Entertainment

മലയാളത്തില്‍ പാടിയാടി മക്കള്‍ സെല്‍വന്‍; ഓ..ഇനി എന്നാ പറയാനാ..

മികച്ച അഭിപ്രായം നേടി ജയറാം നായകനായ മാര്‍ക്കോണി മത്തായി തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ മറ്റൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. പാട്ടില്‍ അടിച്ചുപൊളിച്ച് അഭിനയിച്ചിരിക്കുന്നതും വിജയ് സേതുപതി തന്നെ.. മഞ്ഞ കുര്‍ത്തയും കസവ് മുണ്ടുമുടുത്ത് മലയാളത്തില്‍ പാടിയാടി തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് സേതുപതി. ‘എന്നാ പറയാനാ’ എന്ന പാട്ട് പാടിയിരിക്കുന്നത് അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്, നിഖില്‍ രാജ് എന്നിവരാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. […]

Cricket Sports

വികാരം കൊള്ളരുത്, പ്രായോഗിക തീരുമാനം കൈക്കൊള്ളുക: ധോണിയോട് ഗംഭീർ

ന്യൂഡൽഹി: മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ. ക്യാപ്ടൻ എന്ന നിലയിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയ ആളാണ് ധോണിയെന്നും, യുവതാരങ്ങൾ അവസരം കാത്തുനിൽക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹം ‘പ്രായോഗിക തീരുമാനം’ കൈക്കൊള്ളണമെന്നും ഗംഭീർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ധോണി ഇപ്പോൾ ഏകദിന, ട്വന്റി 20 ഫോർമാറ്റുകൡ മാത്രമാണ് ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള […]

India National

രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്

തമിഴ്നാട് സര്‍ക്കാര്‍ രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പളനിസ്വാമിയാണ് തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചത്. തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് തെങ്കാശി, ചെങ്കല്‍പട്ട് എന്നീ ജില്ലകളാണ് പുതിയതായി പ്രഖ്യാപിച്ചത്. ഭരണനിര്‍വ്വഹണ സൌകര്യത്തിന് വേണ്ടി മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച നിവേദനങ്ങള്‍ പരിഗണിച്ചാണ് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. ഇതൊടുകൂടി തമിഴ്നാട്ടില്‍ മൊത്തം 35 ജില്ലകള്‍ ആയി. പുതിയതായി തുടങ്ങിയ ജില്ലകള്‍ക്ക് പുതിയ ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥരെ തന്നെ […]

India Kerala

കനത്ത മഴ; അഞ്ച് ദിവസം വിവിധ ജില്ലകളിലെ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ ഇങ്ങനെ..

ജൂലൈ 19, 20, 21, 22, 23 തിയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ. ജൂലൈ 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂലൈ 20ന് കാസർഗോഡ്, ജൂലൈ 21ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 mmൽ കൂടുതൽ […]

India Kerala

എസ്.എഫ്.ഐയില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം

എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. യൂണിവേഴ്സിറ്റി സംഭവത്തില്‍ തിരുത്തല്‍ നടപടി ശക്തമാക്കും. അപവാദങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

India Kerala

ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയത്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ. നിയമപരമല്ലാത്ത വഴിയിലൂടെയാണ് അനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കോടതിയെ അറിയിച്ചു. മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വനംവകുപ്പിന്‍റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്. 2012ല്‍ മോഹന്‍ലാലിന്‍റെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് […]

Entertainment

ഒമര്‍ ലുലുവിന്റെ ധമാക്കയിലെ നായകന്‍ മോഹന്‍ലാലിനൊപ്പമുള്ള ഈ പയ്യനാണ്..

ബാലതാരമായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അരുണ്‍ നായകനാകുന്നു. ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയിലാണ് അരുണ്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സ്പീഡ് ട്രാക്ക്, ഒളിമ്പ്യന്‍ അന്തോണി ആദം, മീശമാധവന്‍, കവി ഉദ്ദേശിച്ചത് എന്നീ ചിത്രങ്ങളിലും അരുണ്‍ വേഷമിട്ടിട്ടുണ്ട്. ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകൻ എന്നത് .20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും […]

Cricket Sports

ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റു ജോലിക്ക് പോകണോ ? വേദനയോടെ സിംബാബ്‍വെ താരം

ഇനി തങ്ങളുടെ ഭാവി എന്താകുമെന്ന കടുത്ത ആശങ്കയിലാണ് സിംബാബ്‍വെ ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയ ഇടപെടലുകള്‍ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിംബാബ്‍വെയുടെ അംഗത്വം ഐ.സി.സി റദ്ദാക്കിയതോടെ ഇരുട്ടിലായത് ക്രിക്കറ്റ് താരങ്ങളുടെ ഭാവിയാണ്. ഇനി ഞങ്ങള്‍ എന്ത് ചെയ്യണം എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം. ”അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയ്ക്ക് ഇനി എങ്ങോട്ട് പോകും എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരമില്ല. ക്ലബ് ക്രിക്കറ്റിലേക്ക് ഒതുങ്ങുമോ ? അതോ ഇനി ഞങ്ങള്‍ക്ക് ക്രിക്കറ്റേയുണ്ടാകില്ലേ ? ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് […]

India Kerala

കേരളത്തില്‍ മഴ കനക്കുന്നു; കോഴിക്കോട് ഉരുള്‍പൊട്ടല്‍, വിഴിഞ്ഞത്ത് നാലു പേരെ കാണാതായി

കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായിട്ടുണ്ട്.പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. പമ്പാനദിയിലടക്കം ജലനിരപ്പ് ഉയർന്നു. എറണാകുളം-കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി ,വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.പത്തനംതിട്ട അഴുതയിലെ മൂഴിക്കൽ ചപ്പാത്ത് മുങ്ങിയതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.തീക്കോയി – വാഗമൺ […]

India Kerala

കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണം; പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു

കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു. യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് മോഷണം അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത് പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കെ.എസ്.യുവിന്റെ നിരാഹാര സമരം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. സി.പി.എം അംഗങ്ങള്‍ മാത്രമുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ നിയമനം എസ്.എഫ്.ഐയെ രക്ഷിക്കാനാണ്. പ്രശ്നത്തിൽ സർക്കാരിന് ആത്മാർഥതയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് […]