ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടവിലാക്കിയ ഇറാന്‍ കപ്പലിലുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരായ ജി.വി നിധി, അനില്‍ നൌട്ടിയാല്‍, ഡി.പി സിംഗ് എന്നിവരാണ് കപ്പലിലെത്തി 24 ഇന്ത്യക്കാരെ സന്ദര്‍ശിച്ചത്. മോചനത്തിനായി ഇന്ത്യ ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ അറിയിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 28 പേരാണ് കപ്പലിലുള്ളത്. സിറിയയിലേക്ക് എണ്ണയുമായി പുറപ്പെട്ട കപ്പല്‍ ജൂലായ് നാലിനാണ് ബ്രിട്ടന്‍ പിടികൂടി തടവിലാക്കിയത്. ഇതേ തുടര്‍ന്ന് ബ്രിട്ടന്റെ ഒരു കപ്പല്‍ ഇറാനും പിടികൂടുകയുണ്ടായി.
Author: Tomy Thondamkuzhy
ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ജനിതക ഘടന പരിശോധിക്കാന്‍ നിയമപ്രാബല്യം നല്‍കുന്ന ഡി.എന്‍.എ ടെക്നോളജി റെഗുലേഷന്‍ ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും. കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡാറ്റാബേസ് സ്ഥാപിക്കുന്നതാണ് ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. ഭേദഗതി വഴി വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പ്രതിപക്ഷം വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ പൊതുസ്ഥലത്തെ അനധികൃത കൈയ്യേറ്റം മൊഴിപ്പിക്കുന്ന നിയമ ഭേദഗതി ബില്ലും ഇന്ന് ലോക്സഭ പരിഗണിക്കും. അതേസമയം ഇന്ന് സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലെയും പാര്‍ട്ടി എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കി.
മഴ കുറഞ്ഞെങ്കിലും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ അസമും ബിഹാറും
കനത്ത മഴ കുറഞ്ഞെങ്കിലും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ അസമും ബിഹാറും. ഇരു സംസ്ഥാനങ്ങളിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 176 ആയി. അസമില്‍ 209 വന്യമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക് അസമില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. പക്ഷേ പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ബ്രഹ്മപുത്രയടക്കം പ്രധാന നദികള്‍ അപകട തോതിനും മുകളില്‍ ഒഴുകുന്നു. ബിസ്വനാഥ്, കര്‍ബി ആംഗ് ലോക് രണ്ട് ജില്ലകളിലേക്ക് കൂടി ഇന്നലെ പ്രളയം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മരണ സംഖ്യയും ഉയരുകയാണ്. ഇതുവരെ […]
കർണാടക കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ; സ്വതന്ത്ര എം.എൽ.എമാർ ഹർജി പിൻവലിക്കാൻ അനുമതി തേടും
കർണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ . വിശ്വാസ വോട്ട് നടന്ന പശ്ചാത്തലത്തിൽ സ്വതന്ത്ര എം.എൽ.എ മാർ ഹരജി പിൻവലിക്കാൻ അനുമതി തേടും. ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് അനുവദിച്ച് ഉത്തരവിറക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായിരുന്നില്ല. സ്പീക്കർക്കായി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വിയും വിമത എം.എൽ.എമാരുടെ അഭിഭാഷകൻ മുകുൾ റോത്തകിയും കോടതി മുറിയിൽ ഹാജരായാലേ ഉത്തരവ് പറയൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഇരുവരും ഇന്ന് […]
റാണാ ദഗുബതിക്ക് വൃക്കരോഗം; വ്യാജ വാര്‍ത്തക്കെതിരെ പ്രതികരണവുമായി താരം
ബാഹുബലി താരം റാണാ ദഗുബതിക്ക് വൃക്ക രോഗമാണെന്നും ശസ്ത്രക്രിയക്കായി അമ്മ വൃക്കം ദാനം ചെയ്തുവെന്നുമുള്ള വ്യാജവാര്‍ത്തക്കെതിരെ പ്രതികരണവുമായി താരം രംഗത്ത്. റാണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചത്. വിജയ് ദേവരക്കൊണ്ട നായകനായ ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന് ആശംസകള്‍ നേരാനായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോയ്ക്ക് കമന്റായി താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ് ആരാധകര്‍ പങ്കുവച്ചത്. താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ […]
