India Kerala

കോഴിക്കോട് നഗരത്തിലെ കുടിവെള്ള സ്രോതസുകളില്‍ കോളീഫോം ബാക്ടീരിയ കൂടുതലെന്ന് പഠനം

കോഴിക്കോട് നഗരത്തിലെ മിക്ക കുടിവെള്ള സ്രോതസുകളിലും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്ന കോളീഫോം ബാക്ടീരിയ കൂടിയ അളവിലെന്ന് പഠനം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ 80 ശതമാനത്തില്‍ കൂടിയ അളവിലാണ് ബാക്ടീരിയയുടെ സാന്നിധ്യം. കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നഗരത്തിലെ സ്‌കൂളുകളിലെയും ഹോട്ടലുകളിലെയും സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കുടിവെള്ള സ്രോതസുകളിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ കൂടിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയത്. വിവിധ കുടിവെള്ള സ്രോതസുകളായ തുറന്ന കിണറുകളിലെയും ബോര്‍വെല്ലുകളിലെയും […]

Entertainment

വെറും ജാസി ഗിഫ്റ്റല്ല, ഇനി ഡോ. ജാസി ഗിഫ്റ്റ്

ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്. ഫിലോസഫിയിലാണ് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്. The Philosophy of Harmony and Bliss with Reference to Advaita and Buddhism എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭഝത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്രസംഗീതസംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ തന്നെ ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനം […]

Cricket Sports

ടീമിലെടുക്കുന്നില്ലെങ്കിൽ ധോണിയെ അക്കാര്യം അറിയിക്കണം: സെവാഗ്

മഹേന്ദ്ര സിംഗ് ധോണിയെ ടീമിലെടുക്കുന്നില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ സെലക്ടർമാർ അറിയിക്കണമെന്ന് വീരേന്ദർ സെവാഗ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ, ധോണിയെ പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹമുണ്ട്. എത്രകാലം കളിക്കണമെന്ന കാര്യം ധോണിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാൽ തങ്ങളുടെ പദ്ധതിയിൽ ഇല്ലെങ്കിൽ അക്കാര്യം സെലക്ടർമാർ മുൻ ക്യാപ്ടനെ അറിയിക്കണമെന്നും മുൻ ഓപണർ പറഞ്ഞു. ‘എപ്പോഴാണ് ബൂട്ടഴിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ധോണിയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ധോണിയെ കാണുന്നില്ലെങ്കിൽ സെലക്ടർമാർ അക്കാര്യം അദ്ദേഹത്തെ നേരിൽ വിളിച്ച് അറിയിക്കണം. എന്റെ […]

India National

സോന്‍ഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ അർധരാത്രിയിലും പ്രതിഷേധിച്ച് പ്രിയങ്ക

സോന്‍ഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ അർധരാത്രിയിലും പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം എത്തിച്ച ചുനാര്‍ ഗസ്റ്റ് ഹൌസിലാണ് പ്രതിഷേധ ധര്‍ണ തുടരുന്നത്. പൊലീസ് മുന്നോട്ട് വച്ച ജാമ്യവ്യവസ്ഥയും പ്രിയങ്ക തള്ളി. ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള നാലംഗ ടി.എം.സി സംഘവും ഇന്ന് സോന്‍ഭദ്രയിൽ സന്ദര്‍ശനത്തിനെത്തും. സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനായുള്ള യാത്ര തടഞ്ഞ് പ്രിയങ്ക ഗാന്ധിയെ പൊലീസ് ചുനാര്‍ ഗസ്റ്റ് ഹൌസില്‍ എത്തിച്ചിട്ട് ദിവസം ഒന്ന് കഴിഞ്ഞു. ഇപ്പോഴും പ്രതിഷേധ […]

India National

കുമാരസ്വാമി മന്ത്രിസഭ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയേക്കും

