൂക്കുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജല സംരക്ഷണം , മഴവെള്ള സംഭരണം , പരമ്പരാഗത ജല സ്രോതസ്സുകളുടെ നവീകരണം […]