വരുന്നു, വിരമിച്ച താരങ്ങളുടെ സംഘടന
മുൻ ഇന്ത്യൻ താരങ്ങൾക്കായുള്ള സംഘടനക്ക് ബി.സി.സി.ഐ അംഗീകാരം. പുതുതായി രൂപീകരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഐ.സി.എ) എന്ന സംഘടന വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും. നോൺ പ്രോഫിറ്റ് കമ്പനിയായി രൂപീകരിക്കുന്ന സംഘടനക്ക് ബി.സി.സി.ഐ ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുകയാണ്. പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങളിൽ നിലവിൽ ഇന്ത്യക്കും പാകിസ്താനും മാത്രമാണ് ഇത്തരത്തിലൊരു സംഘടന ഇല്ലാത്തത്. എന്നാൽ മറ്റു രാജ്യങ്ങളിൽ, മുൻ താരങ്ങളും നിലവിൽ കളിക്കുന്നവരും ഉൾപ്പെടുന്ന സംഘടനയാണുള്ളതെങ്കിൽ ഇന്ത്യ രൂപീകരിക്കാൻ പോകുന്ന ഐ.സി.എ, റിട്ടയർ ചെയ്തവർക്ക് മാത്രമുള്ളതായിരിക്കും. പുരുഷ […]
വിദ്യാര്‍ഥിയെ ഇറക്കി വിട്ട കണ്ടക്ടര്‍ക്ക് ശിക്ഷ ശിശുഭവനില്‍ ‘ജോലി’
വിദ്യാർഥിയെ സ്റ്റോപ്പ് മാറി ഇറക്കിയതിന് ബസ് ജീവനക്കാർക്കെതിരെ കലക്ടറുടെ നടപടി. മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനാണ്, വിദ്യാർഥിയെ സഹോദരനൊപ്പം സ്റ്റോപ്പിൽ ഇറക്കാത്തതിന് നടപടിയെടുത്തത്. ബസ് ആർ.ടി.ഒ പിടിച്ചെടുത്തു. കുട്ടകളോട് അപമര്യാദയായി പെരുമാറിയതിന് ബസ് കണ്ടക്ടറോട് പത്ത് ദിവസം ശിശുഭവനിൽ കെയർടേക്കറായി സേവനമനുഷ്ടിക്കാൻ ഉത്തരവിടുകയായിരുന്നു. കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ മാതൃകാപരമായ ശിക്ഷ നല്‍കുകയാണെന്നാണ് കലക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. പത്ത് ദിവസം രാവിലെ 9 മണി മുതൽ 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായാണ് […]
മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. മഞ്ചേശ്വരം അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് മൂന്ന് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയത്. മംഗലാപുരം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയ കുട്ടിയെ പൊലീസ് എത്തി തിരികെ കൊണ്ടുവരികയായിരുന്നു. സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയത്. മംഗലാപുരത്തെ സ്വകാര്യ കോളേജിൽ പ്ലസ് വൺ വിദ്യാർഥിയാണ് ഹാരിസ്.വോർക്കാടി കൊള്ളിയൂരിൽ വച്ച് കാറിലെത്തിയ നാല് അംഗ സംഘം തടഞ്ഞ് നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം സംഘം […]
സര്‍ക്കാരിനെതിരെയുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി
സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും പി.എസ്.സി പരീക്ഷാ ക്രമക്കേടിലും സി.ബി.ഐ അന്വേഷണം നടത്തുക എന്ന ആവശ്യത്തിന് പുറമേ വിലക്കയറ്റം ,വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. രാവിലെ 6 മുതൽ ഉച്ചവരെയാണ് ഉപരോധം. അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന മഹാപ്രതിരോധവും ഇന്ന് നടക്കും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇരുവിഭാഗങ്ങളും പങ്കിടണമെന്ന് നിര്‍ദ്ദേശം
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ നിര്‍ദേശം. ഇനിയുള്ള കാലാവധി കേരളകോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ പങ്കിടണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആര് ആദ്യം സ്ഥാനം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. അതേസമയം ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.











