India National

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് രാജ്യത്തുമായി ഇപ്പോള്‍ 42 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു. ഗള്‍ഫ് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി ഈ മാസം നാലിനാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്‍ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ഇതിലെ ജീവനക്കാരുടെ വിവരം ഇതുവരെ പുറത്തുവന്നിരുന്നില്ല. മൂന്ന് […]

India National

‘അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്’ വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍

അഴുക്കുചാലുകളും കക്കൂസും വൃത്തിയാക്കാനല്ല താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് ബോപ്പാല്‍ എം.പി പ്രഗ്യാ സിങ്ങ് ഠാക്കൂര്‍. തന്‍റെ ഏരിയയിലെ വൃത്തിഹീനതയെക്കുറിച്ച് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന് മറുപടി നല്‍കുകായിരുന്നു എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിക്ക് നേരെ വിപരീതമായ രീതിയില്‍ പ്രതികരിച്ച എം.പിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കലല്ല എന്‍റെ പണി. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആ ജോലി ഞാന്‍ നിര്‍വഹിക്കും. അന്നും ഇന്നും […]

India Kerala

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ സംഘര്‍ഷം

വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറന്നു. കര്‍ശനം സുരക്ഷയുടെ പശ്ചാത്തലത്തിലാണ് കോളേജ് വീണ്ടും തുറന്നത്. ഇതിനിടെ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പി.എസ്‌.സി ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പി.എസ്‌.സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

India Kerala

നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

നിപ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവ് നാളെ ആശുപത്രി വിടും. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ് നാലിനാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്. ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാമ്പിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകാനായത് രോഗബാധ തടയുന്നതിന് […]

India Kerala

18 വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്‍.യു യൂണിറ്റ് രൂപീകരിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്‍.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. അമല്‍ ചന്ദ്രനാണ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്. ഏഴംഗ കമ്മിറ്റിയിൽ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്. ജനാധിപത്യ ധ്വംസനം നടക്കുന്ന എല്ലാ കോളജുകളിലും കെ.എസ്‍.യു കടന്നുകയറുമെന്ന് കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.

Entertainment

സ്‌കേറ്റിംഗ് ബോര്‍ഡില്‍ കിടിലന്‍ ലുക്കില്‍ ഷെയിന്‍: ഉല്ലാസം ഊട്ടിയില്‍

ഷെയിൻ നിഗം നായകനാകുന്ന ഉല്ലാസത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഉല്ലാസം. നവാഗതനായ ജീവൻ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവിത്ര ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകൻ. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നല്‍കുന്നു. അജു […]

Cricket Sports

വെസ്റ്റ് ഇന്‍റീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവാക്കള്‍ക്ക് അവസരം

വെസ്റ്റ് ഇന്‍റീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിങ് ധോണി സ്വമേധയാ ടീമില്‍ നിന്നും ഒഴിഞ്ഞതിനാല്‍ റിഷബ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇടം പിടിച്ചു. വിരാട് കോഹ്‍ലി തന്നെ ടീമിനെ നയിക്കും. ജസ്പ്രിത് ബുംറക്ക് ടി20യിലും ഏകദിനത്തിലും വിശ്രമം അനുവദിക്കും. ലോകകപ്പില്‍ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര. ടി20 വിരാട് കോഹ്‍ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ […]

India National

യു.എ.പി.എ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍; അംഗീകാരം ലഭിച്ചാല്‍ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളും ഇനി ഭീകരരാകും

വിവാദമായ യു.എ.പി.എ നിയമഭേദഗതി ബില്ല് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് യു.എ.പി.എ നിയമ ഭേദഗതി ബില്ല്. ബില്ലിനെതിരെ നേരത്തെ തന്നെ ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച യു.എ.പി.എ ഭേദഗതി ബില്ലിന് ഇന്ന് അംഗീകാരം ലഭിച്ചാൽ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളെ കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.എക്ക് അധികാരം ലഭിക്കും. കൂടെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും എന്‍.ഐ.എക്ക് സാധിക്കും. നിലവിലെ […]

India National

അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം

പ്രളയം നാശം വിതച്ച അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം. എന്നാല്‍ വെള്ളക്കെട്ടുകള്‍ക്ക് കാര്യമായ മാറ്റമില്ല. അസമില്‍ മാത്രമായി ഇതുവരെ 64 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതടക്കം വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 175 പിന്നിട്ടു. അസം, ബിഹാര്‍ ഉള്‍പ്പെടെ പ്രളയക്കെടുതിയിലായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. ഇതോടെ അസമില്‍ 8 ജില്ലകളിലെ വെള്ളക്കെട്ട് നേരിയതോതില്‍ കുറഞ്ഞു. ഇവിടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച ബക്സ, […]

India National

കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും; നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തില്‍ കോൺഗ്രസ്

കർണാടകയിൽ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. വിമതപക്ഷത്തെ നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇന്ന് സഭയിൽ എത്തി ബി.ജെ.പി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് വിമതരോട്, മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു. സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാൻ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ വോട്ടിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അംഗം എൻ.മഹേഷ് തീരുമാനം മാറ്റി. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദ്ദേശം വന്നതിനാലാണിത്.