യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുൻപ് പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് കണ്ടെത്തി. കോളജിലെ തെളിവെടുപ്പിൽ കത്തി കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതി എസ്.എഫ്,.ഐ മുൻ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി മുൻ സെക്രട്ടറി നസീമിനെയും രാവിലെയാണ് കോളേജിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രധാന കവാടത്തിനു സമീപം പ്രതികളെ ഇറക്കിയ ശേഷം സംഘർഷം നടന്ന സ്ഥലത്തു തെളിവെടുപ്പ് നടത്തി.പാർക്കിങ് […]
Author: Tomy Thondamkuzhy
‘’അമിത് ഷാ നിങ്ങള്‍ക്ക് ആളുതെറ്റി… അവര്‍ ഒരു കമ്യൂണിസ്റ്റാണ്…’’; മറുപടിയുമായി എം.ബി രാജേഷ്
ത്രിപുരയിലെ അക്രമങ്ങളെക്കുറിച്ച് പരാതി പറയാനെത്തിയ സി.പി.എം വനിത എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അമിത് ഷായ്ക്ക് കിട്ടിയ ചുട്ടമറുപടിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. താന്‍ വന്നത് ബി.ജെ.പി അധ്യക്ഷനെ കാണാനല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണെന്നുമായിരുന്നു ഝർണാദാസ് എം.പിയുടെ മറുപടി. അമിത് ഷായ്ക്ക് നല്‍കിയ മറുപടിയുടെ പശ്ചാത്തലത്തില്‍ എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ബി.ജെ.പി അധ്യക്ഷനുള്ള വിമര്‍ശം. ”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും […]
സ്വര്‍ണ വില വീണ്ടും കൂടി; പവന് 26,120 രൂപ
സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 26,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ രണ്ടര ശതമാനം വർധിപ്പിച്ചതിന് ശേഷം ആഭ്യന്തര വിപണിയിൽ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഉറക്കം നിയമസഭയിലാക്കി യെദ്യൂരപ്പയും പ്രതിപക്ഷവും
കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ ഉറങ്ങി യെദ്യൂരപ്പയും പ്രതിപക്ഷ എം.എല്‍.എമാരും. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും വിശ്വാസവോട്ട് നടത്താതെ കുമാരസ്വാമി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുകയാണെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് കാണിച്ച് ഗവര്‍ണര്‍ വാജുബായി വാല മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ബി.ജെ.പി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് വിശ്വാസവോട്ട് നടത്തണമെന്ന് കാണിച്ച് കത്തുനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. ഭരണപക്ഷത്ത് 98 അംഗങ്ങള്‍ മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂവെന്നും പ്രതിപക്ഷത്ത് […]
അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!
ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയിലേക്ക് ഇതരപാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണ്. കോണ്‍ഗ്രസാണ് ഈ ഒഴുക്കില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎഎമ്മും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്. 2018ല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട് നിന്ന ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചെടുത്തത്. പിന്നാലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന ബിശ്വജിത്ത് ദത്ത അടക്കമുളള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗം ജര്‍ണാ […]
മിഷന്‍ മംഗള്‍; ഇന്ത്യയുടെ ചൊവ്വാ ദൗത്യം തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്ത്
ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അക്ഷയ് കുമാർ, വിദ്യ ബാലന്‍, തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ചിത്രത്തില്‍. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ന്ന് ഉദ്വേഗജനകമായ നിമിഷങ്ങള്‍ ട്രെയിലറിലുണ്ട്. ജഗൻ സാക്ഷിയാണ് മിഷൻ മംഗള്‍ സംവിധാനം ചെയ്തത്. ഫോക്സ് സ്റ്റാർ […]
ഗോകുലം കോച്ചായി സാന്റിയാഗോ വരേല തിരിച്ചെത്തി
കോഴിക്കോട്: ഗോകുലം കേരള ഹെഡ് കോച്ചായി ഫെർണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു. ഒരു വർഷം മുമ്പ് ഗോകുലത്തിനൊപ്പം ചെറിയ കാലയളവ് ചെലവിട്ട സ്പാനിഷ് കോച്ച് ഐലീഗ് തുടങ്ങുന്നതിനു മുമ്പേ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാലാണ് നാട്ടിലേക്ക് തിരിച്ചതെന്നും തിരിച്ചെത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണ സ്വദേശിയായ വരേല കാറ്റലൻ ക്ലബ്ബായ എഫ്.സി ഗാവയെ പരിശീലിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോൾ പരിശീലനത്തെപ്പറ്റി സ്പാനിഷ് ഭാഷയിൽ ‘ഫുട്‌ബോൾ ഇന്റലിജന്റെ’ എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. ഐലീഗിൽ മുൻനിരയിലെത്തുകയാണ് […]
സി.പി.ഐ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
സി.പി.ഐയുടെ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങും. ജനറല്‍ സെക്രട്ടറി പദം ഒഴിയാൻ സന്നദ്ധത അറിയിച്ച എസ്. സുധാകര റെഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനം. തെരഞ്ഞെടുപ്പ് അവലോകനവും നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ജനറല്‍ സെക്രട്ടറി പദത്തിൽ നിന്നുള്ള രാജി സന്നദ്ധത എസ് സുധാകര റെഡി അറിയിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. മുതിര്‍ന്ന നേതാവ് ഡി.രാജക്കാണ് മുന്‍തൂക്കം. ദലിത് നേതാവ് എന്നതും പരിചയസമ്പത്തും പ്രതിപക്ഷ […]
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍. പാകിസ്താൻ നിയമങ്ങള്‍ അനുശാസിക്കുന്ന സഹായം നല്‍കും. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയാമെന്ന് ജാദവിനെ അറിയിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം.
വിശ്വാസ വോട്ടിന് സമ്മര്‍ദ്ദമേറുന്നു; കോണ്‍ഗ്രസും ബി.ജെ.പിയും സുപ്രിം കോടതിയിലേയ്ക്ക്, ഇന്ന് സഭയില്‍ വിശ്വാസം തേടണമെന്ന് ഗവര്‍ണര്‍
കര്‍ണാടക നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ വാജുബായി വാല. ഇതു കാണിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്ക്ക് കത്തു നല്‍കി. വിശ്വാസം തേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം നിഷേധിച്ച സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച്, ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ തന്നെ തുടരുകയാണ്. ഇന്ന് രാവിലെ 11നാണ് സഭ സമ്മേളിയ്ക്കുന്നത്. വിപ്പ് സംബന്ധിച്ച വ്യക്തത വരുത്താന്‍ കോണ്‍ഗ്രസും സഭയില്‍ വേഗത്തില്‍ വിശ്വാസവോട്ട് നേടാന്‍ നിര്‍ദ്ദേശിയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ഇന്ന് സുപ്രിം കോടതിയെ സമീപിച്ചേക്കും. ബി.ജെ.പി സംഘം നല്‍കിയ നിവേദനത്തിന്റെ […]












