സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതിയെയും കെ.ബി ഗണേശ് കുമാർ എം.എൽ.എയെയും പ്രതിയാക്കി നൽകിയ സ്വകാര്യ അന്യായ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.(solar harassment complaint conspiracy oommen chandy) പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.കേസിൽ ഉമ്മൻ ചാണ്ടി, ഫെനി ബാലകൃഷ്ണൻ […]
Author: Tomy Thondamkuzhy
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണ്ണ നേട്ടം ഷൂട്ടിങ്ങിൽ
ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യ സ്വർണം നേടി. രുദ്രാംഷ് പാട്ടീൽ, ഐശ്വരി തോമർ, ദിവ്യാൻഷ് പൻവാർ ടീം 10 മീറ്റർ എയർ റൈഫിൾ കിരീടം നേടി. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. പൻവാറും ആദ്യ 8-ൽ ഫിനിഷ് ചെയ്‌തു, പക്ഷേ ഒരു എൻഒസിയിൽ രണ്ട് പേർക്ക് മാത്രമേ ഫൈനലിൽ ഷൂട്ട് ചെയ്യാൻ കഴിയൂ.(Indias first gold at 2023 Asian games) 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 […]
ആലപ്പുഴ കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; കേസെടുത്ത് പൊലീസ്
ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘർഷം. ഭാര്യയും, ഭര്‍ത്താവിന്‍റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്.(fight between wife and her husbands sister in court) വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു ഭർത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്. കോടതി വളപ്പിൽ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോടതിവളപ്പിൽ ഇരുവരും തമ്മിൽ തല്ലുന്നത് നാലാം തവണയാണ്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ […]
ഏഷ്യൻ രാജ്യങ്ങളുടെ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് കൊടിയേറും
ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് ഔദ്യോഗികമായി കൊടിയേറും. ചൈനയിലെ ഹാങ്ഷൂ ആണ് വേദി. ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം ഗെയിംസ് വില്ലേജിൽ എത്തിയിട്ടുള്ളത്. ഏഷ്യൻ രാജ്യങ്ങളുടെ ഒളിംപിക്സ്… ഏഷ്യാഡ് എന്ന് അറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഹാങ്ഷൂവിയിലെ സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് 6.30ന് കൊടിയേറ്റം. മേളയിൽ ഉടനീളം ഹരിത പ്രോട്ടോക്കോൾ നിലനിർത്താനാണ് ചൈനയുടെ തീരുമാനം. ഉദ്ഘാടന ചടങ്ങിന് കരിമരുന്ന് പ്രയോഗം അടക്കം ഒഴിവാക്കിയിട്ടുണ്ട്. […]
സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ചു: മന്ത്രി വീണാ ജോർജ്
സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ സർവകലാശാല അനുമതി നൽകി. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്‌സിംഗിൽ ഇത്രയേറെ സീറ്റുകൾ ഒരുമിച്ച് വർധിപ്പിക്കുന്നത്. ഈ സീറ്റുകളിൽ ഈ വർഷം തന്നെ അഡ്മിഷൻ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നിൽ കണ്ട് ഈ സർക്കാരിന്റെ കാലത്ത് നഴ്‌സിംഗ് […]
ധാന്യകയറ്റുമതിയില്‍ തര്‍ക്കം; ‘പോളണ്ടിനെ പറ്റി അനാവശ്യം പറയരുത്’;സെലന്‍സ്‌കിയോട് പോളിഷ് പ്രധാനമന്ത്രി
ധാന്യകയറ്റുമതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേയൂഷ്. ഈയാഴ്ച നടന്ന എക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പോളണ്ടിനെതിരെ സെലന്‍സ്‌കി പരോക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായാണ് പോളിഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പോളണ്ടിനെ പറ്റി അനാവശ്യം പറയരുതെന്നും പോളണ്ടിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ലെന്നും മത്തേയൂഷ് പ്രതികരിച്ചു. കുറഞ്ഞ വിലയില്‍ യുക്രൈനില്‍ നിന്ന് ധാന്യം ഇറക്കുമതി ചെയ്യുന്നത് സാധരണക്കാരായ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ യുക്രൈനില്‍ നിന്നുള്ള ഇറക്കുമതിക്ക് പോളണ്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് […]
ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നല്കി ‘നില്ക്കാൻ’ അനുവദിക്കുക;ആത്മാർത്ഥമായി സ്തുതി പാടുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ബിജെപിയിൽനിന്നു സിപിഐഎമ്മിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ ഭീമൻ രഘുവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ സ്തുതിപാടി നടക്കുന്ന ഭീമൻ രഘുവാണ് മറ്റു ചില നേതാക്കളെവച്ചു നോക്കുമ്പോൾ ഭേദമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil mocks Bheeman Raghu) വർത്തമാനകാല സിപിഐഎമ്മിന് അനുയോജ്യനായ, അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുണമെന്നും രാഹുൽ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇടതുപക്ഷ പാർട്ടിയെ പ്രകീര്‍ത്തിച്ച് ഗാനം […]
വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം:കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിത കമ്മിഷന്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.(Case filed against km shaji on veena george) മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ […]
ഷക്കീർ സുബാനെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
മല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി ഇന്നെടുക്കും. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. (Harassment complaint against mallu traveler) കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. പൊലീസ് അന്വേഷണം ശക്തമാണ്. കേസിൽ പ്രതിസ്ഥാനത്തുള്ള ഷക്കീർ വിദേശത്താണ്. ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും […]
ഡാനിഷ് അലിക്കെതിരായ അധിക്ഷേപം: ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തം
ബിഎസ്പി എംപി ഡാനിഷ് അലിയെ വർഗീയമായി അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ പ്രതിഷേധം ശക്തം. ബിധുരിയുടെ പ്രസ്താവന തള്ളാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടു. അതേസമയം വിദ്വേഷ പരാമർശത്തിൽ ഇടപെട്ടില്ലെന്ന വിമർശനം തള്ളി സഭ നിയന്ത്രിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ലോക്സഭയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായുണ്ടായ ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി എംപി രമേശ് ബിധുരി ഡാനിഷ് അലി ഭീകരവാദിയാണെന്ന് വർഗീയ പരാമർശം നടത്തിയത്. പരാമർശം വിവാദമായ പിന്നാലെ പ്രതിപക്ഷ എംപിമാർ ഡാനിഷ് […]












