India Kerala

പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം

പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം. ആന്തരീകാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. അതേസമയം, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പ്രാഥമിക വിവരം. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

India Kerala

കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട

കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട. ഫറോകിലും താഴെപടനിലത്തുമാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഫറോക് സ്വദേശി അബ്‌ദുല്‍ റഷീദ് പൊലീസ് പിടിയില്‍. താഴേപടനിലത്ത് വീട് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിര്‍മാണകേന്ദ്രം പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് കള്ളനോട്ടടിക്കുന്ന മൂന്ന് യന്ത്രങ്ങള്‍ പിടികൂടി. കള്ളനോട്ട് നിര്‍മാണം നടത്തിയ ഷമീര്‍ എന്നയാള്‍ ഒളിവിലാണ്. 18 ലക്ഷം രൂപയുടെ കള്ള നോട്ടാണ് രണ്ടിടത്ത് നിന്നുമായി പിടികൂടിയത്.

Entertainment

വയനാട്ടിലെ ‘ചാരിറ്റി വഞ്ചന’, മഞ്ജുവാര്യരെ ചതിച്ചതോ ? അഭിഭാഷകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

വീടുവെച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി മഞ്ജു വാര്യര്‍ രക്ഷാധികാരിയായ മഞ്ജു വാര്യര്‍ ഫൌണ്ടേഷന്‍ ആദിവാസി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ കേസ് ഒത്തുതീര്‍ക്കുകയും ചെയ്തു. വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നായിരുന്നു നടി മഞ്ജു വാര്യർ രക്ഷാധികാരിയായ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. എന്നാല്‍ പദ്ധതി പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചെങ്കിലും പിന്നീട് യാതൊന്നും […]

Cricket Sports

തീവ്രവാദത്തെ ഒതുക്കാന്‍ ധോണി കശ്മീരിലേക്ക്; വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാകും

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ക്രിക്കറ്റ് കളത്തില്‍ നിന്ന് ഒഴിവെടുത്ത് സൈനിക സേവനത്തിന്റെ ഭാഗമാകുന്നു. ധോണി, കശ്മീര്‍ താഴ്‍വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്‍സിന്റെ ഭാഗമാകും. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദവിരുദ്ദ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‍സ്. അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്‍സിന്റെ ചുമതല. കശ്മീര്‍ താഴ്‍വരയില്‍ നിയോഗിക്കപ്പെടുന്ന ധോണി, സൈന്യത്തിന്റെ പട്രോളിങ്, കാവല്‍ ജോലികളില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പാരച്യൂട്ട് റെജിമെന്റ് 106 ടിഎ ബറ്റാലിയനൊപ്പമാണ് […]

India National

സര്‍ക്കാര്‍ രൂപീകരണം: ചര്‍ച്ചകള്‍ക്കായി കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തി

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തി. അമിത്ഷാ അടക്കമുള്ള ദേശീയ നേതാക്കളെ കണ്ടെങ്കിലും തീരുമാനമായില്ല. വൈകീട്ട് വീണ്ടും ചര്‍ച്ച നടക്കുമെന്ന് എം.എല്‍.എ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ഇന്ന് രാവിലെതന്നെ നിമയസഭാ കക്ഷി യോഗം ചേര്‍ന്ന്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇതുവരെ പച്ചകൊടി കാട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരായ ജഗദീഷ് ഷെട്ടാര്‍, ബസ്വരാജ് ബൊമ്മയ്, അരവിന്ദ് ലിംബാവലി അടക്കമുളളവര്‍ […]

Entertainment

മാധവനെ വിവാഹം കഴിക്കണമെന്ന് ആരാധിക; മാഡി നല്‍കിയ മറുപടി ഇങ്ങിനെ

സിനിമാതാരങ്ങളെ ആരാധിക്കുന്നവരും ആരാധന മൂത്ത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. പണ്ട് കാലത്ത് കത്തുകളിലൂടെയാണ് ഇത്തരം പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നടത്തിയിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടായി എന്നു മാത്രം. ഇത്തരം പല കമന്റുകള്‍ക്കും താരങ്ങള്‍ മറുപടി കൊടുക്കാറുമുണ്ട്. അത്തരമൊരു കമന്റിന് പ്രശസ്ത സിനിമാതാരം മാധവന്‍ നല്‍കിയ മറുപടി ആണ് വൈറലായിരിക്കുന്നത്. മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായിരുന്നു ആരാധികയുടെ കമന്റ്. ‘എനിക്ക് പതിനെട്ട് വയസ്സായി. താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ’. എന്നായിരുന്നു ആരാധികയുടെ ചോദ്യം. എന്നാല്‍ […]

Cricket Sports

ഒപ്പോ ഒഴിവായി; ഇന്ത്യന്‍ ടീമിന്റെ ‘നെഞ്ചത്ത്’ ഇനി മലയാളിയുടെ ബൈജൂസ്

ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഒഴിയുന്നു. സെപ്തംബര്‍ മുതല്‍ പുതിയ സ്പോണ്‍സര്‍മാരാണ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ഇടംപിടിക്കുക. 2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് തുക അസന്തുലിതവും വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്. ഇതേസമയം, ഒപ്പോയുടെ കരാറാണ് അവര്‍ ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ് ആപ്പിന് മറിച്ചുനല്‍കിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് പരമ്പര വരെയാകും ഒപ്പോയുടെ പേര് ഇന്ത്യന്‍ ടീമിന്റെ […]

India Kerala Uncategorized

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്റ്; യു.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്ന് ജോസഫ് വിഭാഗം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന യു.ഡി.എഫ് തീരുമാനം അംഗീകരിച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളോടും യു.ഡി.എഫ് നിര്‍ദേശിച്ചത്. അതിനിടെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. 7നെതിരെ 14 വോട്ടുകള്‍ക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനം കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടാമത്തെ ടേം ആണ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതെങ്കില്‍ അത് അംഗീകരിക്കുമെന്ന് ജോസഫ് […]

India National

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് ജാമ്യം

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. മകളുടെ വിവാഹം നടത്തുന്നതിനാണ് നളിനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പിതാവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ വര്‍ഷം പ്രതിക്ക് ഒരു ദിവസത്തെ ജാമ്യമനുവദിച്ചിരുന്നു. ഇത് കൂടാതെ 28 വര്‍ഷത്തിന് ശേഷമാണ് നളിനിക്ക് ജാമ്യം ലഭിക്കുന്നത്. വെല്ലൂര്‍ വിടുന്നതിനും മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും കാണുന്നതിനും വിലക്കുണ്ട്. കര്‍ശ്ശന ഉപാധിയില്‍ കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകനും […]

India National

രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ ആരോപണം തെറ്റെന്നു തെളിയിച്ച് നാവിക സേന രേഖകൾ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ കപ്പൽ ‘പേഴസണൽ ടാക്‌സി’ ആയി ഉപയോഗിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം നിഷേധിച്ച് നാവികസേന. മെയ് 19-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിലാണ് മോദി, യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാടിനെ രാജീവ് ഗാന്ധിയും കുടുംബവും സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചു എന്ന് ആരോപിച്ചത്. ലക്ഷദ്വീപിൽ അവധിക്കാലം ചെലവിട്ട രാജീവ് ഗാന്ധിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു എന്നും മോദി പ്രസംഗിച്ചു. 1988-ൽ ഇന്ത്യാ ടുഡേ […]