തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയ്ക്ക് തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് […]
Author: Tomy Thondamkuzhy
കിങ് ഖാനെ ‘രക്ഷിക്കാന്‍’ രാജ്കുമാര്‍ ഹിറാനി
സീറോയുടെ പരാജയത്തിന് ശേഷം ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖിന്റെ അടുത്ത സിനിമ ഏതെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സ്‌ക്രിപ്റ്റ് ശ്രദ്ധിച്ചെ ഇനി ചിത്രം തെരഞ്ഞെടുക്കൂ എന്ന് ഷാറൂഖ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനകം തന്നെ നിരവധി കഥകള്‍ ഷാറൂഖ് കേട്ട് കഴിഞ്ഞെന്നും ഒന്നിലും തൃപ്തി വന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ രാജ്കുമാര്‍ ഹിറാനി ഷാറൂഖിനെ തേടിയെത്തിയിരിക്കുന്നു. ഹിറാനിയുടെ അടുത്ത ചിത്രം ഷാറൂഖിനെ കേന്ദ്രകഥാപാത്രമാക്കിയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഹിറാനി പങ്കുവെച്ച കഥ […]
പാക് ക്രിക്കറ്റ് ടീമിനെ ‘ശരിയാക്കിയിട്ട്’ ബാക്കി കാര്യമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ലോകകപ്പില്‍ സെമി പോലും കാണാന്‍ കഴിയാതെ പാകിസ്താന്‍ ക്രിക്കറ്റ് ടീം സ്വന്തം നാട്ടിലേക്ക് വണ്ടികയറിയതില്‍ ഏറ്റവും നിരാശന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെയാണ്. ഇനിയേതായാലും പാക് ടീമിനെ ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യമെന്നാണ് ഇമ്രാന്‍ പറയുന്നത്. സര്‍ഫറാസ് അഹമ്മദ് നയിച്ച പാക് ടീം, ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് മടങ്ങിയത്. ഏതായാലും പാക് ടീമിനെ കുറിച്ച് ഇമ്രാന്‍ പറയുന്നതിങ്ങനെ : ”ഞാന്‍ ഇംഗ്ലണ്ടില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ പഠിച്ചു. തിരിച്ചുവന്ന് മറ്റു താരങ്ങളുടെ നിലവാരം ഉയര്‍ത്തി. ഏതായാലും […]
കര്‍ണാടക; വിശ്വാസ വോട്ടില്‍ ചര്‍ച്ച പുരോഗമിക്കുന്നു
കർണ്ണാടക നിയമസഭയിൽ വിശ്വാസ വോട്ടിന് മേലുള്ള ചർച്ച തുടരുന്നു. വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്നത് സംബന്ധിധിച്ച് ഇനിയും വ്യക്തതയില്ല. ചർച്ച പൂർത്തീകരിച്ച് ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന് ബി.ജെ.പി രാവിലെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച വോട്ട് തേടാമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കറെ അറിയിച്ചത്.
ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ചന്ദ്രയാന്‍ 2 കുതിച്ചുയരുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു. ഇതുവരെ ഒരു ഉപഗ്രഹവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ പര്യവേഷണം. ചന്ദ്രനെ ചുറ്റുന്ന […]
നെടുങ്കണ്ടം കസ്റ്റഡി മരണം പെെശാചികമെന്ന് സര്‍ക്കാര്‍ കോടതിയില്‍
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഹെെക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍. നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ കസ്റ്റഡി മരണം പൈശാചികമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംഭവം സംഭവിക്കാൻ പാടില്ലത്തതാണന്നും ഗൗരവതരമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സർക്കാർ വിശദീകരണം. പോലിസ് കസ്റ്റഡിയിലെടുത്ത പാസ്ബുക്ക് അടക്കമുള്ള മുഴുവൻ രേഖകളും ഹരജിക്കാർക്ക് വിട്ടു നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പോലീസ് രാജ്‌കുമാറിനെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മർദനമാണ് മരണ കാരണമെന്നും ആരോപിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരിൽ നിന്നും […]
റാങ്ക് ലിസ്റ്റിലെ പ്രതികള്‍; പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ടു
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗവര്‍ണര്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ എം.കെ സക്കീര്‍ എത്തിയത്. അതേസമയം ചെയര്‍മാനെ തടയാനെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കനത്ത മഴ തുടരുന്നു; കാലവര്‍ഷക്കെടുതിയില്‍ നാല് മരണം
സംസ്ഥാനത്തെ കനത്ത മഴ തുടരുന്നു. കോഴിക്കോട് , കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. എറണാകുളം, പാലക്കാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ ശക്തമായത്. കാസര്‍കോട് പരപ്പ കനകപ്പള്ളിയില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയില്‍ പാലക്കാട് നെല്ലിയാമ്പതി ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫ് റൂമിന്റെ […]
ബിഗ് ബ്രദറിന് ശേഷം ഇടവേള; ഇനി മോഹന്‍ലാല്‍ സംവിധായകനാകാനുള്ള ഒരുക്കങ്ങളിലായിരിക്കും…
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് മോഹന്‍ലാല്‍ കടക്കും. ഒക്ടോബറിന് ശേഷം ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചിത്രത്തിന്‍റെ ശില്‍പി ജിജോ പുന്നൂസിന്‍റേതാണ് രചന. ജിജോ ബറോസില്‍ ടെക്നിക്കല്‍ ഡയറക്ടറായും മോഹന്‍ലാലിനൊപ്പമുണ്ട്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ തന്‍റെ അമേരിക്കന്‍ സന്തര്‍ശനത്തിനിടെ കണ്ട് സംസാരിച്ചിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഭൂരിഭാഗം സാങ്കേതിക വിദ്യകളുടെ പിറകിലും വിദേശികളായിരിക്കുമെന്നും അദ്ദേഹം സൂചന […]
നെയ്മറിനായി വലവീശി റയൽ; 90 മില്യണും സൂപ്പർ താരത്തെയും നൽകാം
മാഡ്രിഡ്: നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ സൂപ്പർ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് നീക്കങ്ങൾ ശക്തമാക്കുന്നതായി റിപ്പോർട്ട്. 90 ദശലക്ഷം യൂറോയും, കോച്ച് സൈനദിൻ സിദാനുമായി അകൽച്ചയിലുള്ള ഗരത് ബെയ്‌ലിനെയും നൽകി നെയ്മറിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാനാണ് റയൽ നീക്കം നടത്തുന്നതെന്ന് ദി സൺ, ഇന്റിപെന്റന്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് പി.എസ്.ജിയും റയലും തമ്മിൽ ആദ്യവട്ട ചർച്ചകൾ നടന്നു കഴിഞ്ഞെന്നും ട്രാൻസ്ഫറിൽ ഉൾപ്പെട്ട തുകയുടെ കാര്യത്തിലാണ് ചെറിയ അവ്യക്തത […]