കര്‍ണാടകയിലെ കുമാരസ്വാമി മന്ത്രിസഭ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയേക്കും. സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അനുനയ ശ്രമങ്ങള്‍ക്കായി കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് ഇനി, കോണ്‍ഗ്രസ് – ജെ.ഡി.എസ് പക്ഷത്തിന്റെ കൈവശമുള്ളത്. തിങ്കളാഴ്ച സഭാനടപടികള്‍ പൂര്‍ത്തീകരിയ്ക്കുമെന്ന ഭരണപക്ഷ നിലപാടിനെ ബി.ജെ.പി സ്വാഗതം ചെയ്തു. ഗവര്‍ണറുടെ നിലപാടുകളും വരുന്ന മണിക്കൂറുകളില്‍ നിര്‍ണായകമാണ്. വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍, അനാവശ്യമായി നീട്ടാന്‍ സാധിയ്ക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍, രമേഷ് കുമാര്‍ എത്തിയതോടെയാണ് ഭരണപക്ഷം തീരുമാനമെടുത്തത്. തിങ്കളാഴ്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ചൊവ്വാഴ്ച വിശ്വാസം തേടാമെന്ന സര്‍ക്കാര്‍ നിലപാടിനെ […]

India Kerala

പെരുമഴ തുടരുന്നു; കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്, അരുവിക്കര ഡാം ഷട്ടർ തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് അതിശക്തമായ മഴയാണ്. അരുവിക്കര ഡാം ഷട്ടർ തുറന്നു. ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി. മത്സ്യ തൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തില്‍ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോടും കനത്ത മഴ പെയ്യാനിടയുണ്ട്. കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ […]

India Kerala

കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും

സംസ്ഥാന സര്‍ക്കാര്‍ വഴി ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും. നാലു വിമാനങ്ങളിലായി 1200 പേരടങ്ങുന്ന സംഘമാണ് ഇന്ന് യാത്ര തിരിക്കുന്നത്. ഉച്ചയ്ക്ക് 2:45 നാണ് അവസാന വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക. ചരിത്രത്തിലാദ്യമായി ഏറ്റവും പേര്‍ ഹജ്ജിന് പുറപ്പെട്ടത് ഈ വര്‍ഷമാണ്. കൂടാതെ രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകള്‍ സംസ്ഥാനത്തിന് അനുവദിച്ചു കിട്ടി. ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 11272 തീര്‍ഥാടകരില്‍ 11049 തീര്‍ത്ഥാടകരും […]

India Kerala

പമ്പയിൽ ജലനിരപ്പ് ഉയരുന്നു; തീർത്ഥാടകർക്ക് ജാഗ്രത നിർദ്ദേശം

മഴ ശക്തമായതോടെ പമ്പ നദിയിയിലെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞ മണലാണ് പമ്പയിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിനായി പമ്പയിൽ എത്തുന്നവർക്ക് കർശന ജാഗ്രത നിർദ്ദേശമാണ് പൊലീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ പമ്പ മുഴുവനായും മുങ്ങിപ്പോയിരുന്നു. പ്രളയത്തിന് ശേഷമുള്ള പമ്പയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരെ നദിയിലേക്ക് ഇറക്കുന്നില്ല. ജലനിരപ്പ് ഇനിയും ഉയർന്നാൽ നടപ്പന്തലിലേക്ക് […]

India Kerala

മഴ കനത്തതോടെ എറണാകുളം ജില്ലയുടെ മലയോര – തീരദേശമേഖലകള്‍ ആശങ്കയില്‍

മഴ ശക്തമായതോടെ എറണാകുളം ജില്ലയുടെ മലയോര – തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ജില്ലയില്‍ ലഭിച്ചത്. മലയോരമേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഇതോടെ മലങ്കരഡാമിന്റെ രണ്ട് ഷട്ടറുകളും ഭൂതത്താന്‍ കെട്ട് ഡാമിന്റെ 9 ഷട്ടറുകളും തുറന്നു. കോതമംഗലം കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ‌ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഉറയംപെട്ടി, വെള്ളാരംകുന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടനിലയിലാണ്. […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിൽ എത്തി തെളിവെടുക്കും

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിൽ എത്തി തെളിവെടുക്കും. പീരുമേട് സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. ജയിൽ അധികൃതർ,രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാർ, ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. രാജ്കുമാറിന്റെ കൊലപാതകത്തിൽ സബ് ജയിൽ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്റ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്ത്തിരുന്നു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് […]