ദിലീപിനെ നായകനാക്കി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ശുഭരാത്രി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും.
Author: Tomy Thondamkuzhy
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ: കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി
മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവിന്മേല്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തുടര്‍ന്നാല്‍ അഭിഭാഷകര്‍ നടപടി നേരിടേണ്ടിവരും എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് […]
രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് ഒരു മാസത്തെ പരോള്‍
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹം നടത്താന്‍ ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. 1991ല്‍ ശ്രീപെരുംപത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലിക്കിടെ മനുഷ്യ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ വധശിക്ഷയാണ് ആദ്യം വിധിച്ചത്. പിന്നീട് 2000ല്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ […]
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തില്ല
ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ച് ഇന്ത്യ വ്യക്തമായ നിലപാടെടുത്തിരിക്കുകയാണ്. അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള ഇന്ത്യ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തി വെക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്. എണ്ണ ഇറക്കുമതി ഉള്‍പ്പടെ നിരവധി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യയും ഇറാനും ആ ബന്ധങ്ങളെല്ലാം തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇറാനുമായുള്ള ബന്ധം വേണ്ടെന്നുവെക്കാന്‍ അമേരിക്കയില്‍ നിന്നും സമ്മര്‍ദ്ധമുണ്ടോ എന്ന പത്തനംതിട്ട എം.പി ആന്‍റോ […]
ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി: ശശി തരൂര്‍
രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. വന്‍തോതില്‍ വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു വിവരവും ബജറ്റില്‍ ഇല്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പുതിയതായി ഒന്നുമില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധികള്‍ […]
പാകിസ്താൻ നടപടിയിൽ എയർ ഇന്ത്യക്ക് നഷ്ടമായത് 491 കോടി
ന്യൂഡൽഹി: പാകിസ്താൻ വ്യോമമേഖല അടച്ചതു കാരണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നാല് മാസം കൊണ്ട് നഷ്ടമായത് 548 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ്, ഫെബ്രുവരി 27 ന് തങ്ങളുടെ ആകാശ പരിധിയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കേണ്ടതില്ലെന്ന നിലപാട് പാകിസ്താൻ കൈക്കൊണ്ടത്. ഇതിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് കൂടുതൽ ദീർഘദൂര സർവീസ് നടത്തുന്ന എയർ ഇന്ത്യക്കാണ്. ജൂലൈ രണ്ടുവരെ എയർ ഇന്ത്യക്കുണ്ടായ നഷ്ടം 491 കോടിയെന്ന് സർക്കാർ വ്യക്തമാക്കി. യൂറോപ്പിലേക്കും യു.എസ്സിലേക്കും ഇന്ത്യയിൽ നിന്നുള്ള […]
സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു; വില കൂടും
ബജറ്റില്‍ സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോള്‍, വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. ഈയിടെ സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തിയിരുന്നു. 25,000 രൂപ വരെ വിലയെത്തിയിരുന്നു.
ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു
ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയാല്‍ മാത്രമേ പാകിസ്താന് സെമി പ്രവേശനം സാധ്യമാകൂ. ആയതിനാല്‍ തന്നെ ടോസ് വളരെയേറെ നിര്‍ണ്ണായകമായിരുന്നു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് പാകിസ്താന്‍ ഇന്ന് കളത്തിലിറങ്ങുന്നത്. ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മഹ്മുദുള്ളക്ക് പകരം സബീറും മെഹ്ദി ഹസന് പകരം റുബേലും ടീമില്‍ ഇടം നേടി. ബംഗ്ലാദേശ് നേരത്തെ തന്നെ ടൂര്‍ണ്ണെന്‍റില്‍ നിന്നും പുറത്തായികഴിഞ്ഞു. പാകിസ്താന്‍റെ സെമി […]
പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെതിരെ
സെമി ഫൈനല്‍ പ്രവേശനം വിദൂരമായ സാഹചര്യത്തില്‍ പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന്‍ ബംഗ്ലാദേശിനെ ഭീമന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് സെമി ബെര്‍ത്ത് സ്വന്തമാക്കാം. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം. ഇംഗ്ലണ്ടിന്റെ പരാജയവും പിന്നീട് ബംഗ്ലാദേശിനെ തോല്‍പിച്ച് സെമി ഫൈനല്‍ പ്രവേശവും എന്ന പാക് സ്വപ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. 1992 ആവര്‍ത്തിക്കാനിരുന്ന പാകിസ്താന് ഇക്കുറി ഭാഗ്യം തുണച്ചില്ല. ബംഗ്ലാദേശിനെതിരെ ഏറെക്കുറെ അപ്രാപ്യമായ ഭീമന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പാകിസ്താന് […]
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിക്കോളൂ… നികുതി കുത്തനെ വെട്ടിക്കുറച്ചു
ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജി.എസ്.ടി കൌണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് ആദായ നികുതിയില്‍ അധിക ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവാണ് ലഭിക്കുക. ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് […]











